രജിത്തിനെ തേച്ചൊട്ടിക്കാന്‍ നോക്കിയ മഞ്ജുവിനെ കുരുക്കി ദയ! കൂടുതല്‍ വോട്ട് ദയയ്‌ക്കെന്ന് മോഹന്‍ലാല്‍
ബിഗ് ബോസ് മലയാളം മുന്നേറുകയാണ്. കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് 5 പേരെ ബിഗ് ഹൗസില്‍ നിന്നും മാറ്റിനിര്‍ത്തിയിരിക്കുകയാണ്. വീണ്ടുമൊരു എലിമിനേഷനെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് മത്സരാര്‍ത്ഥികള്‍. അതിനിടയിലായിരുന്നു മോഹന്‍ലാല്‍ കാര്യങ്ങളെക്കുറിച്ച് തിരക്കിയത്. രജിത്തിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ചും ഈയാഴ്ച നടന്ന പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു അദ്ദേഹം ചോദിച്ചത്. ലാലേട്ടന് മുന്നില്‍ കാര്യങ്ങളെല്ലാം തുറന്നുപറയുമെന്ന് താരങ്ങള്‍ പറഞ്ഞിരുന്നു. തങ്ങളുടെ ഊഴം വന്നപ്പോള്‍ പലരും രജിത്തിനെതിരെ തുറന്നടിക്കുന്ന കാഴ്ചയായിരുന്നു. തുടക്കത്തില്‍ അദ്ദേഹം മീറ്റിംഗ് വിളിച്ചിരുന്നുവെങ്കിലും പിന്നീട് അത് നിര്‍ത്തുകയായിരുന്നുവെന്നും എല്ലാവരും പറഞ്ഞിരുന്നു.
ഒന്നിന് പിന്നാലെ ഒന്നൊന്നായി ഗുരുതരമായ ആരോപണങ്ങളായിരുന്നു മത്സരാര്‍ത്ഥികള്‍ രജിത്തിന് നേരെ ഉന്നയിച്ചത്. ഇതിന് പിന്നാലെയായാണ് മോഹന്‍ലാല്‍ അദ്ദേഹത്തോട് മറുപടി പറയാനുണ്ടോയെന്ന് ചോദിച്ചത്. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ കൃത്യമായി അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ആര്‍ക്കെങ്കിലും തന്നോട് മറ്റുള്ളവര്‍ അനീതി കാണിക്കുന്നുവെന്ന് തോന്നുന്നുണ്ടെങ്കില്‍ വിചാരണ നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. തന്നോട് മഞ്ജു അനീതി കാണിക്കുന്നുവെന്ന് രജിത്തും രജിത്തിനെ വിചാരണ ചെയ്യാനായി മഞ്ജുവും എത്തിയിരുന്നു. ഇതിനിടയിലാണ് നിര്‍ണ്ണായകമായ തുറന്നുപറച്ചില്‍ ദയ നടത്തിയത്.

രജിത്തും മഞ്ജുവും
രജിത്ത് കുമാറിനോടുള്ള അനിഷ്ടവും വിയോജിപ്പുകളും പലരും രഹസ്യമായും പരസ്യമായുമൊക്കെ പ്രകടമാക്കിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് മോഹന്‍ലാല്‍ അദ്ദേഹത്തിന്‍രെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ചോദിച്ചത്. ഇതോടെ കിട്ടിയ അവസരം മുതലെടുക്കുകയായിരുന്നു മഞ്ജു. എന്നാല്‍ എറിഞ്ഞ കല്ല് തിരിച്ച് വന്നത് പോലെയുള്ള അനുഭവമായിരുന്നു താരത്തിന് ലഭിച്ചത്. അഞ്ചാറ് പേരില്‍ നിന്നും താന്‍ അനീതി നേരിടുന്നുണ്ടെന്നും അവരിലൊരാള്‍ മഞ്ജുവാണെന്നും പറഞ്ഞായിരുന്നു രജിത്ത് താരത്തെ പ്രതിക്കൂട്ടില്‍ കയറ്റി വിചാരണ നടത്തിയത്. തിരിച്ച് മഞ്ജുവും രജിത്തിനെ വിചാരണ ചെയ്തിരുന്നു.

മഞ്ജു പറഞ്ഞ വാക്കുകള്‍
പുട്ട് കൂടുതല്‍ ചോദിച്ചതും ടോയ്‌ലറ്റ് വൃത്തിയായി സൂക്ഷിക്കാത്തതിനെക്കുറിച്ചുമൊക്കെ പറഞ്ഞ് മഞ്ജു തന്നെ അപമാനിച്ചുവെന്നായിരുന്നു രജിത്ത് പറഞ്ഞത്. മോശം വാക്കുകള്‍ ഉപയോഗിച്ചുവെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ദയയായിരുന്നു അത്തരത്തിലൊരു സന്ദര്‍ഭത്തെക്കുറിച്ച് പറഞ്ഞത്. പിന്നീട് മോഹന്‍ലാലും ഇതേക്കുറിച്ച് ചോദിച്ചു. തനിക്ക് ഓര്‍മ്മയില്ലെന്ന് മഞ്ജു പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ രോഷാകുലനായിരുന്നു. സഭ്യമായ വാക്കുകള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രജിത്തിനെ പിന്തുണച്ച് ദിയ
രജിത്തിനെ മഞ്ജു അപമാനിക്കുന്നതിന് താന്‍ ദൃക്‌സാക്ഷിയാണെന്നും പ്രത്യേകമായൊരു വാക്ക് പറഞ്ഞ് കളിയാക്കിയിട്ടുണ്ടെന്നും ദയ പറഞ്ഞിരുന്നു. രജിത്തിന്റെ ക്യാപ്റ്റന്‍സി മികച്ചതാണെന്ന് പറഞ്ഞ ഒരേയൊരാളും ദയയായിരുന്നു. മഞ്ജുവിന്റെ പറച്ചില്‍ കാരണം അന്ന് തനിക്ക് ഭക്ഷണം കഴിക്കാനായില്ലെന്നും ദയ പറഞ്ഞിരുന്നു. ഇതോടെയാണ് രജിത്തിനെ തേച്ചൊട്ടിക്കാനുള്ള മഞ്ജുവിന്റെ ശ്രമം പാഴായത്.

പുറത്തേക്ക് പോവാനുള്ള ആള്‍
പ്രദീപ്, വീണ, ദയ, രേഷ്മ, ജസ്ല തുടങ്ങിയവരാണ് ഇത്തവണ നോമിനേഷനിലുണ്ടായിരുന്നത്. നാല് പേര്‍ എഴുന്നേറ്റപ്പോള്‍ നാല് പേരെയുള്ളോയെന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. ഒരാള്‍ ഹൗസിന് പുറത്താണെന്നായിരുന്നു മറ്റുള്ളവര്‍ പറഞ്ഞത്. ഞാന്‍ വിളിച്ചാല്‍ പെട്ടെന്ന് വരാന്‍ തയ്യാറുള്ളവര്‍ ആരാണെന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. ദയയാണ് ആദ്യം കൈപൊക്കിയത്. വോട്ട് കുറവായതിനാല്‍ താനായിരിക്കും പുറത്തേക്ക് പോവുകയെന്നാണ് കരുതുന്നതെന്നായിരുന്നു ദയയുടെ വാക്കുകള്‍.

വോട്ടിംഗില്‍ മുന്നില്‍
ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്ന് ചോദിച്ചപ്പോള്‍ പ്രദീപും ജസ്ലയും പറഞ്ഞത് ദയയായിരിക്കുമെന്നായിരുന്നു. പലപ്പോഴും ദയ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലായിട്ടില്ല. ബിഗ് ഹൗസില്‍ കിളി പോയത് പോലെ നടക്കുന്നയാളാണ് ദയയെന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ എല്ലാവരും അത് അനുകൂലിക്കുകയായിരുന്നു. താനായിരിക്കും പുറത്തേക്ക് പോവുന്നതെന്ന് കരുതിയ ദയയോട് മോഹന്‍ലാല്‍ അപ്പോഴാണ് വോട്ടിംഗിനെക്കുറിച്ച് പറഞ്ഞത്. വളരെ സങ്കടത്തോടെ മറ്റുള്ളവരോട് താന്‍ ഒരു കാര്യം പറയട്ടെയെന്ന് പറഞ്ഞായിരുന്നു അദ്ദേഹം വോട്ടിംഗിനെക്കുറിച്ച് സംസാരിച്ചത്.

സന്തോഷത്തോടെ ദയ
ദയയ്ക്കാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷകരുടെ വോട്ട്. ദയയ്ക്ക് അവിടെ ഇരിക്കാം എന്നും മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ ദയ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. അപ്രതീക്ഷിതമായ വിധി കേട്ട് മറ്റുള്ളവരും അമ്പരക്കുകയായിരുന്നു. ഒരാളാണോ അതോ ഒന്നിലധികം പേര്‍ ഇത്തവണ പുറത്തേക്ക് പോവുന്നുണ്ടോയെന്നും അറിയുന്നതിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇത്തരത്തിലുള്ളൊരു സൂചനയായിരുന്നു മോഹന്‍ലാല്‍ നല്‍കിയത്.

രജിത്തിനൊപ്പം ഡാന്‍സ്
രജിത്തും ദയയും തമ്മില്‍ ഡാന്‍സ് കളിച്ചതിനെക്കുറിച്ചും അതിനിടയില്‍ കേറിപ്പോടീ എന്ന് ദയയോട് പറഞ്ഞതിനെക്കുറിച്ചും മോഹന്‍ലാല്‍ ചോദിച്ചിരുന്നു. അന്തരീക്ഷം ആകെ മുറുകി നില്‍ക്കുകയാണെന്നും തണുപ്പിക്കുന്നതിനായി ആ ആഫ്രിക്കന്‍ ഡാന്‍സ് രണ്ടുപേരും ചെയ്യൂയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായാണ് ദയയും രജിത്തും ഡാന്‍സ് ചെയ്തത്. ഡാന്‍സിനിടയില്‍ കേറിപ്പോടി എന്ന് രജിത്ത് ദയയോട് പറഞ്ഞിരുന്നു.


Click it and Unblock the Notifications