രേഷ്മക്ക് പിന്നാലെ ദയയും! നെഞ്ചുവേദനയെടുക്കുന്നുവെന്ന് താരം! അന്താക്ഷരി പൂര്‍ത്തിയാക്കും മുന്‍പേ!
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ദയ അശ്വതി ബിഗ് ബോസിലേക്ക് എത്തിയത്. ബ്യൂട്ടീഷനായ തന്റെ ജീവിതകഥയെക്കുറിച്ച് ദയ തുറന്നുപറഞ്ഞിരുന്നു. അഭിപ്രായങ്ങള്‍ വ്യക്തമാക്കുന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെക്കുറിച്ചും താരം വ്യക്തമാക്കിയിരുന്നു. കിളി പോയ പോലെയാണ് ദയ നടക്കാറുള്ളതെന്നായിരുന്നു മത്സരാര്‍ത്ഥികള്‍ പറഞ്ഞത്. ആലോചിക്കാതെയാണ് പലപ്പോഴും സംസാരിക്കാറുള്ളത്. തമാശയായി തുടങ്ങിയ സംസാരങ്ങള്‍ പോലും വലിയ വഴക്കില്‍ കലാശിക്കുന്നതിനെക്കുറിച്ചും മത്സരാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.
കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് പുറത്തേക്ക് പോയ ദയ അടുത്തിടെയായിരുന്നു ബിഗ് ഹൗസിലേക്ക് തിരിച്ചെത്തിയത്.പോവുന്നതിന് മുന്‍പ് വരെ രജിത്തുമായി അടുത്ത സൗഹൃദത്തിലായിരുന്നു ദയ. തിരിച്ചുവന്നപ്പോള്‍ മുതല്‍ മാഷ് തന്നെ അവഗണിക്കുന്നുവെന്ന് പറഞ്ഞ് ദയ കരഞ്ഞിരുന്നു. നെഞ്ച് വേദനിക്കുന്നുവെന്ന് പറയുന്ന ദയയെ ആണ് പുതിയ പ്രമോയില്‍ കാണുന്നത്. പോവുന്നതിന് മുന്‍പ് വരെ രജിത്തുമായി അടുത്ത സൗഹൃദത്തിലായിരുന്നു ദയ. തിരിച്ചുവന്നപ്പോള്‍ മുതല്‍ മാഷ് തന്നെ അവഗണിക്കുന്നുവെന്ന് പറഞ്ഞ് ദയ കരഞ്ഞിരുന്നു. നെഞ്ച് വേദനിക്കുന്നുവെന്ന് പറയുന്ന ദയയെ ആണ് പുതിയ പ്രമോയില്‍ കാണുന്നത്.

അന്താക്ഷരി മത്സരത്തിനിടയില്‍
അപ്രതീക്ഷിത സംഭവവികാസങ്ങള്‍ പ്രക്ഷുബ്ധമായ ബിഗ് ബോസ് ഹൗസില്‍ ആശ്വാസത്തിനായി അന്താക്ഷരി നടത്തുകയായിരുന്നു. സ്‌കൂള്‍ ടാസ്‌ക്കിനിടയില്‍ നടന്ന അനിഷ്ട സംഭവങ്ങളില്‍ പകച്ചിരിക്കുകയാണ് എല്ലാവരും. രേഷ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണെന്നുള്ള വിവരങ്ങളായിരുന്നു ഒടുവിലായി പുറത്തേക്ക് വന്നത്. ഇതിന് ശേഷമായാണ് രജിത്തിനെ താല്‍ക്കാലികമായി ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്താക്കിയിരിക്കുകയാണെന്നും ബിഗ് ബോസ് അറിയിച്ചത്. ഈ സംഭവങ്ങള്‍ക്ക് ശേഷമായി അന്താക്ഷരി കളിക്കുകയായിരുന്നു മത്സരാര്‍ത്ഥികളില്‍.
Recommended Video

പൂളിനരികില്‍
പൂളിലേക്ക് കാലിട്ടിരുന്നായിരുന്നു പാട്ട് പാടുന്നത്. ഫുക്രു, എലീന, രഘു, സുജോ, അഭിരാമി, അമൃത ഇവര്‍ ഒരു ടീമായും ശേഷിച്ചവര്‍ രണ്ടാമത്തെ ടീമും ആയാണ് മത്സരം നടത്തുന്നത്. മാണിക്യവീണയുമായി എന്ന ഗാനത്തോടെ അമൃതയായിരുന്നു പാട്ട് തുടങ്ങിയത്. വ എന്ന അക്ഷരമായിരുന്നു ഷാജിക്കും സംഘത്തിനും ലഭിച്ചത്. വരവാനില്ലാരുമീ എന്ന ഗാനമായിരുന്നു ഇവര്‍ ആലപിച്ചത്. ഇതിനിടയില്‍ ദയ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.

നെഞ്ച് വേദനിക്കുന്നു
ഷാജിയുടേയും സംഘത്തിന്റേയും പാട്ട് പുരോഗമിക്കുന്നതിനിടയിലായിരുന്നു ദയ തനിക്ക് നെഞ്ചുവേദനിക്കുന്നുവെന്ന് പറഞ്ഞത്. ആര്യയായിരുന്നു ദയയ്ക്ക് അരികിലുണ്ടായിരുന്നത്. നെഞ്ചുവേദനയെടുക്കുന്നോയെന്ന് ആര്യ ചോദിച്ചതും എല്ലാവരും എഴുന്നേല്‍ക്കുകയായിരുന്നു. ഇതിനിടയിലാണ് ബിഗ് ബോസിനേയും വിളിച്ചത്. സാന്‍ഡ്രയും ആര്യയും ചേര്‍ന്നായിരുന്നു ദയയെ എഴുന്നേല്‍പ്പിച്ചത്.

ആശ്വസിപ്പിച്ച് താരങ്ങള്‍
കുഴപ്പമില്ല, ഒന്നുമില്ല, കരയല്ലേ എല്ലാവരും ദയയെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ചേര്‍ത്ത് പിടിച്ച് നടക്കുന്നതിനിടയില്‍ ആര്യയും ദയയെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. എല്ലാവരും ചേര്‍ന്നാണ് താരത്തെ കണ്‍ഫഷന്‍ റൂമിലേക്ക് എത്തിച്ചത്. രജിത് കുമാറിനെ താല്‍ക്കാലികമായി പുറത്താക്കിയെന്നറിഞ്ഞപ്പോള്‍ മുതല്‍ ദയ ആശങ്കയിലായിരുന്നു. അദ്ദേഹത്തെ വിമര്‍ശിച്ചതിനോടൊപ്പമായി തന്റെ മനസ്സിലെ ആശങ്കയും താരം പങ്കുവെച്ചിരുന്നു.

മാഷിന് എന്ത് പറ്റി?
രജിത് കുമാറുമായി അടുത്ത സൗഹൃദത്തിലായിരുന്നു ദയ. അടുത്തിടെയായി മാഷ് തന്നെ മൈന്‍ഡ് ചെയ്യുന്നില്ലെന്ന് ദയ പരാതി പറഞ്ഞിരുന്നു. സുജോയും സംഘവും വന്നതോടെയാണ് മാഷ് തന്നോട് മിണ്ടായതെന്നും ദയ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ സംഭവത്തിന് പിന്നാലെയായി മാഷിനെ മാറ്റിയതോടെ ദയ ആശങ്കയിലാണ്. മാഷിന് ഇതെന്ത് പറ്റിയെന്നായിരുന്നു ദയയുടെ ചോദ്യം.


Click it and Unblock the Notifications