തെറ്റിദ്ധരിക്കപെടുന്ന കാലമാണ് ഇത്! പ്രണയത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് പ്രദീപ്

ബിഗ് ബോസ് തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍ മത്സരം മുറുകി വരികയാണ്. പുറത്ത് പോയവര്‍ക്ക് പകരം നാല് മത്സരാര്‍ഥികളാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീട്ടിലേക്ക് എത്തിയിരിക്കുന്നത്. തുടക്കം മുതല്‍ ഉണ്ടായിരുന്നവരെക്കാള്‍ ഇപ്പോള്‍ വന്ന നാല് പേരും ചേര്‍ന്നതോടെയാണ് കളിയുടെ ആവേശം കൂടിയത്. ഇപ്പോള്‍ പുതിയ ടാസ്‌കുകള്‍ക്ക് ശേഷം വമ്പന്‍ ബഹളങ്ങളാണ് അരങ്ങേറി കൊണ്ടിരിക്കുന്നത്.

പ്രദീപിന് ബിഗ് ബോസ് വീട്ടില്‍ രേഷ്മയുമായി പ്രണയമുണ്ടെന്ന് ആരോ പറഞ്ഞ കാര്യം ദയ അശ്വതി അദ്ദേഹത്തിനോട് തന്നെ സൂചിപ്പിച്ചു. രാത്രി ഇരുവരുമൊന്നിച്ച് സംസാരിക്കവേയാണ് താന്‍ ഇവിടെ നിന്ന് കേട്ട കഥകള്‍ ദയ പ്രദീപിനോട് വെളിപ്പെടുത്തിയത്. എന്നോട് ഇവിടെ പറഞ്ഞത് നിങ്ങള്‍ വലിയ ലവ് ആണ്, കല്യാണം കഴിക്കാന്‍ പോവുകയാണെന്ന് ഇവിടെ കേട്ട കാര്യമാണ്.

Recommended Video

Bigg Boss Malayalam Season 2 Day 30 Review | FilmiBeat Malayalam

pradeep-daya

പ്രദീപേട്ടന്‍ ആ കുട്ടിയെ കല്യാണം കഴിക്കില്ലെന്ന് എന്നോട് പറഞ്ഞ ആളോട് ഞാന്‍ പറഞ്ഞു. ഇവിടെ കല്യാണം കഴിക്കണമോ വേണ്ടയോ എന്ന് ആരും സംസാരിച്ചിട്ടില്ല. ഞാന്‍ അവളോട് പോലും അങ്ങനെ പറഞ്ഞിട്ടില്ല. പിന്നെ എങ്ങനെയാണ് മൂന്നാമത് ഒരാള്‍ പറയുന്നതെന്ന് പ്രദീപ് ചോദിക്കുന്നു. എന്നാല്‍ അവള്‍ പ്രദീപേട്ടനെ കളഞ്ഞിട്ട് പോകും. കാരണം അവളുടെ ക്വാളിറ്റി അങ്ങനെയാണ്. എന്നോട് ഇതൊക്കെ ആരാണ് പറഞ്ഞതെന്ന് ഞാന്‍ പറയില്ല. ഇതൊക്കെ പുറത്ത് പോയാല്‍ അപ്പോള്‍ കാണാം.

അതിനാണ് നമ്മള്‍ ക്യാമറയ്ക്ക് മുന്നില്‍ ഇരുന്ന് മൈക്കില്‍ സംസാരിക്കുന്നതെന്നും പലരുടെയും തെറ്റിദ്ധാരണകള്‍ മാറണം. ഈ സമയത്ത് സംസാരിക്കുന്നത് ദൂരെ നിന്ന് കാണുന്നവര്‍ക്ക് നമ്മള്‍ വേറെ രീതിയിലും വേറെ ബന്ധത്തിലും സംസാരിക്കുന്നത് പോലെ തോന്നും. യഥാര്‍ഥ കാര്യം എന്താണെന്ന് കാണുന്ന പ്രേക്ഷകര്‍ക്ക് അറിയാം. കാരണം തെറ്റിദ്ധരിക്കപെടുന്ന കാലമാണ് ഇതെന്നും പ്രദീപ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X