വൃത്തിയും വെടിപ്പും വേണം! 29 വയസ്സായ സ്ത്രീയല്ലേ? പാട്ടിലല്ല കാര്യം! അമൃതയ്‌ക്കെതിരെ ആഞ്ഞടിച്ച് ദയ!
നോമിനേഷനായി കണ്‍ഫഷന്‍ റൂമിലേക്ക് എത്തിയ ദയ അശ്വതി നടത്തിയ തുറന്നുപറച്ചിലുകള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. എലീനയ്‌ക്കൊപ്പമായാണ് ദയ എത്തിയത്. അനിയത്തിയെപ്പോലെ കാണുന്ന എലീനയെ നോമിനേറ്റ് ചെയ്യാന്‍ തനിക്ക് കഴിയില്ല. കുറ്റങ്ങള്‍ ചെയ്തവര്‍ പുറത്തുള്ളപ്പോള്‍ താന്‍ എങ്ങനെയാണ് എലീനയെ നോമിനേറ്റ് ചെയ്യുകയെന്നായിരുന്നു താരത്തിന്റെ ചോദ്യം. താന്‍ പുറത്തായാലും വേണ്ടില്ല, എലീന മത്സരിച്ച് ജയിക്കണമെന്നും താരം പറഞ്ഞിരുന്നു.
Recommended Video
ഇതിന് പിന്നാലെയായാണ് താരം അമൃത സുരേഷിനെക്കുറിച്ച് പറഞ്ഞത്. അമൃതയായിരുന്നു തനിക്കൊപ്പമുണ്ടായിരുന്നതെങ്കില്‍ നോമിനേഷന്‍ എളുപ്പമായേനെയെന്നും ദയ പറഞ്ഞിരുന്നു. രഘുവോ അമൃതയോ ആയിരിക്കണമായിരുന്നു തനിക്കൊപ്പം വരേണ്ടതെന്നും ദയ പറഞ്ഞിരുന്നു. ഇതിന് ശേഷമായാണ് താരം അമൃതയെക്കുറിച്ച് പറഞ്ഞത്. ബിഗ് ബോസ് ഹൗസില്‍ വൃത്തിയും വെടിപ്പുമില്ലാതെയാണ് അമൃതയും അഭിരാമിയും കഴിയുന്നതെന്നും ദയ പറഞ്ഞിരുന്നു.

ഡ്രസ് അലക്കാറില്ല
അവളിട്ട ഡ്രസ് ഇതുവരെ അലക്കിയിട്ടില്ല. ബിഗ് ബോസിൽ വന്നപ്പോൾ ഇട്ട ഡ്രസ് അന്നുതൊട്ട് അഴുക്കൊക്കെ പിടിച്ച് ബെഡിന്റെ തലയ്‌ക്കാപുറത്ത് കിടക്കുന്നുണ്ട്. അതിന്റെ മണം കാരണം ഉറങ്ങാൻ പറ്റുന്നില്ല. കൊതുക് കടിച്ചിട്ട് അവിടെ ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്. 29 വയസ്സായ സ്ത്രീയല്ലേ, ഒരു വൃത്തിയും വെടിപ്പുമില്ലെന്നും ദയ പറയുന്നു. പാട്ടിലല്ല കാര്യമെന്നും ദയ പറഞ്ഞിരുന്നു.

മാഷ് പോലും അലക്കി
കെെക്ക് വയ്യാതെ ഇരിക്കുന്ന മാഷ് പോലും (രജിത്) അലക്കി. മാഷിന്റെ കൂടെ എപ്പോഴും നടക്കുന്ന ആളല്ലേ. ആ മാഷിന്റെ ഡ്രസ് അലക്കി കൊടുത്തൂടെയെന്നും ദയ ചോദിച്ചിരുന്നു. കണ്ണിനു വയ്യാതെ പോയില്ലായിരുന്നേൽ മാഷിനു കെെക്ക് സുഖമില്ലാത്തപ്പോൾ ഞാൻ അലക്കി കൊടുത്തേനെയെന്നും ദയ പറഞ്ഞിരുന്നു. എപ്പോഴും കൂടെ നടന്നതുകൊണ്ട് മാത്രം കാര്യമില്ലെന്നും താരം പറയുന്നുണ്ടായിരുന്നു.

അമൃതയെ പറയും
ഇവിടെ നിന്ന് പുറത്താകണമെങ്കിൽ ഞാൻ അമൃതയുടെ പേര് പറയും. പാട്ട് പാടലൊന്നുമല്ല വലിയ കാര്യം. ബിഗ് ബോസ് വീട്ടിൽ വേണ്ടത് വൃത്തിയും വെടിപ്പുമാണ്. അത് അമൃതക്കും അശ്വതിക്കും തീരെ ഇല്ല ബിഗ് ബോസേയെന്നും ദയ പറഞ്ഞിരുന്നു. അമൃതയേയും അഭിരാമിയേയും കുറിച്ച് മാത്രമല്ല രഘുവിനെക്കുറിച്ചും ദയ പറഞ്ഞിരുന്നു.

രഘുവിന്‍റെ ഡയലോഗ്
താനുമായി വഴക്കിടുന്നതിനിടയില്‍ ഒറ്റതന്തയ്ക്ക് പിറന്നവനാണ് താനെന്ന് രഘു പറഞ്ഞിരുന്നു. മൂന്നാം വയസ്സില്‍ അച്ഛനെ നഷ്ടമായതാണ്. ജീവിതകഥ പറയുന്നതിനിടയില്‍ ഇതേക്കുറിച്ച് താന്‍ പറഞ്ഞിരുന്നു. എന്നിട്ടും രഘു ഇങ്ങനെ പറഞ്ഞപ്പോള്‍ തന്‍റെ പിതൃത്വത്തെ ചോദ്യം ചെയ്യുന്നത് പോലെയാണ് തോന്നിയതെന്നും ദയ പറഞ്ഞിരുന്നു. തന്നെ വല്ലാതെ വേദനിപ്പിച്ച സംഭവമായിരുന്നു ഇത്. രഘുവാണ് ഒപ്പമുണ്ടായിരുന്നതെങ്കില്‍ നോമിനേറ്റ് ചെയ്യാന്‍ എളുപ്പമായേനെ.

എലീന ജയിക്കട്ടെ
എലീനയുമായി അടുത്ത സൗഹൃദമാണ് ദയ അശ്വതിക്ക്. വികാരവിക്ഷോഭത്താല്‍ പൊട്ടിത്തെറിക്കുകയും കരയുകയുമൊക്കെ ചെയ്യുന്ന ദയയെ ആശ്വസിപ്പിക്കാനായി എലീന എത്താറുണ്ട്. മാഷ് തന്നെ അവഗണിക്കുകയാണെന്ന് തോന്നിയതിന് പിന്നാലെയായാണ് ദയ വഴക്കുകളും ആരംഭിച്ചത്. എന്താണ് പറയുന്നതെന്ന് പോലും ചിന്തിക്കാതെയാണ് താരം മിക്കപ്പോഴും വഴക്കിടാറുള്ളത്. എലീന ബിഗ് ബോസ് ഹൗസില്‍ ജയിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും താരം തുറന്നുപറഞ്ഞിരുന്നു.


Click it and Unblock the Notifications