ദയ അശ്വതിക്ക് കടുത്ത നെഞ്ചുവേദന, നടുക്കത്തതോടെ മത്സരാർഥികൾ, കാരണം രജിത് കുമാർ?
വിചാരിക്കാത്ത പല സംഭവ വികാസങ്ങളാണ് ബിഗ് ബോസ് ഹൗസിൽ ദിനം പ്രതി നടക്കുന്നത്. ഡോക്ടർ രജിത് കുമാറിന്റെ വരവോടെ വീട്ടിലെ അന്തരീക്ഷം ആകെ മാറിയിരിക്കുകയാണ്. വഴക്കും ബഹളവും പാട്ടും ഡാൻസുമായി കഴിഞ്ഞിരുന്ന വീട് ഇപ്പോൾ ശോകമൂകമാണ്. ഒരു ടാസ്ക്കിനെ ചുറ്റിപ്പറ്റി നടന്ന ഒരു സംഭവം ഷോയെ തലകീഴായി മറിച്ചിരിക്കുകയാണ്.
ബിഗ്ബോസ് ഹൗസിലെ ഈ ആഴ്ചത്തെ ലക്ഷ്വറി ടാസ്ക്കായിരുന്നു സ്കൂൾ. ടാസ്ക്കിനിടയിൽ ഡോക്ടർ രജിത് കുമാർ രേഷ്മയുടെ കണ്ണിൽ മുളക് പൊടി തേയ്ക്കുകയായിരുന്നു. സംഭവത്തിൽ രജിത് കുമാറിനെ വീട്ടിൽ നിന്ന് തൽക്കാലികമായി പുറത്താക്കുകയും ചെയ്തു. രജിത് പോയതിനു പിന്നാലെ വൻ സംഭവവങ്ങളാണ് ബിഗ് ബേസ് ഹൗസിൽ അരങ്ങേറിയത്. ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളായിരുന്നു ദയ അശ്വതിയും രജിത് കുമാറും. പിന്നീട് ഇവർ പിണങ്ങി പിരിയുകയായിരുന്നു. പിണക്കത്തിലാണെങ്കിലും രജിത്ത് കുമാറിനെ താൽക്കാലികമായി പുറത്താക്കിയ സംഭവം ദയയ്ക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ഡോക്ടർ പോയതിനു പിന്നാലെ വൻ സംഭവമാണ് വീട്ടിൽ അരങ്ങേറിയിരിക്കുന്നത്. അതിൽ എല്ലാവരേയും ഞെട്ടിച്ച സംഭവമായിരുന്നു ദയയുടെ നെഞ്ച് വേദന

കിട്ടുന്ന അവസരങ്ങളിലെല്ലാം രജിത്തുമായി വഴക്ക് ഉണ്ടാക്കാറുളള ദയ, രേഷ്മയുടെ കണ്ണിൽ മുളക് തേച്ച പ്രവൃത്തിയെ രൂക്ഷമായ വിമർശിച്ച് രംഗത്തെത്തിയിരുന്നു. കണ്ണിന് സുഖമില്ലാത്ത കുട്ടിയാണ് ചെയ്തത് ഒട്ടും ശരിയായില്ലെന്ന് തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. രജിത്തിന്റെ അടുത്ത സുഹൃത്തായ സുജോയോടായിരുന്നു ഇക്കാര്യം പറഞ്ഞത്. എല്ലാം കയ്യിൽ നിന്ന് പോയി എന്നുളള തരത്തിലായിരുന്നു സുജോയുടെ പ്രതികരണം.

രേഷ്മയെ ചികിത്സയ്ക്കായി മാറ്റിയതിന് പിന്നാലെ എത്തിച്ചതിന് ഡോക്ടറെ ബിഗ് ബോസ് കൺഫഷൻ റൂമിലേയ്ക്ക് വിളിപ്പിക്കുകയായിരുന്നു. ഡോക്ടർ ചെയ്തത് ബിഗ് ബോസ് നിയമത്തിന് വിപരീതമാണെന്നും അതിനാൽ താൽക്കാലികമായി വീട്ടിൽ നിന്ന് പുറത്താക്കുന്നു എന്നും പറഞ്ഞിരുന്നു. ഇതേ കാര്യം മറ്റ് മത്സരാർഥികളോടും ബിഗ് ബോസ് അറിയിച്ചു. എല്ലാവരും ഞെട്ടലോടെയാണ് അറിയിപ്പ് കേട്ടത്.
Recommended Video

രജിത്തിനെ താൽക്കാലികമായി പുറത്താക്കി എന്ന് അറിഞ്ഞതോടെ ദയ കരയാൻ തുടങ്ങി. ഫുക്രു, ആര്യ, എലീന തുടങ്ങിയവർ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ ദയയുടെ കരച്ചിൽ നിർത്താൻ ഇവർക്ക് കഴിഞ്ഞില്ല. ഭക്ഷണം കഴിക്കാനോ എല്ലാവരും ഇരിക്കുന്ന സ്ഥലത്തേയ്ക്ക് വരാനോ ദയതയ്യാറായില്ല. ബാത്ത് റൂമിൽ ഒറ്റയ്ക്ക് ഇരുന്ന് കരയുകയായിരുന്നു. എന്നാലും എന്നെ തനിച്ചാക്കി പോയില്ലേ എന്നൊക്കെ കരച്ചിലിനിടയിൽ പറയുന്നുണ്ടായിരുന്നു.

ബിഗ് ബോസ് ഹൗസ് ശാന്തമായില്ലെങ്കിലും ടാസ്ക്കുകൾ മുറ പോലെ നടന്നു. പതിവ് തെറ്റിക്കാതെ അംഗങ്ങൾക്കുള്ള ഡെയ്ലി ടാസ്ക്ക് എത്തി. സ്വിമ്മിംഗ് പൂളിൽ കാൽ ഇട്ട് അന്താക്ഷരി കളിക്കാനായിരുന്നു ടാസ്ക്ക്. ആര്യയുടേയും അമൃതയുടേയും നേതൃത്വത്തിൽ രണ്ട് ടീമുകളായി തിരിഞ്ഞായിരുന്നു മത്സരം. മത്സരത്തിനിടെയാണ് എല്ലാവരേയും ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

ആര്യയുടെ ടീമിലായിരുന്നു ദയ. അന്താക്ഷരി കളിക്കുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെടുന്നതായി ദയ പറഞ്ഞു. എല്ലാവരും പരിഭ്രാന്തരാവുകയായിരുന്നു. തുടർന്ന് എല്ലാവരും ചേർന്ന് ദയയെ ഡോക്ടറുടെ അടുത്ത് എത്തിക്കുകയായിരുന്നു. ഡോക്ടർ ആദ്യം പരിശോധിച്ച ശേഷം ദയയെ പുറത്തു കൊണ്ട് പോകുകയായിരുന്നു.

രജിത് കുമാറിന്റെ പെട്ടെന്നുളള പുറത്തു പോകലും ദയയുടെ നെഞ്ച് വേദനയും മത്സരാർഥികളെ ഏറെ ആശങ്കയിലാക്കുകയായിരുന്നു. കുറച്ച് നേരത്തിന് ശേഷം ദയ വീട്ടിനുള്ളിൽ മടങ്ങി എത്തുകയായിരുന്നു. ടെൻഷൻ കൊണ്ടാണ് നെഞ്ച് വേദനയുണ്ടായതെന്നും, മസിൽ പിടിച്ചതാണെന്നും ദയ പറഞ്ഞു. ഇഞ്ചക്ഷനും മരുന്നും നൽകിയതായും ഇവർ പറഞ്ഞു. ഇനി ടെൻഷൻ ഒന്നും അടിക്കരുതെന്ന് മറ്റുള്ളവർ ദയയെ ഉപദേശിക്കുകയായിരുന്നു.

ഹോസ്പിറ്റലിൽ നിന്ന് എത്തിയിട്ടും ദയയുടെ ചിന്ത ഡോക്ടർ രജിത് കുമാറിനെ കുറിച്ചായിരുന്നു. രജിത് മത്സരത്തിൽ ജയിക്കുമെന്നാണ് വിചാരിച്ചത്. ഇങ്ങനെ പുറത്തു പോകുമെന്ന് ഒരിക്കലും വിചാരിച്ചില്ല എന്ന് ദയ ആര്യയോട് പറയുന്നു. ഹൗസിൽ നിന്ന് പുറത്തിറങ്ങിയാൽ രജിത്തിനെ ഉറപ്പായും താൻ പോയി കാണുമെന്നും ദയ പറഞ്ഞു. പോയി കാണണം എന്നായിരുന്നു ആര്യയുടെ പ്രതികരണം


Click it and Unblock the Notifications