പ്രദീപ് ചന്ദ്രനെ 25 വയസ് മുതൽ അറിയാം, അദ്ദേഹത്തിന്റെ പെരുമാറ്റം വേദനിപ്പിച്ചു, വെളിപ്പെടുത്തി ദയ

Recommended Video

Bigg Boss Malayalam : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദയ | FilmiBeat Malayalam

മോഹൻലാൽ പറയും പോലെ ബിഗ് ബോസ് മത്സരം വെറൊരു ലെവലിലേയ്ക്ക് മാറി കൊണ്ട് ഇരിക്കുകയാണ്. ആഴ്ചകൾ കഴിയുന്തോറു മത്സരവും കടുത്തു വരുകയാണ് . വ്യത്യസ്ത രീതിയിലുളള എവിക്ഷനും നോമിനേഷനും ടാസ്ക്കുകളുമാണ് ബിഗ് ബോസിന്റെ പ്രധാന ഹൈലൈറ്റ്. ബിഗ് ബോസ് ഷോയുടെ ഏറ്റവും വലിയ പ്രത്യേകതയാണ് എവിക്ഷൻ. ഷോയിലുള്ള എല്ലാവർക്കും രണ്ട് പേരെ നോമിനേറ്റ് ചെയ്യാനുളള അധികാരമുണ്ട്. കാരണം ബോധിപ്പിച്ചു കൊണ്ട് വേണം നോമിനേറ്റ് ചെയ്യാനെന്നും മാത്രം.

pradeeb-biggboss

ഇത്തവണത്തെ ബിഗ് ബോസ് ഹൗസിൽ എത്തുന്നവരിൽ ഭൂരിഭാഗം പേരും മുൻ പരിചയമുളളവരാണ്. ഇതിൽ ചിലർ അടുത്ത സുഹൃത്തുക്കളുമാണ്. ബിഗ് ബോസ് ഹൗസിൽ എത്തിയതിന് ശേഷവും പുറത്തെ ബന്ധം ഒരു പരിധിവരെ കൊണ്ടു പോകാൻ ഇവർ ശ്രമിക്കാറുണ്ട്. ഇപ്പോഴിത പ്രദീപ് ചന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ദയ അശ്വതി. എവിക്ഷനിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്തവണത്തെ എലിമിനേഷനു വേണ്ടി ദയ നോമിനേറ്റ് ചെയ്തതിൽ ഒരാൾ പ്രദീപായിരുന്നു. ഇതിനു മുൻപും പ്രദീപിനെ കുറിച്ച് ഇതേ പരാതി ദയ ഉന്നയിച്ചിരുന്നു.

  പ്രദീപിനെ  അറിയം

എല്ലാ ആഴ്ചയിലും തിങ്കളാഴ്ചയാണ് എവിക്ഷൻ നടക്കുന്നത്. ഈ ആഴ്ചയിലെ എവിക്ഷൻ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമായിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലായിരുന്നു വൈൽഡ് കാർഡ് എൻട്രിയിലൂടെ ദയ അശ്വതി ബിഗ് ബോസ് ഹൗസിൽ എത്തിയത്. ഇവർ പങ്കെടുക്കുന്ന ആദ്യ എവിക്ഷനായിരുന്നു ഇത്. പ്രദീപിനേയും പാഷാണം ഷാജിയേയുമാണ് ഇവർ നോമിനേറ്റ് ചെയ്തത്. പ്രദീപിനെതിരെ രൂക്ഷ വിമർശനമായിരുന്നു ദയ ഉന്നയിച്ചത്. അടുത്ത പരിചയം ഉണ്ടായിട്ടും തന്നെ അറിയില്ലെന്ന് പ്രദീപ് പറഞ്ഞു. ഇതാണ് പേര് പറയാൻ തന്നെ പ്രേരിപ്പിച്ചതെന്നും ദയ എവിക്ഷനിൽ പറഞ്ഞു.

25 വയസ് മുതൽ അറിയാം

തനിയ്ക്ക് 25 വയസ് മുതൽ പ്രദീപ് ഏട്ടനെ അറിയാം. അന്ന് താൻ കോട്ടയത്ത് കമ്പ്യൂട്ടർ കോഴ്സ് പഠിക്കുകയായിരുന്നു. ഫോട്ടോഷോപ്പ്, പെയിന്റ് എന്നീ കോഴ്സുകളായിരുന്നു താൻ അവിടെ പഠിച്ചത്. അന്ന് താൻ ചങ്ങനാശ്ശേരിയിൽ വീട്ട് ജോലിയ്ക്കും പോയിരുന്നു. അവിടെ വെച്ചാണ് ആദ്യമായി പ്രദീപേട്ടനെ പരിചയപ്പെടുന്നത്. തങ്ങൾ തമ്മിൽ കുറേ വർഷത്തെ പരിചയമുണ്ടെന്നു ദയ പറഞ്ഞു.

 ഏറെ സങ്കടപ്പെടുത്തിയത്

തന്നെ ഏറെ സങ്കടപ്പെടുത്തിയത് മറ്റൊരു കാര്യമായിരുന്നു. ഇവിടെ വന്നപ്പോൾ അദ്ദേഹം എന്നെ പരിചയം പോലും കാണിച്ചിരുന്നില്ല. രണ്ട് ആറ്റം ബോംബ് ആണ് ഇവിടെ വന്നിരിക്കുന്നതെന്ന് മറ്റുളളവരോട് പെർമിഷൻ എടുത്ത് സംസാരിച്ച വ്യക്തിയാണ്. സത്യം പറഞ്ഞാൽ ഇക്കാര്യങ്ങളെല്ലാം എന്റെ മനസ്സിൽ തന്നെ സൂക്ഷിക്കാം എന്ന് വിചാരിച്ചാണ് താൻ ഇരുന്നത്.

പാഷാണം  ഷാജി

പ്രദീപിനെ കൂടാതെ പാഷാണം ഷാജിയേയും ദയ നിർദേശിച്ചിരുന്നു. സ്റ്റേജിൽ തന്റെ കഷ്ടപ്പാടുകളെ കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം ഉറക്കം വരുന്നത് പോലെ ആംഗ്യം കാണിച്ചു. ഇത് ക്യാമറ നോക്കിയാൽ കാണാം. മറ്റുളളവരുടെ കഷ്ടപ്പാടുകൾ കേൾക്കാതെ സ്വന്തം കാര്യങ്ങൾ മാത്രം നോക്കുന്ന ഒരു വ്യക്തിയായിട്ടാണ് പാഷണം ഷാജിയെ തോന്നിയിട്ടുള്ളതെന്നും ദയ നോമിനേറ്റ് ചെയ്തു കൊണ്ട് പറഞ്ഞു.

 ഇഷ്ടമുളളതും  ഇഷ്ടമില്ലാത്തതുമായ  വ്യക്തി

വാരാന്ത്യം എപ്പസോഡിൽ എത്തിയ മോഹൻലാൽ ദയയോട് ബിഗ് ബോസ് ഹൗസിലെ ഏറ്റവും ഇഷ്ടപ്പെട്ട ആളേയും ഇഷ്ടപ്പെടാത്ത ആളേയും നിർദ്ദേശിക്കാൻ പറഞ്ഞിരുന്നു. ഇഷ്ടമുളള ആളായി രജിത് കുമാറിന്റെ പേര് നിർദ്ദേശിച്ചപ്പോൾ ഇഷ്ടമില്ലാത്ത ആളായി പ്രദീപ് ചന്ദ്രന്റെ പേരായിരുന്നു ദയ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X