തനിക്ക് പറ്റില്ലെന്ന് ദയ! സ്കൂള്‍ ടാസ്ക്കിനിടെ ഇറങ്ങിപ്പോയി! ബിഗ് ബോസില്‍ വീണ്ടും ട്വിസ്റ്റ്!
രജിത് കുമാറിനെ ബിഗ് ബോസ് ഹൗസില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണെങ്കിലും ടാസ്‌ക്കുകളെല്ലാം പുരോഗമിക്കുന്നുണ്ട്. രേഷ്മയുടെ കണ്ണില്‍ രജിത് മുളക് തേച്ചതിനെത്തുടര്‍ന്നായിരുന്നു ടാസ്‌ക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. തിരികെയെത്തിയ രേഷ്മ ആദ്യം ചോദിച്ചത് ടാസ്‌ക്കിനെക്കുറിച്ചായിരുന്നു. ടാസ്‌ക്ക് ക്യാന്‍സലാക്കിയിട്ടില്ലെന്നും ഇപ്പോള്‍ നിര്‍ത്താന്‍ പറഞ്ഞുവെന്നുമായിരുന്നു എല്ലാവരും പറഞ്ഞത്. കഴിഞ്ഞ ദിവസത്തെ ടാസ്‌ക്ക് പുനരാരംഭിക്കാനുള്ള നിര്‍ദേശം ലഭിച്ചതോടെയാണ് സ്‌കൂള്‍ വേഷത്തില്‍ താരങ്ങളെത്തിയത്. ആര്യ, സുജോ, ദയ, ഫുക്രു ഇവരായിരുന്നു അധ്യാപകരുടെ വേഷത്തില്‍.
പ്രധാനാധ്യാപികയുടെ വേഷത്തിലായിരുന്നു ആര്യ. പതിവ് പോലെ തന്നെ അസംബ്ലിയോടെയാണ് സ്‌കൂള്‍ ടാസ്‌ക്ക് തുടങ്ങിയത്. പ്രതിഞ്ജയും എടുത്തിരുന്നു. തലതെറിച്ച പിള്ളേരാണ് ക്ലാസിലുള്ളതെന്നും ഇവരെ നന്നാക്കുകയെന്ന ദൗത്യമാണ് അധ്യാപകര്‍ക്ക് ഉള്ളതെന്നും ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഫുക്രു മാഷായിരുന്നു ക്ലാസെടുത്തത്. പൊളിറ്റിക്‌സായിരുന്നു ഫുക്രുവിന്റെ വിഷയം. മോറല്‍ സയന്‍സ് പഠിപ്പിക്കാനായിരുന്നു സുജോയ്ക്ക് ലഭിച്ച നിര്‍ദേശം. ജീവിതപാഠമായിരുന്നു ദയയുടെ വിഷയം. ഇത്തവണ ദയ ആണ് പഠിപ്പിക്കാനായി എത്തിയത്. അതിനിടയിലാണ് അപ്രതീക്ഷിത ട്വിസ്റ്റ് നടന്നത്.

ദയയുടെ ക്ലാസ്
ജീവിത പാഠങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നതിന് വേണ്ടിയായാണ് ദയ ക്ലാസിലേക്ക് എത്തിയത്. പ്രധാന അധ്യാപികയായ ആര്യയും ക്ലാസില്‍ ഇരിക്കുന്നുണ്ടായിരുന്നു. ആദ്യം തന്നെ നമുക്ക് വേണ്ടത് അച്ചടക്കമാണ്. ഇത് പറഞ്ഞായിരുന്നു ദയ തുടങ്ങിയത്. ജീരകപാഠം എന്നല്ല ജീവിതപാഠമെന്നാണ് എന്ന് പറഞ്ഞ് ഷാജി എലീനയെ കളിയാക്കുന്നുണ്ടായിരുന്നു. ഇരുവരും ആദ്യത്തെ ബഞ്ചിലായിരുന്നു ഇരുന്നത്. പുരകിലായി സാന്‍ഡ്രയും രേഷ്മയും ഇരിക്കുന്നുണ്ടായിരുന്നു.

ഷാജിയുടെ ആഗ്രഹം
ഷാജിക്കെന്താണ് ആഗ്രഹമെന്നുള്ള ചോദ്യവും ദയ ചോദിച്ചിരുന്നു. ഇതിനിടയിലാണ് രഘു ഉറക്കെ കമന്റ് പറഞ്ഞത്. ഷാജിക്ക് പത്താം ക്ലാസ് ജയിക്കണമെന്ന ആഗ്രഹമാണുള്ളത്. 10 വര്‍ഷമായി മനസ്സിലുള്ള ആഗ്രഹം ഇതാണെന്നും രഘു പറയുന്നുണ്ടായിരുന്നു. എന്നാല്‍ മറ്റൊരു ഉത്തരമായിരുന്നു ഷാജി പറഞ്ഞത്. കല്യാണം കഴിക്കണമെന്നായിരുന്നു താരം പറഞ്ഞത്. ഈ മറുപടി കേട്ട് ക്ലാസില്‍ എല്ലാവരും ചിരിക്കുന്നുണ്ടായിരുന്നു.

അഭിരാമി പറഞ്ഞത്
പരമാവധി കുസൃതി കാട്ടാനുള്ള ശ്രമത്തിലായിരുന്നു ഓരോ താരങ്ങളും. രൂപഭാവത്തിലൂടെ പലരും അത് വ്യക്തമാക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് അഭിരാമി തന്റെ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞത്. തനിക്ക് എച്ച് എം ആവണമെന്നും ഇത് പോലത്തെ അല്ലാതെയാവണമെന്നുമായിരുന്നു അഭിരാമി പറഞ്ഞത്. ഈ മറുപടി കേട്ട് ആര്യ അഭിരാമിയോട് ഇരിക്കാന്‍ പറയുന്നുണ്ടായിരുന്നു. അതിനിടയില്‍ അടുത്ത ചോദ്യം ചോദിച്ചതിന് ശേഷമായാണ് വലിയ ട്വിസ്റ്റ് നടന്നത്.
Recommended Video

അടുത്ത ചോദ്യം
ജീവിതത്തില്‍ ഒറ്റയ്ക്ക് നില്‍ക്കേണ്ട സാഹചര്യമുണ്ടായാല്‍ എന്ത് ചെയ്യുമെന്നായിരുന്നു അടുത്തതായി ദയ ചോദിച്ചത്. അത്തരത്തിലൊരു സന്ദര്‍ഭം വന്നാല്‍ എന്തൊക്കെയാണ് നമ്മള്‍ എടുക്കേണ്ടതെന്നും ദയ ടീച്ചര്‍ ചോദിച്ചപ്പോള്‍ മുന്‍നിരയില്‍ ഇരുന്ന ഷാജിയായിരുന്നു ആദ്യം മറുപടി നല്‍കിയത്. പാട്ട് പാടാനേ പറ്റൂള്ളൂയെന്നായിരുന്നു താരത്തിന്റെ മറുപടി. ഇത് കേട്ടതിന് ശേഷമായാണ് തനിക്ക് ക്ലാസെടുക്കാനാവില്ലെന്ന് പറഞ്ഞ് ദയ ക്ലാസില്‍ നിന്നും ഇറങ്ങിപ്പോയത്. പേനയും കുടഞ്ഞായിരുന്നു ടീച്ചര്‍ ഇറങ്ങിപ്പോയത്. ടീച്ചറുടെ പോക്കില്‍ എല്ലാവരും അമ്പരന്നിരിക്കുന്നതും പ്രമോയില്‍ കാണിക്കുന്നുണ്ട്.


Click it and Unblock the Notifications