രഘുവിനോട് പൊട്ടിത്തെറിച്ച ദയ രജിത്തിനോട് പൊരുതി ജയിച്ചു! ബിഗ് ബോസിനോടുള്ള അഭ്യര്‍ത്ഥന ഇത്!
ബിഗ് ബോസ് സീസണ്‍ 2 മുന്നേറുകയാണ്. മത്സരത്തിന്റെ ഗതി മാറുന്തോറും വഴക്കുകളും വാക്ക്തര്‍ക്കങ്ങളുമൊക്കെ കൂടുകയാണ്. വ്യക്തിഗത പോയിന്റുകള്‍ പരിഗണിച്ച് ഒരാളെ ഗ്രാന്റ് ഫിനാലെയിലേക്ക് നേരിട്ട് എടുക്കുമെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു. വാശിയേറിയ മത്സരങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതുവരെയുള്ള സൗഹൃദങ്ങളെല്ലാം മാറ്റിവെച്ച് പോരാടുകയാണ് എല്ലാവരും. രേഷ്മയും രഘുവും സംസാരിച്ചിരിക്കുന്നതിനിടയിലായിരുന്നു ദയ അവര്‍ക്കരികിലേക്ക് എത്തിയത്. അടുത്തിടെയായിരുന്നു രേഷ്മയും രഘുവും ബിഗ് ബോസിലേക്ക് തിരിച്ചെത്തിയത്. രജിത്ത് കുമാറിനൊപ്പം ചേര്‍ന്നതിനെക്കുറിച്ചായിരുന്നു രേഷ്മ ചോദിച്ചത്. ദയ എത്തിയതോടെയായിരുന്നു കാര്യങ്ങള്‍ മാറി മറിഞ്ഞത്.
കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്നായിരുന്നു ബിഗ് ബോസില്‍ നിന്നും ദയയെ മാറ്റിനിര്‍ത്തിയത്. കഴിഞ്ഞയാഴ്ചയായിരുന്നു ദയ തിരിച്ചെത്തിയത്. മാഷിനെക്കുറിച്ച് പറഞ്ഞ് വികാരധീനയാവുകയായിരുന്നു താരം. പവന്‍ വന്നതോടെ മാഷ് തന്നെ അവഗണിച്ചുവെന്നും ആശുപത്രിയില്‍ നിന്നും കണ്ടപ്പോള്‍ സംസാരിച്ചിരുന്നില്ലെന്നുമൊക്കെ ദയ പറഞ്ഞിരുന്നു. തനിക്ക് ഇവിടെ നില്‍ക്കാനിഷ്ടമില്ലെന്നും പുറത്തേക്ക് പോവാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു. മത്സരിക്കാനായാണ് എല്ലാവരും വന്നതെന്നും അങ്ങനെ വേണം പെരുമാറാനെന്നുമൊക്കെ എല്ലാവരും ദയയെ ഉപദേശിച്ചിരുന്നു. അതിനിടയിലായിരുന്നു ദയയും രഘുവും വഴക്കിട്ടത്.
Recommended Video

രഘുവിനെതിരെ ദയ
പുറത്തുപോയി ഗെയിം കണ്ടതിന് ശേഷമായാണ് രഘു നിലപാട് മാറ്റിയതും കളം മാറ്റി ചവിട്ടിയതെന്നുമൊക്കെയായിരുന്നു ദയ പറഞ്ഞത്. രഘുവിന്റെ നീക്കങ്ങളെ വിമര്‍ശിച്ച് നേരത്തെ മറ്റുള്ളവരും എത്തിയിരുന്നു. ബിഗ് ഹൗസിലേക്കെത്തിയതിന് ശേഷം വേണുവേട്ടാ എന്ന് വിളിച്ച് മാഷെ കെട്ടിപ്പിടിച്ചതും നിങ്ങളെ എനിക്ക് ഇഷ്ടമാണെന്നും പറഞ്ഞത് ദയയാണ്. രജിത്തിന് പുറമെയുള്ള പിന്തുണ കണ്ടല്ലേ നിങ്ങള്‍ ഇങ്ങനെ ചെയ്തതെന്നുമായിരുന്നു രഘു ചോദിച്ചത്. തനിക്ക് സ്ഥാനം ലഭിക്കില്ലെന്ന് വ്യക്തമായതിന് ശേഷമാണ് ദയ രജിത്തിനെതിരെ തിരിഞ്ഞതെന്നും രഘു പറഞ്ഞിരുന്നു.

തന്നോട് പറഞ്ഞത്
രഘുവിനെ എനിക്കും അറിയാമെന്ന് പറഞ്ഞായിരുന്നു ദയ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. ആശുപത്രിയില്‍ വെച്ച് കണ്ടപ്പോള്‍ രഘു സംസാരിച്ച കാര്യങ്ങളെക്കുറിച്ചായിരുന്നു താരം പറഞ്ഞത്. രജിത്തിന് നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്നും ഫുക്രുവിനേക്കാള്‍ പിന്തുണ അദ്ദേഹത്തിനാണെന്നും രഘു പറഞ്ഞിരുന്നു. താന്‍ എപ്പോഴാണ് ഇത് പറഞ്ഞതെന്നും ഇത് തെളിയിക്കണമെന്നുമായിരുന്നു രഘു പറഞ്ഞത്. ഇവരുടെ വഴക്ക് നീണ്ടുനിന്നപ്പോഴായിരുന്നു ക്യാപ്റ്റനും മറ്റുള്ളവരുമെത്തി ഇരുവരേയും മാറ്റിനിര്‍ത്തിയത്.

പുറത്തെ കാര്യങ്ങള്‍ പറയരുത്
എലീന ദയയെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ രഘുവിനെതിരെ ആഞ്ഞടിക്കുന്നത് തുടരുകയായിരുന്നു ദയ. പിന്നീട് ആര്യയും ഫുക്രുവുമൊക്കെ എത്തിയതിന് ശേഷമായാണ് ദയയെ റൂമിലേക്ക് എത്തിച്ചത്. ഇതിനിടയില്‍ എലീനയും ആര്യയുമൊക്കെ ദയയോട് സംസാരിക്കാനായി ശ്രമിക്കുന്നുണ്ടായിരുന്നു. ഉറക്കെ സംസാരിച്ചായിരുന്നു ആര്യ കാര്യങ്ങള്‍ വിശദീകരിച്ചത്. പുറത്ത് നടന്ന കാര്യങ്ങള്‍ ഇവിടെ പറയരുത്. ബിഗ് ബോസിന്റെ നിയമം അതാണ്. ചിലപ്പോള്‍ ഇത് അവരുടെ ഗെയിം പ്ലാനായിരിക്കാം, പക്ഷേ ചേച്ചി പുറത്ത് നടന്ന കാര്യങ്ങള്‍ അകത്ത് പറയരുതെന്ന് ആര്യ പറയുന്നുണ്ടായിരുന്നു.

ഇവിടെ നില്‍ക്കാനിഷ്ടമില്ല
വഴക്കിന് പിന്നാലെയായി ദയ അസ്വസ്ഥ പ്രകടിപ്പിച്ചിരുന്നു. അരികിലുള്ളവരെ സംസാരിക്കാന്‍ ദയ സമ്മതിച്ചിരുന്നില്ല. തനിക്ക് ഇവിടെ നില്‍ക്കാന്‍ ഇഷ്ടമില്ലെന്നും തന്നെ പുറത്തേക്ക് വിളിക്കണമെന്നും ദയ ബിഗ് ബോസിനോട് ആവശ്യപ്പെട്ടിരുന്നു. ദയയെ തനിച്ച് വിട്ട് മറ്റുള്ളവരെ പുറത്തേക്ക് വിൡക്കുകയായിരുന്നു ഫുക്രു. എലീനയ്ക്ക് സംസാരിക്കണമെന്നുണ്ടായിരുന്നുവെങ്കിലും ഫുക്രു അതിന് സമ്മതിച്ചിരുന്നില്ല. ഇതിന് ശേഷമായാണ് ബിഗ് ബോസ് വെള്ളരിപ്രാവുകള്‍ എന്ന ടാസ്‌ക്ക് നല്‍കിയത്.

കോടതിമുറിയില്‍
വക്കീലും ജഡ്ജിയും വാദിയും പ്രതിയുമൊക്കെയുള്ള കോടതി മുറിയും ബിഗ് ബോസില്‍ സജ്ജമാക്കിയിരുന്നു. വാദിക്ക് ന്യായാധിപനെ തീരുമാനിക്കാനുള്ള അവസരവും ബിഗ് ബോസ് നല്‍കിയിരുന്നു. തന്റെ ഭാഗം വാദിച്ച് ജയിക്കുന്നയാള്‍ക്ക് 100 പോയിന്റാണ് ലഭിക്കുന്നത്. പ്രതിയാണ് ജയിക്കുന്നചെങ്കില്‍ പോയിന്റിന്റെ 50 ശതമാനും വക്കീലുമായി പങ്കിടണം, ഇതായിരുന്നു നിബന്ധന. രജിത്തായിരുന്നു ആദ്യത്തെ കേസുമായി എത്തിയത്. ദയ തന്നെ വ്യക്തിഹത്യ ചെയ്യുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

ദയയ്ക്ക് ജയം
തനിക്ക് പറയാനുള്ള കാര്യങ്ങള്‍ രജിത് കോടതിയില്‍ അവതരിപ്പിച്ചിരുന്നു. രജിത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ദയയും എത്തിയിരുന്നു. വിസ്താരം കേട്ട കോടതി മറ്റ് അംഗങ്ങളുടെ അഭിപ്രായം കൂടി ചോദിച്ചിരുന്നു. കേസില്‍ ആരുടെ ഭാഗം ചേരാനാണ് താല്‍പര്യമെന്നായിരുന്നു ചോദിച്ചത്. ദയയ്‌ക്കൊപ്പം 5 പേര്‍ ചേര്‍ന്നതോടെ താരം വിജയിക്കുകയായിരുന്നു. രജിത്തിനെ പിന്തുണച്ചത് മൂന്ന് പേരായിരുന്നു.


Click it and Unblock the Notifications