ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരാട്ടം! അമൃത-അഭിരാമി സഹോദരിമാരെ തോല്‍പ്പിച്ച് ദയയുടെ ടീം
ബിഗ് ബോസില്‍ ഗ്രൂപ്പീസം വളരുന്നതാണ് കഴിഞ്ഞ ആഴ്ചകളില്‍ കണ്ട് വന്നിരുന്നത്. അമൃത-അഭിരാമി സഹോദരിമാരുടെ വരവോട് കൂടിയാണ് അതുവരെ ഉണ്ടായിരുന്ന ഗെയിം മാറി മറിഞ്ഞത്. പുറത്ത് ഏറ്റവുമധികം ആരാധക പിന്‍ബലമുണ്ടായിരുന്ന രജിത്തിനെ കൂട്ടുപിടിച്ച് ഒരു ഗ്യാങ് ഉണ്ടാക്കി. മറ്റുള്ളവര്‍ ഇത് മനസിലാക്കി എടുക്കുന്നതിനുള്ളില്‍ അവര് മത്സരങ്ങള്‍ വിജയിച്ച് തുടങ്ങി.
ഗ്രൂപ്പ് കളി വര്‍ദ്ധിച്ചതോടെ മറ്റുള്ളവരും വലിയൊരു ഗ്യാങ് ആയി. ഇപ്പോള്‍ എല്ലാ കാര്യത്തിലും രണ്ട് ഗ്രൂപ്പുകളാണ്. കഴിഞ്ഞ ദിവസം നടന്ന ടാസ്‌കിലും നടന്നത് അങ്ങനെയായിരുന്നു. എന്നാല്‍ അമൃതയുടെ ഗ്രൂപ്പിനെ തോല്‍പ്പിക്കും വിധം ശക്തമായ പ്രകടനമായിരുന്നു എതിര്‍ ടീം അംഗങ്ങള്‍ നടത്തിയത്. ഇതോടെ ഷാജിയും ഫുക്രുവുമടക്കമുള്ള താരങ്ങളുടെ ടീം വിജയിച്ചിരിക്കുകയാണ്.

ഈ ആഴ്ചത്തെ വീക്ക്‌ലി ടാസ്‌കിലാണ് സംഭവ ബഹുലമായ കാര്യങ്ങള്‍ നടന്നിരിക്കുന്നത്. മത്സരാര്‍ഥികള്‍ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ടാസ്‌കില്‍ ഏറ്റുമുട്ടിയത്. ഏറ്റവും കൂടുതല്‍ തലയിണകള്‍ നിര്‍മ്മിച്ച് നല്‍കുന്ന ടീമാണ് ടാസ്‌ക് വിജയിക്കുന്നത്. ഈ ടീമില്‍ നിന്ന് തന്നെയാണ് ക്യാപ്റ്റന്‍സി ടാസ്‌കിലേക്കും മത്സരാര്‍ഥികളെ തിരഞ്ഞെടുത്തത്. ദയയും അമൃതയും നയിക്കുന്ന രണ്ട് ടീമുകള്‍ തമ്മില്‍ മത്സരിച്ചു. ദയ, ആര്യ, ഷാജി, ഫുക്രു, എലീന എന്നിവര്‍ ഒരു ടീം ആയപ്പോള്‍ അമൃത-അഭിരാമി, സുജോ, രഘു, അലക്‌സാന്‍ഡ്ര എന്നിവരായിരുന്നു മറ്റൊരു ടീം.

ടാസ്‌കില്‍ ഫൗള്‍ കാണിച്ചതിന്റെ പേരില്‍ കഴിഞ്ഞ ആഴ്ച ഒരു ടാസ്‌ക് റദ്ദ് ചെയ്തിരുന്നു. ഇതിനെ മോഹന്‍ലാലും വഴക്ക് പറഞ്ഞിരുന്നു. ഈ ടാസ്‌കില്‍ ഫൗള്‍ കളികള്‍ വേണ്ടെന്നും നിയമങ്ങള്‍ തെറ്റിക്കരുതെന്നും മത്സരാര്‍ഥികള്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എന്നാല്‍ ഇങ്ങോട്ട് ആക്രമിച്ചാല്‍ അങ്ങോട്ടും ആക്രമിക്കുമെന്ന നിലപാടിലായിരുന്നു എല്ലാവരും. ടാസ്‌ക് തുടങ്ങിയപ്പോള്‍ തലയിണ നിര്‍മ്മിക്കാനുള്ള പഞ്ഞികളായിരുന്നു കണ്‍വെയര്‍ ബെല്‍റ്റിലൂടെ ലഭിച്ചത്. പിന്നീട് തലയിണ ഉണ്ടാക്കാന്‍ വേണ്ട മറ്റ് വസ്തുക്കളും ലഭിച്ചു.

ഒരു തലയണ നൂറ് ഗ്രാം എങ്കിലും വേണമെന്നായിരുന്നു നിര്‍ദ്ദേശമുണ്ടായിരുന്നു. ഇരു ടീമുകളിലെയും ക്യാപ്റ്റന്മാരെയായിരുന്നു ക്വാളിറ്റി ഇന്‍സ്‌പെക്ടര്‍മാരായി നിയോഗിച്ചിരുന്നത്. തലയിണകളുടെ ഗുണനിലവാരവും ഭാരവും അടിസ്ഥാനമാക്കി ഇവര്‍ക്ക് അംഗീകാരം നല്‍കും. തലയണയുടെ ഭാരം കറക്ടാണോ, പഞ്ഞി പുറത്ത് കാണുന്നുണ്ടോ എന്നതാണ് പ്രധാനമായും ശ്രദ്ധിച്ചിരുന്നത്. ഒടുവില്‍ രണ്ട് ടീമുകളും ശക്തമായ പ്രകടനമാണ് കാഴ്ച വെച്ചത്. കര്‍ശക്കാരായ ഇന്‍സ്‌പെക്ടര്‍ അമൃതയായിരുന്നു.
Recommended Video

ചെറിയ പ്രശ്‌നങ്ങള്‍ പോലും അമൃത ചൂണ്ടി കാണിച്ചു. എന്നിട്ടും ദയയുടെ എ ടീമിന് പതിമൂന്നും ബി ടീമിന് ഒന്‍പതുമായിരുന്നു. ഗുണനിലവാര പരിശോധന ചര്‍ച്ചയായപ്പോള്‍ എതിര്‍ ടീമിന് ഒരു തലയണ കൂടി അമൃത അനുവദിച്ചു. അങ്ങനെ പതിനാല് തലയണകള്‍ ഉണ്ടാക്കി ദയയുടെ ടീം വിജയിച്ചു. ടാസ്‌കിന്റെ ആദ്യദിനം പൂര്‍ത്തിയാക്കി എന്ന് ബിഗ് ബോസില്‍ നിന്നും അറിയിപ്പ് വന്നു. അതിനൊപ്പം തലയണ ഉണ്ടാക്കാന്‍ കിട്ടിയ വസ്തുക്കള്‍ അടുത്ത ദിവസത്തേക്ക് സൂക്ഷിക്കണമെന്ന നിര്‍ദ്ദേശവും ബിഗ് ബോസ് കൊടുത്തിരുന്നു.


Click it and Unblock the Notifications