ഇപ്പോഴാണ് രജിത് കുമാറിനെ ദയയ്ക്ക് മനസിലായത്, പിണക്കം മറന്ന് ഒന്നായി,പൊളിയാണെന്ന് ആരാധകർ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിലാണ് ഷോ ആദ്യം ആരംഭിക്കുന്നത്. ഇത് വൻ വിജയമായതിനെ തുടർന്ന് മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും തുടങ്ങുകയായിരുന്നു. സൂപ്പർ താരങ്ങൾ അവതാരകരായി എത്തുന്ന ബിഗ് ബോസ് ഷോയിൽ താരങ്ങളാണ് മത്സരാർഥികളായി എത്തുന്നത്. ഇവരുടെ 100 ദിവസത്തെ ജീവിതമാണ് ഷോയിലൂടെ കാണിക്കുന്നത്. പ്രമേയത്തിൽ വ്യത്യസ്ത പുലർത്തുന്ന ഷോ വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്.

2018 ആണ് ബിഗ് ബോസ് മലയാളം പതിപ്പ് ആരംഭിക്കുന്നത്. മോഹൻലാൽ ആയിരുന്നു അവതാരകനായി എത്തിയത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ആദ്യ സീസണിൽ എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയും സീസൺ 1 നേടിയിരുന്നു. 2020 ൽ ആയിരുന്നു ബിഗ് ബോസ് സീസൺ 2 തുടങ്ങുന്നത്. മിനിസ്ക്രീൻ ബിഗ് സ്ക്രീൻ താരങ്ങളോടൊപ്പം സമൂഹത്തിന്റെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരും മത്സരാരത്തിലെത്തിയിരുന്നു. സംഭവബഹുലമായിരുന്നു ബിഗ് ബോസ് സീസൺ 2.

രജിത് കുമാർ

ബിഗ് ബോസ് സീസൺ 2 ലൂടെ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച മത്സരാർഥിയായിരുന്നു ഡോക്ടർ രജിത് കുമാർ. ഷോയിൽ എത്തിയതിന് ശേഷമാണ് രജിത് കുമാർ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഒറ്റയാൾ പേരാട്ടാമായിരുന്നു ബിഗ് ബോസിൽ. ഫൈനലിൽ ഇടം പിടിക്കുമെന്ന് പ്രതീക്ഷിച്ച മത്സരാർഥി കൂടെയായിരുന്നു രജിത് കുമാർ. എന്നാൽ ഷോയിൽ നടന്ന ഒരു അപ്രതീക്ഷിത സംഭവത്തെ തുടർന്ന് ഡോക്ടറിനെ മത്സരത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. രജിത് കുമാറിന്റെ പുറത്ത് പോക്ക് പ്രേക്ഷകരെ ആകെ ഞെട്ടിപ്പിച്ചിരുന്നു അന്ന് ബിഗ് ബോസിനെതിരെ നിരവധി പേർ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

ദയ അശ്വതി

ബിഗ് ബോസ് സീസൺ 2 ലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു മത്സരാർഥിയായിരുന്നു ദയ അശ്വതി. സോഷ്യൽ മീഡിയയിൽ സജീവമായ ദയ വൈൽഡ് കാർഡ് എൻട്രിയിലൂടെയായിരുന്നു ഷോയിൽ എത്തിയത്. മത്സരം അവസാനിപ്പിക്കും വരെ ബിഗ് ബോസ് ഹൗസിൽ നിൽക്കാനും ദയയ്ക്ക് കഴിഞ്ഞിരുന്നു. മത്സരം നടക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരുകളിലൊന്നായിരുന്നു രജിത് കുമാറിന്റേയും ദയ അശ്വതിയുടേയും. ഇവരുടെ വഴക്കും സൗഹൃദവും വലിയ ചർച്ചയായിരുന്നു. ഷോയിൽ ആയിരിക്കവെ, രജിത് കുമാറിനെതിരെ ദയ രംഗത്ത് എത്തിയിരുന്നു. അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനമായിരുന്നു അന്ന് ഉന്നയിച്ചിരുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് ദയ അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റാണ്. രജിത് കുമാറിനോടൊപ്പമുള്ള ചിത്രമാണ് ദയ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ രജിത് കുമാർ തന്നെ സഹായിച്ചതിനെ കുറിച്ചും താരം തുറന്നെഴുതിയിട്ടുണ്ട്. 'എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു സുഹൃത്ത്' എന്ന് ആമുഖമായി കുറിച്ച് കൊണ്ടാണ് രജിത് കുമാറുമായുള്ള സൗഹൃദത്തെ കുറിച്ച് ബിഗ് ബോസ് താരം തുറന്നെഴുതിയിരിക്കുന്നത്. ഇത്രയും നാൾ എഴുതിയതിൽ ഏറ്റവും നല്ല പോസ്റ്റാണ് ഇതെന്നാണ് ആരാധകർ പറയുന്നത്. ദയ അശ്വതിയുടെ പോസ്റ്റ് വൈറലായിട്ടുണ്ട്.

നല്ല സുഹൃത്ത്

ദയയുടെ വാക്കുകൾ ഇങ്ങനെ.. എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു സുഹൃത്ത്. എന്റെ കഷ്ടതയിൽ എനിക്ക് കൂട്ടുനിന്ന സുഹൃത്ത്. എന്റെ വിഷമത്തിൽ എന്നെ ആശ്വസിപ്പിക്കാനായി എന്നെ തേടി വന്ന സുഹൃത്ത്. ദൈവം എനിക്ക് തന്ന ഏറ്റവും നല്ല ഒരു സുഹൃത്ത്. ഞാൻ മാഷേ എന്നു വിളിക്കുന്ന സുഹൃത്ത്.എന്റെ നന്മ മാത്രം കാണായി ആഗ്രഹിക്കുന്ന സുഹൃത്ത്. എന്നും എപ്പോഴും എന്റെ മരണം വരെ ഈ സൗഹൃദം നിലനിൽക്കണേ എന്ന് ഞാൻ ആഗ്രഹിക്കുന്ന സുഹൃത്ത്..... ദൈവത്തിന് നന്ദി.....വീണ്ടും ഞങ്ങളെ നല്ല സുഹൃത്തുക്കളായി ഒന്നിപ്പിച്ചതിന്....... ഒരായിരം നന്ദി.. ദയ ഫേസ്ബുക്കിൽ കുറിച്ചും.

Recommended Video

രജിത് കുമാറിനോട് ദേഷ്യമുണ്ടോ? രജനി ചാണ്ടി പറയുന്നു | FilmiBeat Malayalam
 ആശംസയുമായി ആരാധകർ

മികച്ച കമന്റുകളാണ് ബിഗ് ബോ,സ് സീസൺ 2 താരത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിന് ലഭിക്കുന്നത്. നന്മകൾ നേരുന്നു പക്ഷെ തിന്മകൾ ചെയ്യാതിരിക്കുക,ഇങ്ങേര് പൊളിയാണ്'' 'നിങ്ങളും,ശെരിക്കും ഇത്രയും എഴുതിയതിൽ ഏറ്റവും നല്ല ഒരു പോസ്റ്റ്.... ആശംസകൾഎല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ജീവിത അവസാനം വരെ നിലനിൽക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ എന്നിങ്ങനെയാണ് ആരാധകർ പറയുന്നത്. എന്നാൽ നിങ്ങൾ രണ്ടും പേരും വിവാഹം കഴിക്കാനും മറ്റു് ചിലർ പോസ്റ്റിൽ പറയുന്നുണ്ട്. രജിത് സാർ നല്ല മനുഷ്യനാണെന്നും ആരാധകർ പറയുന്നുണ്ട്. സ്റ്റൈലൻ ലുക്കിലാണ് രജിത് കുമാർ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X