പ്ലസ് ടു വരെയെ ഞാന്‍ പഠിച്ചിട്ടുള്ളു! ആര്യയും ദയയും തമ്മിലുള്ള സംസാരത്തില്‍ വന്ന കാര്യങ്ങളിതൊക്കെ
നൂറ് ദിവസങ്ങളിലായി നടക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 2 തുടങ്ങി 72 ദിവസങ്ങളോളം പൂര്‍ത്തിയായിരിക്കുകയാണ്. പല പ്രതിസന്ധികളും വന്നതോടെ ശക്തരായ മത്സരാര്‍ഥികളില്‍ ചിലര്‍ പുറത്തേക്ക് പോയി. എന്നാല്‍ മത്സരം എന്താണെന്ന് പോലും മനസിലാവാതെ നിന്ന ചിലര്‍ വിജയങ്ങള്‍ നേടി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ അത്തരം ചില രസകരമായ കാഴ്ചകളാണ് കണ്ട് വരുന്നത്.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീട്ടിലേക്ക് എത്തിയ ദയ അശ്വതിയ്ക്ക് ആദ്യ ദിവസങ്ങളില്‍ മുതല്‍ അവഗണനകളായിരുന്നു ലഭിച്ചത്. പ്രദീപിനെ കുറിച്ച് ദയ സംസാരിച്ചതടക്കം നിരവധി കാര്യങ്ങള്‍ പുറത്ത് ചര്‍ച്ച ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഡോ. രജിത് കുമാര്‍ പുറത്ത് പോയത് ദയയെ വല്ലാതെ വിഷമത്തിലാക്കിയിരുന്നു. നിരന്തരം കരഞ്ഞ് കൊണ്ടിരുന്ന ദയയ്ക്ക് നെഞ്ച് വേദന വരികയും ചെയ്തിരുന്നു.

തുടക്കത്തില്‍ ആരും ദയയുമായി സൗഹൃദം നടത്തിയില്ലെങ്കില്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുകയാണ്. ദയയെ സപ്പോര്‍ട്ട് ചെയ്ത് ആര്യ അടക്കമുള്ളവര്‍ എത്തുന്നുണ്ട്. ഇരുവരും പലപ്പോഴായി ഒന്നിച്ചിരുന്ന് സംസാരിക്കുന്നത് കാണാം. രജിത്തിനെ പുറത്താക്കിയതിനെ കുറിച്ചും രേഷ്മയ്ക്ക് ക്ഷമിക്കമായിരുന്നുവെന്നും ദയ പറയുമ്പോള്‍ അതിന് പിന്നിലുള്ള പ്രശ്‌നങ്ങള്‍ ആര്യ ദയയ്ക്ക് പറഞ്ഞ് കൊടുത്തിരുന്നു.

ദയ കരയുമ്പോഴും സങ്കടപ്പെടുമ്പോഴുമെല്ലാം ആശ്വാസമായി ആര്യ എത്താറുണ്ട്. ഇപ്പോള്‍ തനിക്ക് വിദ്യാഭ്യസം കുറഞ്ഞതിന്റെ വിഷമത്തിലാണ് ദയ. ബിഗ് ബോസ് നല്‍കുന്ന ടാസ്‌ക് ഫയല്‍ വായിക്കാന്‍ കഴിയുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. ഈ സമയത്തും ആര്യയാണ് ദയയെ സഹായിക്കുന്നത്. ഇപ്പോഴിതാ ഇരുവരും സംസാരിക്കാവേ വീണ്ടും ഈ പ്രശ്‌നത്തെ കുറിച്ച് ദയ ആര്യയോട് പറയുകയാണ്. പത്താം ക്ലാസ് വരെയെ ദയ പഠിച്ചിരുന്നുള്ളു. ചേച്ചി പത്ത് വരെ പോയിട്ടുണ്ടെങ്കില്‍ ഞാന്‍ പ്ലസ് ടു വരെയാണ് പഠിച്ചതെന്ന് ആര്യയും പറയുന്നു.

വെറും രണ്ട് വര്‍ഷം മാത്രമേ കൂടുതല്‍ പഠിച്ചിട്ടുള്ളുവെന്ന് പറഞ്ഞ് ദയയ്ക്ക് ആത്മവിശ്വാസം കൊടുത്തിരിക്കുകയാണ് ആര്യ. വിദ്യാഭ്യാസമല്ല അറിവിന്റെ മാനദണ്ഡം എന്നും ആര്യ പറയുന്നു. ജീവിതാനുഭവങ്ങളില്‍ നിന്നും അച്ഛനില്‍ നിന്നും മറ്റഅ ആളുകളില്‍ നിന്നുമെല്ലാമാണ് താന്‍ ബാക്കി കാര്യങ്ങള്‍ പഠിച്ചതെന്നും ആര്യ പറഞ്ഞ് കൊടുക്കുന്നു. ആര്യയ്ക്ക് സംസാരിക്കാനുള്ള കഴിവിനെ കുറിച്ചാണ് പിന്നീട് ദയ സംസാരിച്ചത്.

എന്നെ പോലെ തണുപ്പന്‍ മട്ടില്‍ അല്ല ആര്യ സംസാരിക്കുന്നത്. മോഹന്‍ലാലിനോട് പോലും ധൈര്യത്തോടെയല്ലേ സംസാരിക്കുന്നതെന്ന് ദയ ചോദിക്കുമ്പോള്‍ അത് സ്വഭാവത്തിലുള്ളതാണെന്നായിരുന്നു ആര്യയുടെ മറുപടി. മനസില്‍ തോന്നുന്നത് തന്നെയാണ് ഞാനും പറയുന്നത്. അല്ലാതെ ആളുകള്‍ കാണുമെന്ന് കരുതി സംസാരിക്കാറില്ല. ദയയുടെ ഉള്ളിലുള്ള ചില നല്ല ഗുണങ്ങളെ കുറിച്ചും ആര്യ പറഞ്ഞ് കൊടുത്തിരിക്കുകയാണ്.
Recommended Video

മാത്രമല്ല ദയയും ശക്തമായ മത്സരം കാഴ്ച വെച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ വീക്ക്‌ലി ടാസ്‌കില്‍ ദയ നേതൃത്വം കൊടുത്ത ടീം ആയിരുന്നു വിജയിച്ചത്. തലയണ നിര്‍മ്മിക്കാനുള്ള ടാസ്‌ക് ആയിരുന്നു. അതില്‍ പതിനാല് തലയണകള്‍ നിര്‍മ്മിച്ച് ഫുക്രു, ഷാജി, എലീന, ദയ, ആര്യ എന്നിവര്‍ അടങ്ങുന്ന ടീം വിജയിക്കുകയായിരുന്നു. ഇതോടെ മറ്റ് ഗ്രൂപ്പ് പ്രതിസന്ധിയിലുമായി. ആദ്യം ഗെയിം മനസിലാകാതെ ഇരുന്ന ദയ ഇപ്പോള്‍ കളിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. ഇനി കളി വേറെ ലെവലാകും.


Click it and Unblock the Notifications