അങ്ങേരെ പിശാച് പിടിച്ചോ? രജിത് പുറത്തേക്ക് പോയതറിഞ്ഞ് പൊട്ടിക്കരഞ്ഞ് ദയ! അറിയാതെ ചെയ്തതാവും!

വ്യത്യസ്തമായ സംഭവവികാസങ്ങളുമായി മുന്നേറുകയാണ് ബിഗ് ബോസ് മലയാളം. സ്‌കൂള്‍ ടാസ്‌ക്കിനിടെ നടന്ന അനിഷ്ടം സംഭവങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. രസകരമായാണ് ടാസ്‌ക്ക് തുടങ്ങിയത്. ആര്യയും ഫുക്രുവും സുജോയും ദയയുമായിരുന്നു അധ്യാപകരുടെ വേഷത്തിലെത്തിയത്. അസംബ്ലിക്ക് ശേഷമായാണ് ക്ലാസ് തുടങ്ങിയത്. പൊളിറ്റിക്‌സ് ക്ലാസുമായി ഫുക്രു സാറായിരുന്നു ആദ്യം ക്ലാസിലേക്ക് എത്തിയത്. അതിനിടയിലായിരുന്നു അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. താല്‍ക്കാലികമായി ടാസ്‌ക്ക് നിര്‍ത്തിവെക്കുകയാണെന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്.

തന്റെ പിറന്നാളാണെന്ന് അറിയിച്ചതിന് പിന്നാലെയായാണ് രേഷ്മ എല്ലാവര്‍ക്കും മധുരം നല്‍കിയത്. മധുരം നല്‍കാനായെത്തിയ രേഷ്മയുടെ കണ്ണിലേക്ക് രജിത് മുളക് തേക്കുകയായിരുന്നു. കണ്ണിന് അസുഖം ബാധിച്ച് പുറത്തേക്ക് പോയ രേഷ്മ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. അതിനിടയിലാണ് ഈ സംഭവം. തനിക്ക് കണ്ണ് തുറക്കാനാവുന്നില്ലെന്ന് പറഞ്ഞ് താരം നിലവിളിച്ചതോടെയാണ് മറ്റുള്ളവര്‍ക്ക് സംഭവത്തിന്‍രെ ഗൗരവം മനസ്സിലായത്. വാഷ്‌റൂമിലേക്കും പിന്നാലെയായി കണ്‍ഫഷന്‍ റൂമിലേക്കും എത്തിക്കുകയായിരുന്നു താരത്തെ. രേഷ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് പിന്നാലെയായാണ് ബിഗ് ബോസ് തീരുമാനം വ്യക്തമാക്കിയത്.

ബിഗ് ബോസിലെ നിയമങ്ങള്‍ തെറ്റിച്ച രജിത് കുമാറിനെ താല്‍ക്കാലികമായി പുറത്താക്കുകയാണെന്നായിരുന്നു അറിയിപ്പ്. ഇതിന് പിന്നാലെയായി രജിത് പുറത്തേക്ക് പോവുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ സ്റ്റാഫ് റൂമില്‍ സുജോയ്‌ക്കൊപ്പം ഇരിക്കുകയായിരുന്നു ദയ. മാഷെന്താണ് ചെയ്തതെന്ന് ചോദിച്ച് രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു താരം. രേഷ്മയുടെ കണ്ണിന്റെ അസുഖം സാരമുള്ളതായിരുന്നു. നിനക്കും അറിയാവുന്നതല്ലേ, ഇപ്പോഴും മരുന്നൊഴിക്കുന്നുണ്ട്. മാഷിനെ ന്യായീകരിക്കാനാവില്ലെന്നും രേഷ്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനുമെ ഇപ്പോള്‍ തനിക്ക് കഴിയൂയെന്നുമായിരുന്നു ദയ പറഞ്ഞത്.

Rajith, Daya

ഗാര്‍ഡന്‍ ഏരിയയില്‍ ഇരുന്ന് സ്വന്തമായി സംസാരിക്കുന്നതിനിടയിലാണ് ദയ രജിത്തിനെക്കുറിച്ച് കൂടുതല്‍ സംസാരിച്ചത്. എന്ത് ചെയ്യുമ്പോഴും അത് തന്നിലൂടെ ദൈവം ചെയ്യിപ്പിക്കുന്നതാണെന്ന് പറയുന്ന ആളാണ്. ഇപ്പോള്‍ അദ്ദേഹത്തെ പിശാച് പിടിച്ചോ, ഈ വീട്ടിലെ മറ്റാരെങ്കിലുമാണ് ഇങ്ങനെയൊരു കാര്യം ചെയ്തതെങ്കില്‍ പച്ചയ്ക്ക് തിന്നിട്ട് വെള്ളം കുടിച്ചിട്ടുണ്ടാവുമെന്നും ദയ പറയുന്നുണ്ടായിരുന്നു.

Alina, Daya

Recommended Video

BiggBoss Malayalam : ഇത് ബിഗ് ബോസും രജിത്തും നടത്തിയ പ്രാങ്ക് ടാസ്‌കാണോ ? | FilmiBeat Malayalam

ആര്യയും എലീനയും ഫുക്രുവും ഭക്ഷണം കഴിക്കുന്നതിനിടയിലായിരുന്നു ദയയുടെ കരച്ചില്‍ കേട്ടത്. ബാത്ത്‌റൂമില്‍ കയറി പൊട്ടിക്കരയുകയായിരുന്നു താരം. വാതിലടച്ച് കരയാന്‍ പാടില്ലെന്നും അങ്ങനെ ചെയ്യരുതെന്ന് ബിഗ് ബോസ് പറഞ്ഞിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു. ഇതിനിടയില്‍ ആര്യയേയും എലീനയേയും ഫുക്രു പുറത്തേക്ക് വിളിക്കുന്നുണ്ടായിരുന്നു. അയാള്‍ അറിയാതെ ചെയ്തതായിരിക്കും എന്ന് വിഷമത്തോടെ ദയ എലീനയോട് പറയുന്നുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X