രജിത് കുമാർ തന്നെ അപമാനിച്ചു, മോഹൻലാലിന് മുന്നിൽ വെളിപ്പെടുത്തലുമായി ദയ...
കുറഞ്ഞ സമയം കൊണ്ട് പ്രേക്ഷക ശ്രദ്ധ ലഭിച്ച ബിഗ് ബോസ് ഹൗസ് അംഗമാണ് ദയ അശ്വതി. വൈൽഡ് കാർഡ് എൻട്രിയിലൂടെ വീട്ടിലെത്തി ദയ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. വീട്ടിലെത്തി തൊട്ടടുത്ത ആഴ്ച തന്നെ നോമിനേഷനിൽ ഇടം പിടിച്ചിരുന്നു, രജിത്തിനെ കൂടാതെ ഏറ്റവും വോട്ടുകൾ ലഭിച്ചിരുന്നതും ദയയ്ക്ക് ആയിരുന്നു. ഇവരുടെ പ്രേക്ഷക പിന്തുണയെ കുറിച്ച് മോഹൻലാലും വെളിപ്പെടുത്തിയിരുന്നു.
ബിഗ് ബോസ് ഹൗസിൽ പടർന്നു പിടിച്ച കണ്ണിന് അസുഖം ദയയ്ക്കും പിടിപെട്ടിരുന്നു. സുഖം പ്രാപിച്ച് 56 ാം ദിവസം താരം മടങ്ങി എത്തിയിരിക്കുകയാണ്. ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളായിരുന്നു ദയയും ഡോക്ടർ രജിത് കുമാറും. എന്നാൽ വീട്ടിലെ അന്തരീക്ഷത്തിനൊത്ത് ഇവരുടെ സൗഹൃദത്തിലും വിളളലുകൾ ഏറ്റിരുന്നു. ഇപ്പോഴിത രജിത് കുമാറിനെതിരെ വിമർശനവുമായി ദയ. മറ്റ് അംഗങ്ങളോടും പരിഭവം പറയുന്നുണ്ട്.

മത്സരാർഥികൾക്ക് വൻ സർപ്രൈസോടെയായിരുന്നു പോയവരുടെ മടങ്ങി വരവ്. രേഷ്മയ്ക്ക് പിന്നാലെയാണ് ദയ വേദിയിൽ എത്തിയത്. മോഹന്‍ലാലിനോട് കുറച്ച് പരാതികളുമായാണ് ദയ വേദിയിലെത്തിയത്. മാഷ് എന്നെ ഒരുപാട് ഇന്‍സള്‍ട്ട് ചെയ്തു. എനിക്ക് ഒറ്റക്ക് കളിക്കാനൊന്നും പറ്റില്ലെന്ന് പറഞ്ഞുവെന്നുമാണ് പരാതി. അയ്യോ ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടേയില്ലെന്നായിരുന്നു രജിതിന്റെ പക്ഷം. ഞാന്‍ പ്രായമായിപ്പോയെന്ന് പറഞ്ഞു. പവന്‍ വന്നപ്പോള്‍ ഒറ്റയടിക്ക് ഒഴിവാക്കിയെന്നും ദയ പറഞ്ഞു.

ദയ പോയപ്പോൾ തനിയ്ക്ക് നല്ല വിഷമം ഉണ്ടായിയെന്ന് രജിത് പറഞ്ഞു. കണ്ണിന് അസുഖം ബാധിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ താൻ ദയയോട് മിണ്ടിയില്ലേ എന്നും രജിത് കുമാർ ചോദിക്കുന്നുണ്ട്. എന്നാൽ ഇല്ലെന്നായിരുന്നു ഇവരുടെ മറുപടി. മിണ്ടിയില്ലെന്ന് മാത്രമല്ല തന്നോട് ദേഷ്യപ്പെടുകയാണ് ചെയ്തതെന്നും പറഞ്ഞ ദയ കരയുകയായിരുന്നു. ദയയെ ആശ്വസിപ്പിക്കാൻ മോഹൻലാലും മറ്റ് അംഗങ്ങളും ശ്രമിച്ചിരുന്നു.

തനിയ്ക്ക് ബിഗ് ബോസ് ഹൗസിൽ ഒരിക്കൽ കൂടി പോകണമെന്ന് ദയ മോഹൻലാലിനേട് ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ ഇപ്പോൾ പേകേണ്ട എന്നായിരുന്നു താരത്തിന്റെ മറുപടി. പുറത്തു വരുമ്പോൾ എല്ലാവരേയും കാണമെന്നും ദയയോട് ഭയങ്കര ഇഷ്ടമാണെന്നും എല്ലാ മത്സരാർഥികളും പറഞ്ഞു. ഇത്രയും ഇഷ്ടമുണ്ടായിട്ടാണോ എല്ലാവരും കൂടി പഴത്തൊലി നൽകിയതെന്നും ദയ ചോദിക്കുന്നു. താൻ പഴത്തൊലി കൊടുത്തില്ലെന്നും ജസ്ലക്കോ മറ്റോ ആണ് പഴത്തൊലി നൽകിയതെന്നും ഡോക്ടർ പറഞ്ഞു.അതുകൊണ്ട് മാത്രമാണ് തനിക്ക് ഇപ്പോഴും ഇഷ്‍ടമെന്നും ദയ അശ്വതി പറഞ്ഞു. വീണ്ടും കരയാൻ തുടങ്ങിയപ്പോള്‍ മോഹൻലാൽ ഇടപെട്ട് പറഞ്ഞ് വിടുകയായിരുന്നു.

വീട്ടിനുളളിൽ എത്തിയിട്ടു ദയയുടെ സങ്കടത്തിന് അറുതി ഇല്ലായിരുന്നു. ജയിലിൽ പോകാൻ അവസരം ലഭിച്ചാൽ നിങ്ങൾ ഹൗസിലുളള ആരെ തിരഞ്ഞെടുക്കുമെന്ന് മോഹൻലാൽ എല്ലാവരോടും ചേദിച്ചു. ഏറ്റവും ഒടുവിൽ ദയയുടെ ചാൻസ് ആയിരുന്നു. കരഞ്ഞു കൊണ്ട് ഞാൻ ഒറ്റയ്ക്ക് പോകുമെന്നാണ് ഇവർ പറഞ്ഞത്. ഈ സംസാരം വീണ്ടും രജിത് കുമാറിന്റെ പേരിലാണ് അവസാനിച്ചത്. രജിത് സാർ എപ്പോഴും പുതിയ ആളുകൾക്കൊപ്പമാണ് നിൽക്കുന്നതെന്നും പുതിയ ആളുകൾ വരുമ്പോൾ കൂടെയുള്ളവരെ മറക്കുമെന്നും ദയ പറഞ്ഞു. ഇപ്പോൾ അദ്ദേഹം അഭിരാമിക്കും അമൃതയ്ക്കും ഒപ്പമാണ് പുതിയ ഒരാൾ വരുമ്പോൾ അദ്ദേഹം അവരെ വിട്ടിട്ട് ആളുടെ കൂടെ പോകുമെന്നും പറഞ്ഞു.


Click it and Unblock the Notifications