രജിത്തിനെ പ്രണയിക്കാന്‍ തയ്യാറാണെന്ന് ദയ അശ്വതി! വലിയ ഇഷ്ടവും ബഹുമാനവുമാണ്, പക്ഷേ ?
അടുത്തിടെയായിരുന്നു ബിഗ് ബോസിലേക്ക് ദയ അശ്വതിയും ജസ്ല മാടശ്ശേരിയും എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ പരിചിതരായവര്‍ എന്ന് പറഞ്ഞായിരുന്നു മോഹന്‍ലാല്‍ ഇവരെ പരിചയപ്പെടുത്തിയത്. ഇവര്‍ ഇരുവരും എത്തിയതോടെ മത്സരത്തിന്റെ സ്വഭാവം തന്നെ മാറിയേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളാണ് പുറത്തുവന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ ഇവരുടെ ആര്‍മി ഗ്രൂപ്പുകളും സജീവമാണ്. ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായ രജിത്ത് കുമാറിനെയാണ് ഇരുവരും നോട്ടമിട്ടത്. അദ്ദേഹത്തിനൊപ്പം സംസാരിക്കാനും വാക്ക് തര്‍ക്കങ്ങളിലേര്‍പ്പെടുകയുമൊക്കെ ചെയ്യുന്നുണ്ട് ഇരുവരും.
രജിത്തിന്റെ ആരാധകപിന്തുണയെക്കുറിച്ച് കൃത്യമായി ബോധ്യമുള്ളവരാണ് ഇരുവരും. ഇവര്‍ പ്ലാന്‍ ചെയ്താണ് വന്നിട്ടുള്ളതെന്നാണ് മറ്റുള്ളവരുടെ അടക്കം പറച്ചിലുകള്‍. കഴിഞ്ഞ ദിവസത്തെ ടാസ്‌ക്കിനിടയില്‍ ദയ അശ്വതിയായിരുന്നു രജിത്തുമായി സൗഹൃദത്തിലാവാനുള്ള ശ്രമങ്ങള്‍ നടത്തിയത്. തന്നെ അദ്ദേഹം അവഗണിക്കുകയാണെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ചേട്ടനെന്താണ് അങ്ങനെ ചെയ്യുന്നതെന്ന് മറ്റുള്ളവരും അദ്ദേഹത്തോട് ചോദിച്ചിരുന്നു. വേണ്ടി വന്നാല്‍ അദ്ദേഹത്തെ പ്രണയിക്കാനും താന്‍ തയ്യാറാണെന്ന് ദയ അശ്വതി പറയുന്നുണ്ട്.

രജിത്ത് മാറി ഇരിക്കും
ബ്രേക്ക് ഫാസ്റ്റ് കഴിക്കാനായി എല്ലാവരും രാവിലെ ഒരുമിച്ച് കൂടിയിരുന്നു. താന്‍ രജിത്തിന്‍റെ അടുത്ത് ഇരുന്നാല്‍ അദ്ദേഹം എഴുന്നേറ്റ് പോവുമെന്നായിരുന്നു ദയ അശ്വതി പറഞ്ഞത്. പെട്ടെന്ന് കഴിച്ച് തീര്‍ക്കുന്നയാളാണ് താന്‍. ദയ സമാധാനത്തോടെ കഴിച്ചോളൂയെന്നായിരുന്നു രജിത്തിന്‍റെ മറുപടി. ഇതിനിടയിലാണ് എല്ലാവരും ദയയോട് അദ്ദേഹത്തിന് അരികില്‍ ഇരിക്കാന്‍ പറഞ്ഞത്. ആഹാരത്തെ ബഹുമാനിച്ച് കഴിക്കാനായിരുന്നു രജിത്ത് കുമാര്‍ പറഞ്ഞത്.

സുജോയോട് തട്ടിക്കയറി
അതിനിടയില്‍ രജിത് കുമാറിന്റെ അടുത്ത് ഇരിക്കാൻ ദയ അശ്വതിയെ സുജോ നിര്‍ബന്ധിച്ചു. ഇതേ കേട്ടതോടെ രജിത് കുമാറിന് ദേഷ്യം വന്നിരുന്നു. ദയ അശ്വതി അടുത്ത് വന്നപ്പോള്‍ രജിത് കുമാര്‍ എഴുന്നേറ്റുപോകുകയും ചെയ്‍തു. പിടിച്ചിരുത്താൻ ശ്രമിച്ച സുജോയോട് തട്ടിക്കയറുകയും ചെയ്‍തു. നേരത്തെയും സുജോയും രജിത്തും വഴക്കിട്ടിട്ടുണ്ട്.

വേണ്ടി വന്നാല്‍ പ്രണയിക്കും
പറച്ചിലുകള്‍ മാത്രമേ, പുള്ളിക്കാരന് നല്ല പേടിയാണെന്നായിരുന്നു എലീന പറഞ്ഞത്. തനിക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമാണെന്നായിരുന്നു ദയ പറഞ്ഞത്. ഇതിനിടയിലാണ് ചേച്ചി അദ്ദേഹത്തെ പ്രണയിക്കുമോയെന്ന് എലീന ചോദിച്ചത്. വേണ്ടി വന്നാല്‍ പ്രണയിക്കുമെന്ന മറുപടിയായിരുന്നു താരം നല്‍കിയത്. അദ്ദേഹം തന്നെക്കണ്ടപ്പോള്‍ ഇരിക്കാതെ ഓടിയതിനെക്കുറിച്ചും താരം ചൂണ്ടിക്കാണിച്ചിരുന്നു.

രജിത്ത് തിരികെയെത്തി
ആഹാരം കഴിക്കുമ്പോള്‍ ആഹാരത്തെ ബഹുമാനിക്കണംഎന്ന് പറഞ്ഞായിരുന്നു അദ്ദേഹം തുടങ്ങിയത്. ഭക്ഷണം കഴിച്ചതിന് ശേഷമാണ് താന്‍ എഴുന്നേറ്റത്. ആഹാരം കഴിക്കുന്നതിനിടയിലല്ല താന്‍ പോയത്.പിള്ളേര് എന്തൊക്കെയോ പറയും, വയസ്സായാല്‍ അടക്കവും ഒതുക്കവും ഒക്കെ വേണം, അതാണ് താൻ കാണിക്കുന്നത് എന്നും രജിത് കുമാര്‍ പറഞ്ഞിരുന്നു. ആ അടക്കവും ഒതുക്കവും ആണ് അല്ലേ കാണുന്നത് എന്ന് ദയ അശ്വതിയും പറഞ്ഞു. അടക്കവും ഒതുക്കവും വസ്‍ത്രധാരണത്തില്‍ അല്ല പക്ഷേ എന്തിനാണ് എഴുന്നേറ്റ് ഓടുന്നത് എനിക്കറിയില്ല എന്ന് ദയ അശ്വതി പറഞ്ഞു.
Recommended Video

തപസ്സ് ഇളക്കൂ
തന്‍റെ മനസ്സിന്‍റെ നിയന്ത്രണം കൈവിട്ട് പോയാലെ എന്ന ഭയം അദ്ദേഹത്തിനുണ്ടോയെന്ന് തനിക്ക് സംശയമുണ്ടെന്നായിരുന്നു രേഷ്മ പറഞ്ഞത്. അദ്ദേഹത്തിന്‍റെ തപസ്സ് ഇളക്കൂ ചേച്ചിയെന്നായിരുന്നു താരത്തിന്‍റെ ഡയലോഗ്. ഇതിനിടയില്‍ വീണ്ടും രജിത്ത് ദയയുടെ അരികിലേക്കെത്തിയിരുന്നു. ഇപ്പോള്‍ ഇവിടെ വന്നിരിക്കുമ്പോള്‍ അതാണ് അതിന്റെ വൃത്തിയെന്നായിരുന്നു താരം പറഞ്ഞത്. ദയയ്ക്ക് ഭക്ഷണം എടുത്ത് നല്‍കുകയും ചെയ്തിരുന്നു അദ്ദേഹം.


Click it and Unblock the Notifications