twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജീവിതത്തിലും ഷോയിലും മാഷാണ് റോൾ മോഡൽ, അനുകരിക്കാൻ ശ്രമിച്ചു, രജിത്ത് കുമാറിനെ കുറിച്ച് ദയ

    |

    ബിഗ് ബോസ് സീസൺ 2 ൽ ശ്രദ്ധിക്കപ്പെട്ട മത്സരാർഥികളിൽ ഒരാളായിരുന്നു ദയ അശ്വതി. സമൂഹ മാധ്യമങ്ങളിൽ വിവാദ വീഡിയോയിലൂടെ ശ്രദ്ധിക്കപ്പെട്ട ദയ ബിഗ് ബോസ് ഹൗസിൽ എത്തിയപ്പോൾ പ്രേക്ഷകരുടെ ആകാംക്ഷ ഒരുപടി വർധിച്ചിരുന്നു. ലാലേട്ടൻ പറയുന്നതു പോലെ കളി വേറ ലെവൽ ആകുമെന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ ജ്വലിച്ചു നിന്ന ദയയെ ആയിരുന്നില്ല ബിഗ് ബോസ് ഹൗസിൽ കണ്ടത്. നിരന്തരം കരയുകയും ബിഗ് ബോസ് ഹാസിലെ ക്യാമറകളോട് പരാതി പറയുന്ന ഒരു പാവത്താനായ ദയയെ ആയിരുന്നു.

    താരങ്ങളോടൊപ്പമാണ് ഷോയിൽ മത്സരിച്ചതെങ്കിലും വളരെ പെട്ടെന്ന് തന്നെ ക്യാമറ സ്പെയിസ് ഉണ്ടാക്കി എടുക്കാൻ ദയയ്ക്ക് കഴിഞ്ഞിരുന്നു. ഡോക്ടർ രജിത് കുമാറുമായുള്ള ചങ്ങാത്തവും പിന്നീടുണ്ടായ അടിപിടികളും ഹൗസിനുള്ളിൽ മാത്രമല്ല പുറത്തും ചർച്ച വിഷയമായിരുന്നു. ഷോയിൽ നിന്ന് രജിത് പോയതിനു പിന്നാലെ ഡോക്ടറെ അനുകരിക്കാനുള്ള ചില ശ്രമങ്ങൾ ദയയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഇത് ഹൗസിനുളളിൽ തന്നെ വലിയ ചർച്ച വിഷയമായിരുന്നു. ഇതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ദയ അശ്വതി. ഏഷ്യനെറ്റ് ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

     മാഷ് റോൾ മേഡൽ

    ബിഗ് ബോസ് ഹൗസിലും ജീവിതത്തിലും താൻ റോൾ മോഡലായി കാണുന്നത് മാഷിനെയാണ്. എനിയ്ക്ക് അങ്ങനെ ബിഗ് ബോസിൽ ഗെിം കളിക്കാനൊന്നും അറിയില്ലായിരുന്നു. ഞാൻ മാഷ് ചെയ്തതൊക്കെ കണ്ടാണ് പഠിച്ചത്. മാഷ് ഒറ്റയ്ക്ക് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതു കണ്ട് ഞാനും ബിഗ് ബോസിനോട് സംസാരിക്കുമായിരുന്നു. മാഷ് എന്നോട് പറഞ്ഞത് എനിയ്ക്ക് ഒറ്റയ്ക്ക് നിൽക്കാനാണ് ഇഷ്ടമെന്നാണ് . എന്നാൽ എനിയ്ക്ക് ഗതികേട് കൊണ്ട് ഒറ്റയ്ക്ക് നിൽക്കേണ്ടി വന്നത്.

     ആര്യയ്ക്കൊപ്പമായത്

    ഞാൻ വന്നപ്പോൾ മഷിനോടൊപ്പം കൂട്ടായി. മഷിന്റ ഒപ്പമായിരുന്നു ഞാൻ. പിന്നീട് കണ്ണിൽസൂക്കേട് വന്നു പോയി വന്നപ്പോഴേക്കും അവിടത്തെ കളിയൊക്കെ മാറിയിരുന്നു. പുറത്തു പോയി കളി കണ്ട് വന്ന രഘുവും സുജോയും അഭിരാമിയും അമൃതയും മാഷിനൊപ്പം കൂടിയിരുന്നു. എന്നാൽ പിന്നീട് എന്നെ അടുപ്പിക്കതെയായി. അങ്ങനെ ഞാൻ ആര്യയുടെയും ഫുക്രുവിന്റെയും ഒപ്പമായി.

     അപമാനിക്കപ്പെട്ടു

    രേഷ്മയുടെ കണ്ണിൽ മുളക് തേച്ച് മാഷ് പുറത്തു പോയതോടെ അവിടത്തെ കാര്യങ്ങൾ വീണ്ടും മാറുകയായിരുന്നു.ആര്യയും ഷാജിയും ഒരു ടീമായി ഇരുന്ന് എപ്പോഴും സംസാരിക്കും. ഞാൻ അടുത്തേയ്ക്ക് വരുമ്പോൾ ഒരു മിനിറ്റെ, കുറച്ചു പ്രൈവറ്റ് കാര്യം പറയുകയാ, എന്ന് പറയും.എലീനയും ഫുക്രുവും കൂട്ടായതുകൊണ്ട് അവരും ഒന്നിച്ചിരിക്കും. മറ്റെ ടീമിലെ ആരും എന്നോട് മിണ്ടുകയും ഇല്ല. രഘും സുജോയുംന എപ്പോഴും അപമാനിക്കുകയും ചെയ്യും. അങ്ങനെ അവിടെ ഞാൻ ശരിയ്ക്കും ഒറ്റപ്പെട്ടു. അതുകൊണ്ടാണ് ഒറ്റയ്ക്കിരിക്കേണ്ടി വന്നതും ഒറ്റയ്ക്ക് സംസാരിക്കേണ്ടി വന്നതും. പിന്നെ മാഷ് പറഞ്ഞിട്ടുണ്ട് അതാണ നല്ലതെന്ന്. മാഷ് അവിടെ ചെയ്യുന്നതൊക്കെ ഞാനും ചെയ്യും.

    മാഷിനെ  സപ്പോട്ടു ചെയ്യാനുളള  ശ്രമിച്ചിട്ടുളളൂ

    ഷേയിൽ നിന്ന് പുറത്തു വന്നപ്പോൾ എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ മാഷിന്റെ ആരാധകർ എന്ന് പറയുന്നവർ തെറി വിളിക്കുന്ന കമന്റുകളായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്.ഞാൻ മാഷിന് ഒരു ദ്രോഹവും ചെയ്‍തിട്ടുള്ള ആളല്ല. എല്ലായ്‍പ്പോഴും സപ്പോർട്ട് ചെയ്യാനേ ശ്രമിച്ചിട്ടുള്ളു.ഒരു കൂട്ടം മനുഷ്യർ മാഷിന്റെ ആരാധകർ എന്നും പറഞ്ഞു എന്ന് ഒരാവശ്യവുമില്ലാതെ തെറിവിളിക്കുന്നത് എന്തിനാണ്.അവരോട് ഞാൻ മാഷിന് ഒരു ഉപദ്രവവും ചെയ്‍തിട്ടില്ല എന്ന് മാഷ് പറയണം. ഞാൻ ഉപകാരം ചെയ്‍തെന്നു പറയണമെന്ന് ഞാൻ പറയുന്നില്ല.പക്ഷെ ഞാൻ മാഷിനെ ഉപദ്രവിച്ചിട്ടില്ലെന്നു മാഷ് തന്നെ പറഞ്ഞാലേ ഇവർ എന്നെ തെറിവിളിക്കുന്നത് നിർത്തു. എനിക്കും നാട്ടിൽ ജീവിക്കണം. ബിഗ് ബോസിൽ പോയത് കൊണ്ട് ജീവിതകാലം മുഴുവൻ തെറി കേട്ട് ജീവിക്കാൻ പറ്റില്ല. എന്നെ ഇവർ തെറിവിളിക്കുന്നത് കൊണ്ടും മാഷിന്റെ പേര് പറഞ്ഞു ട്രോളുന്നത് കൊണ്ടുമാണ് ഞാൻ തിരിച്ചും ഓരോന്ന് തിരിച്ച് ചെയ്യുന്നത്.

    മഷാണ്  വിജയി

    എന്നെ സംബന്ധിച്ചിടത്തോളം ബിഗ് ബോസ് സീസൺ 2 വിജയി മാഷാണ്. മാഷ് പുറത്തു പോയാലും ജയിച്ചിട്ട് പോയി എന്നാണ് ഞാൻ കരുതുന്നത്. മാഷ് ജയിക്കുന്നത് സ്വപ്‍നം കണ്ടു നടന്ന ആളാ ഞാൻ. ആ എന്നെയാണ് മാഷും ഫാൻസും തെറ്റിധരിക്കുന്നത്...

    English summary
    Bigg Boss Malayalam Season 2 Daya Aswathi says about Rejith
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X