പോര് മുറുകുന്നു, പ്രദീപ് വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതാണ്! ബിഗ് ബോസില്‍ കരഞ്ഞ് ദയ അശ്വതി പറയുന്നു

Recommended Video

Bigg Boss Malayalam Season 2: Daya Aswathy Nominate Pradeep | FilmiBeat Malayalam

ബിഗ് ബോസ് മത്സരങ്ങള്‍ തകര്‍പ്പനായി കൊണ്ടിരിക്കുകയാണ്. മത്സരാര്‍ഥികളെല്ലാം കിട്ടുന്ന അവസരങ്ങള്‍ മറ്റുള്ളവര്‍ക്ക് പണി കൊടുക്കാന്‍ വിനിയോഗിക്കുന്നു എന്നതാണ് രസകരം. എങ്ങനെ എങ്കിലും ജയിച്ചേ മതിയാവു എന്നുള്ളത് കൊണ്ട് മറ്റുള്ളവരെ എങ്ങനെയും തോല്‍പ്പിക്കാന്‍ കിട്ടുന്ന അവസരം ആരും കളയാറില്ല. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഗെയിമുകളിലെല്ലാം ഇതായിരുന്നു അവസ്ഥ.

ഇപ്പോഴിതാ കണ്‍ഫെഷന്‍ റൂമില്‍ നിന്നും പ്രദീപ് ചന്ദ്രനെ കുറിച്ച് വേദനയോടെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് ദയ അശ്വതി. നേരത്തെ ദയ പ്രദീപിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ പുറത്ത് വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ തന്നോട് വ്യക്തി വൈരാഗ്യം നടത്തുന്ന പ്രദീപിനെ കുറിച്ച് പറയുകയാണ് ദയ അശ്വതി.

പ്രദീപിനെ കുറിച്ച് പറഞ്ഞ് ദയ

കഴിഞ്ഞ പ്രാവിശ്യവും ഞാന്‍ ഈ പേര് പറഞ്ഞിരുന്നു. ഇപ്രാവിശ്യം പ്രദീപേട്ടന്റെ പേര് പറയില്ല എന്ന് മനസ് കൊണ്ട് ഞാന്‍ ആലോചിച്ചതാണ്. പക്ഷേ ക്യാപ്റ്റന്‍സി ടാസ്‌കില്‍ കൊടി നാട്ടുന്ന ഒരു ഗെയിം ഉണ്ടായിരുന്നു. അത് ഏത് ചെറിയ കുട്ടിയ്ക്കും ചെയ്യാവുന്ന ഗെയിമാണ്. അതിന് വലിയ വിവരമൊന്നും വേണ്ട എന്നുള്ളത് എനിക്കും അറിയാം. പക്ഷേ വേണമെന്ന് വച്ചിട്ട് ഇത് ഗെയിമാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തി കൊണ്ട് വ്യക്തി വൈരാഗ്യം തീര്‍ക്കുന്നത് പോലെയാണ് പെരുമാറിയത്. കൊടി മൊത്തം ചവിട്ടി ഇല്ലാണ്ടാക്കിയിട്ട് എന്നെ അതില്‍ തോല്‍പ്പിക്കണമെന്ന ഒറ്റ ക ാരണം കൊണ്ട് ഞാന്‍ അതില്‍ കഷ്ടപ്പെട്ട് കുത്തിയ കൊടി മൊത്തം നശിപ്പിച്ചു.

 പ്രദീപിനെ കുറിച്ച് പറഞ്ഞ് ദയ

അത്ര പോലും മനസാക്ഷി ഇല്ലാതെ... ഒരു വര്‍ഷത്തോളം എന്റെ ഒരു ഫ്രണ്ട് ആയിരുന്നത് കൂടി കണക്ക് കൂട്ടാതെ പ്രദീപേട്ടന്‍ പെരുമാറി. അതില്‍ നിന്നാണ് എനിക്ക് മനസിലായത് ആ ഗെയിമില്‍ മൊത്തം പ്രദീപേട്ടന്‍ എന്നോടുള്ള വ്യക്തിവൈരാഗ്യം തീര്‍ത്തതാണെന്ന്. എത്രമാത്രം വിഷമം ആയി എന്നുള്ളത് എനിക്ക് അറിയില്ല. അത്രമാത്രം എന്റെ മനസിനെ അത് കുത്തി നോവിച്ചു. ഇതിനേക്കാള്‍ നല്ലത് പ്രദീപേട്ടന്‍ ഒരു കത്തിയെടുത്ത് എന്റെ നെഞ്ച് കുത്തി തുളയ്ക്കുന്നതാണ് ബിഗ് ബോസേ... എന്നും ദയ പറയുന്നു.

പ്രദീപിനെ കുറിച്ച് പറഞ്ഞ് ദയ

പ്രദീപിന് ശേഷം മഞ്ജു പത്രോസിനെയാണ് ദയ അശ്വതി നോമിനേറ്റ് ചെയ്തത്. രജിത്തിനെ ഇന്‍സള്‍ട്ട് ചെയ്തു എന്നതാണ് അതിന് കാരണമായി പറഞ്ഞത്. പ്രായത്തിന് മൂത്ത ഒരാളെന്ന നിലയില്‍ രജിത് സാറിനെ പല രീതിയില്‍ മഞ്ജു ഇന്‍സള്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു തവണയല്ല, പലതവണയായി മഞ്ജു ഇത് ആവര്‍ത്തിക്കുന്നുവെന്നും ദയ പറയുന്നു.

പ്രദീപിനെ കുറിച്ച് പറഞ്ഞ് ദയ

അതേ സമയം പ്രദീപ് നോമിനേറ്റ് ചെയ്തത് ദയ അശ്വതിയെ തന്നെയായിരുന്നു. എന്ത് ചോദ്യത്ചതിന് എന്ത് ഉത്തരം പറയണമെന്ന് പറായന്‍ പോലും വ്യക്തമായിട്ട് മനസിലാക്കാതെ എന്ത് കാര്യത്തിനും എന്റെ പേര് മാത്രം പറഞ്ഞ് കൊണ്ടിരിക്കുന്ന ആളാണ് ദയ. പലപ്പോഴും എനിക്ക് അസ്വസ്ഥതകള്‍ ഉണ്ടാക്കാറുണ്ട്. ഇവിടുത്തെ രീതികളുമായി പൊരുത്തപ്പെടാന്‍ കഴിയാതെ പോകുന്ന ഒരാളെന്ന നിലയ്ക്കാണ് ദയയെ നോമിനേറ്റ് ചെയ്യുന്നതെന്നും പ്രദീപ് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X