പെണ്‍കുട്ടികളായാല്‍ മര്യാദ വേണം! സാന്‍ഡ്രയ്ക്കെതിരെ തുറന്നടിച്ച് ദയ! ടീച്ചറെ പഠിപ്പിക്കാന്‍ വരണ്ട!

ബിഗ് ബോസില്‍ സ്‌കൂള്‍ ടാസ്‌ക്ക് കഴിഞ്ഞ ദിവസവും തുടരുകയായിരുന്നു. രണ്ടാമത്തെ ദിവസം ഫുക്രു മാഷായിരുന്നു ആദ്യം ക്ലാസെടുക്കാനായി എത്തിയത്. പൊളിറ്റിക്‌സിന്റെ ഡെഫനിഷനായിരുന്നു അദ്ദേഹം പഠിപ്പിച്ചത്. വളരെ രസകരമായ ക്ലാസായിരുന്നു അദ്ദേഹത്തിന്റേത്. അഭിരാമിയെക്കൊണ്ട് പാട്ട് പാടിപ്പിക്കുകയും ഷാജിയേയും രേഷ്മയേയും കൊണ്ട് ഡാന്‍സും ചെയ്യിക്കുന്നതിനിടയില്‍ മാഷ് ഡെഫനിഷ്യന്‍ ചോദിച്ചിരുന്നു. ഫുക്രു മാഷിന് പിന്നാലെയായാണ് ദയ ടീച്ചര്‍ ക്ലാസിലേക്ക് എത്തിയത്. ജീവിതപാഠമായിരുന്നു ടീച്ചറുടെ വിഷയം.

ക്ലാസിലേക്കെത്തിയ ദയ ടീച്ചര്‍ വിദ്യാര്‍ത്ഥികളോട് ആരാവാനാണ് ആഗ്രഹമെന്നായിരുന്നു ചോദിച്ചത്. കല്യാണം കഴിക്കണമെന്ന മറുപടിയായിരുന്നു ഷാജി നല്‍കിയത്. വ്യത്യസ്തമായ മറുപടിയായിരുന്നു രഘു നല്‍കിയത്. തനിക്ക് എംഎല്‍എ ആകണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ക്ലാസിനിടയില്‍ കമന്റടി തുടര്‍ന്നതോടെയാണ് തനിക്ക് പഠിപ്പിക്കാനാവില്ലെന്ന് പറഞ്ഞ് ടീച്ചര്‍ പുറത്തേക്ക് പോയത്. വിദ്യാര്‍ത്ഥികള്‍ക്കാവട്ടെ ഇറങ്ങിപ്പോക്കില്‍ സന്തോഷവുമായിരുന്നു. പ്രധാനാധ്യാപികയായിരുന്നു ദയ ടീച്ചറോട് സംസാരിച്ച് ക്ലാസ് തുടരാന്‍ ആവശ്യപ്പെട്ടത്.സ്‌കൂള്‍ ടാസ്‌ക്കിനിടയിലാണ് ദയ സാന്‍ഡ്രയോട് വഴക്കിട്ടത്.

ഇങ്ങനെ ഇരിക്കാന്‍ പാടില്ല

ഇങ്ങനെ ഇരിക്കാന്‍ പാടില്ല

പെണ്‍കുട്ടികള്‍ കാലിന്റെ മുകളില്‍ കാല്‍ കയറ്റി വെച്ചിരിക്കാന്‍ പാടില്ലെന്നായിരുന്നു ദയ ടീച്ചര്‍ പറഞ്ഞത്. ക്ലാസില്‍ ഇങ്ങനെ ഇരിക്കാന്‍ പാടില്ലെന്ന് ടീച്ചര്‍ പറഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ അസ്വസ്ഥരാവുകയായിരുന്നു. മുതിര്‍ന്നവരെ ബഹുമാനിക്കണമെന്നും ഇങ്ങനെ ഇരിക്കുമ്പോള്‍ ബഹുമാനമില്ലായ്മയാണ് അനുഭവപ്പെടുന്നതെന്നും ടീച്ചര്‍ പറഞ്ഞിരുന്നു. ഇത് അംഗീകരിക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറായിരുന്നില്ല. തങ്ങളുടെ പ്രതിഷേധം അവര്‍ ടീച്ചറെ അറിയിക്കുകയും ചെയ്തിരുന്നു.

സാന്‍ഡ്രയുടെ ഇരിപ്പ്

സാന്‍ഡ്രയുടെ ഇരിപ്പ്

സാന്‍ഡ്രയുടെ ഇരിപ്പ് ശ്രദ്ധിച്ചായിരുന്നു ടീച്ചര്‍ ഇതേക്കുറിച്ച് പറഞ്ഞത്. ടീച്ചര്‍ വിശദീകരിക്കുമ്പോള്‍ തങ്ങളുടെ വാദം വിദ്യാര്‍ത്ഥിനികളും പറയുന്നുണ്ടായിരുന്നു. ടാസ്‌ക്കിനൊടുവിലായി വിദ്യാര്‍ത്ഥികളെക്കുറിച്ചും മറക്കാനാവാത്ത അനുഭവത്തെക്കുറിച്ചും പറയുമ്പോള്‍ ദയ ടീച്ചര്‍ ആവര്‍ത്തിച്ചതും ഇക്കാര്യമായിരുന്നു. സാന്‍ഡ്രയുടെ ഇരിപ്പ് ശരിയായില്ലെന്ന് ടീച്ചര്‍ പറഞ്ഞപ്പോള്‍ ചിരിയോടെ അത് കേട്ട് നില്‍ക്കുകയായിരുന്നു സാന്‍ഡ്ര. തങ്ങള്‍ക്ക് പ്രിയപ്പെട്ട അധ്യാപകരെക്കുറിച്ച് വിദ്യാര്‍ത്ഥികളും പറഞ്ഞിരുന്നു.

Recommended Video

Bigg Boss Malayalam Season 2 Day 67 Review | FilmiBeat Malayalam
വിഷയം മാറി

വിഷയം മാറി

ജീവിതപാഠമാണ് പഠിപ്പിക്കാന്‍ വന്നതെങ്കിലും ഇടയ്ക്ക് ടീച്ചര്‍ക്ക് വിഷയം മാറിപ്പോവുകയായിരുന്നു. ബയോളജിയാണ് പിന്നീട് ടീച്ചര്‍ പഠിപ്പിച്ചതെന്നായിരുന്നു കുട്ടികള്‍ പറഞ്ഞത്. കുട്ടികള്‍ കൗണ്ടര്‍ പറയുന്നതിനിടയില്‍ ക്ലാസില്‍ നിന്നും ടീച്ചര്‍ ഇറങ്ങിപ്പോയിരുന്നു. പറ്റില്ല, ഇനി ക്ലാസെടുക്കാനാവില്ലെന്ന നിലപാടിലായിരുന്നു ദയ. കുറച്ചുസമയത്തിന് ശേഷം ക്ലാസിലേക്ക് തിരിച്ചെത്തിയിരുന്നുവെങ്കിലും വിഷയം മാറിപ്പോവുകയായിരുന്നു. കുട്ടികള്‍ ഇതേക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും ടീച്ചര്‍ ഗൗനിച്ചിരുന്നില്ല.

മൂന്നാം സ്ഥാനം

മൂന്നാം സ്ഥാനം

പ്രിയപ്പെട്ട അധ്യാപകരെക്കുറിച്ച് തുറന്നുപറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ മിക്കവരും പറഞ്ഞത് സുജോയേയും ഫുക്രുവിനേയും കുറിച്ചായിരുന്നു. ഫുക്രു തമാശക്കാരനായ അധ്യാപകനായപ്പോള്‍ സുജോ കര്‍ക്കശക്കാരനാവുകയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ കുറേയേറെ കാര്യങ്ങള്‍ സുജോ മാഷ് പറഞ്ഞുതന്നു. ഇന്‍ട്രാക്ടീവായ ക്ലാസായിരുന്നു ഫുക്രു മാഷിന്റേതെന്നും കുട്ടികള്‍ ഒരുപോലെ പറഞ്ഞിരുന്നു. ഇടയ്ക്ക് വിഷയത്തില്‍ നിന്നും തെന്നിമാറിയതിനാല്‍ ദയ ടീച്ചറിന് മൂന്നാം സ്ഥാനമേ നല്‍കുന്നുള്ളൂയെന്നും താരങ്ങള്‍ പറഞ്ഞിരുന്നു.

ഇഷ്ടമില്ലാത്ത കുട്ടി

ഇഷ്ടമില്ലാത്ത കുട്ടി

മറക്കാനാവാത്ത അനുഭവത്തെക്കുറിച്ച് പറയാനായിരുന്നു ബിഗ് ബോസ് അധ്യാപകരോട് ആവശ്യപ്പെട്ടത്. സാന്‍ഡ്രയെക്കുറിച്ചായിരുന്നു ദയ സംസാരിച്ചത്. ക്ലാസിലേക്ക് താന്‍ വരുമ്പോള്‍ സാന്‍ഡ്ര കാലിന്റെ മുകളില്‍ കാല് വെച്ചിരിക്കുകയായിരുന്നു. ക്ലാസില്‍ അങ്ങനെയല്ല ഇരിക്കേണ്ടത്. ജീവിതത്തില്‍ ഉണ്ടായിരിക്കേണ്ട പ്രധാന ഗുണങ്ങളിലൊന്നാണ് മര്യാദ. അതുപോലെ തന്നെ താന്‍ കാര്യങ്ങള്‍ പറയുമ്പോള്‍ ഇങ്ങോട്ട് പഠിപ്പിക്കുകയായിരുന്നു സാന്‍ഡ്ര. അതിനല്ല ബിഗ് ബോസ് പറഞ്ഞത്. ഇക്കാരണങ്ങളാല്‍ തനിക്ക് സാന്‍ഡ്രയെന്ന കുട്ടിയെ മറക്കാനാവില്ലെന്നായിരുന്നു ദയ ടീച്ചര്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X