രജിത്തിനെ പൊക്കി വെക്കുന്നത് എന്റെ പ്രായക്കാര്‍ ! ഒറ്റയടിക്ക് അത് താഴെ പോകുമെന്ന് ഫുക്രു

By Midhun Raj

ബിഗ് ബോസില്‍ വലിയ പ്രേക്ഷക പിന്തുണ ലഭിച്ച് മുന്നേറുന്ന മല്‍സരാര്‍ത്ഥിയാണ് രജിത്ത് കുമാര്‍. അദ്ദേഹത്തിന് പുറത്ത് ലഭിക്കുന്ന പിന്തുണയില്‍ മറ്റു മല്‍സരാര്‍ത്ഥികള്‍ ആശങ്കപ്പെടാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രജിത്തിനെ ചുറ്റിപ്പറ്റിയാണ് ഹൗസില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ഇത്തവണ നോമിനേഷനില്‍ രജിത്ത് ഉള്‍പ്പെട്ടിരുന്നില്ല. ഇതിന് മറ്റുളള മല്‍സരാര്‍ത്ഥികളെല്ലാം അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു.

നോമിനേഷനില്‍ സ്ഥിരം ഉണ്ടാവാറുളള രജിത്ത് ഇത്തവണ താന്‍ ഇല്ലെന്ന് കേട്ടപ്പോള്‍ ഞെട്ടിയിരുന്നു. കഴിഞ്ഞ ദിവസം രജിത്ത് സാറിന് പുറത്ത് ലഭിക്കുന്ന പിന്തുണയെക്കുറിച്ച് ഫുക്രുവും ദയവും തമ്മില്‍ സംസാരിച്ചിരുന്നു. രജിത്തിന് പുറത്ത് പിന്തുണയുണ്ടെന്ന് തനിക്ക് എപ്പോള്‍ മനസിലായി എന്ന കാര്യം ഫുക്രുവിനോട് ദയ വെളിപ്പെടുത്തി.

ലാലേട്ടന്‍ വരുമ്പോള്‍

ലാലേട്ടന്‍ വരുന്ന എപ്പിസോഡില്‍, രജിത്ത് സംസാരിക്കുമ്പോള്‍ മാത്രം ലഭിക്കുന്ന കൈയ്യടി ശ്രദ്ധിച്ചിട്ടുണ്ടോയെന്നാണ് ഫുക്രുവിനോട് ദയ പറഞ്ഞത്. മൂപ്പര് സംസാരിക്കുമ്പോള്‍ കൈയ്യടി വീഴുന്നുണ്ട്. നീ സംസാരിക്കുമ്പോഴടക്കം കയ്യടിയില്ല. അത് തനിക്കറിയാമെന്ന് ഫുക്രു മറുപടിയായി പറഞ്ഞു. നമ്മുക്ക് കൈയ്യടിയൊന്നും വേണ്ട.

Recommended Video

Bigg Boss Malayalam Season2 Day 58 Review | FIlmiBeat Malayalam
അത് കളിയാക്കുകൊണ്ടുളള

അത് കളിയാക്കുകൊണ്ടുളള സിംപതി കൊണ്ടുളള കയ്യടിയാണ്. ഫഹദ് ഫാസിലും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും വേദിയിലേക്ക് വന്നാല്‍ ഒരു സാധാരണ കൈയ്യടിയുണ്ടാകും. അതേസമയം സന്തോഷ് പണ്ഡിറ്റ് വേദിയിലേക്ക് വരുമ്പോള്‍ വലിയ കൈയ്യടിയായിരിക്കും. അത് പ്രത്യേക സൈസ് വീഡിയോയും സിനിമയുമൊക്കെ ചെയ്ത് കുറച്ച് സപ്പോര്‍ട്ടും കുറച്ച് കളിയാക്കലുമൊക്കെയാണ് എന്ന് ഫുക്രു പറഞ്ഞു.

സന്തോഷ് പണ്ഡിറ്റിന്

സന്തോഷ് പണ്ഡിറ്റിന് കളിയാക്കി കളിയാക്കി ഇപ്പോള്‍ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് ദയ പറഞ്ഞു. അതു തന്നെയാണ്. ഇവിടെയും കിട്ടുന്നതെന്ന് ഫുക്രു പറഞ്ഞു. പ്രായമുളള ആളായതുകൊണ്ട് പിളേളര്‍ സെറ്റ് പൊക്കി വെക്കുന്നതാണെന്നും ഇത് ഒറ്റയടിക്ക് താഴെ പോകുമെന്നും ഫുക്രു ദയയോട് പറഞ്ഞു.

അതേസമയം രജിത്തിന്

അതേസമയം രജിത്തിന് പുറത്തുളള പിന്തുണ മനസിലാക്കിയാണ് ചിലര്‍ ബിഗ് ബോസില്‍ തുടരുന്നത്. സുജോ, ആര്‍ ജെ രഘു, അമൃത അഭിരാമി തുടങ്ങിയവരെല്ലാം രജിത്തിന്റെ പിന്തുണ മനസിലാക്കിയാണ് ഒപ്പം നിന്നത്. അതേസമയം ഇങ്ങനെ നില്‍ക്കുന്നവരെ മറ്റുളള മല്‍സരാര്‍ത്ഥികള്‍ കളിയാക്കുന്നുമുണ്ട്. രജിത്തിനെ ആദ്യം പിന്തുണച്ച ദയ ഇപ്പോള്‍ ഡോക്ടറിനെതിരെ നിന്നുകൊണ്ടാണ് കളിക്കുന്നത്. പവന്‍ തിരിച്ചെത്തിയപ്പോള്‍ തന്നെ ഒഴിവാക്കിയത് കൊണ്ടാണ് ദയ രജിത്തിനെതിരെ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X