ബിഗ് ബോസിലെ ആദ്യ മത്സരാര്‍ഥി പുറത്ത്! മത്സരാര്‍ഥികളെ പറ്റിച്ച് ധര്‍മജനെ പുറത്താക്കി മോഹന്‍ലാല്‍

ബിഗ് ബോസില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും എത്തിയിരുന്നു. മുഖംമൂടി ധരിച്ച് രണ്ട് പേരുടെ അകമ്പടിയോടെയായിരുന്നു ധര്‍മജനും ബിഗ് ബോസിലേക്ക് എത്തുന്നത്. ആദ്യം ചുറ്റുമുള്ളവരെല്ലാം ഞെട്ടിയെങ്കിലും വമ്പന്‍ സ്വീകരണത്തോടെയായിരുന്നു ധര്‍മജനെ വീട്ടിലേക്ക് സ്വീകരിച്ചത്. വീട്ടിലെ എല്ലാവരെയും അനുകരിച്ച് കാണിച്ച് ആദ്യം തന്നെ ധര്‍മജന്‍ കൈയടി വാങ്ങിയിരുന്നു.

ഒരു പ്ലെമ്പറുടെ വേഷത്തിലായിരുന്നു ധര്‍മജന്‍ വീട്ടിലേക്ക് വന്നത്. എല്ലാവരും കരുതിയത് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ധര്‍മജന്‍ അവിടെ എത്തിയതെന്നാണ്. അങ്ങനെ അല്ലെന്ന് തെളിയിച്ച് കൊണ്ടുള്ള രസകരമായ സംഭങ്ങളാണ് ബിഗ് ബോസില്‍ ശനിയാഴ്ച സംഭവിച്ചിരിക്കുന്നത്. ചില സര്‍പ്രൈസുകള്‍ മോഹന്‍ലാല്‍ പുറത്ത് വിട്ടിരിക്കുകയാണ്.

 ധര്‍മജന്‍ പുറത്ത്

ശേഷം വീട്ടില്‍ വലിയ ചര്‍ച്ച പാചകത്തെ കുറിച്ചായിരുന്നു. ഹൗസ് ക്യാപ്റ്റനായ രജനി ചാണ്ടിയുടെ പെരുമാറ്റത്തില്‍ വന്ന കാര്യങ്ങള്‍ ഞങ്ങള്‍ക്ക് ഫീല്‍ ചെയ്‌തെന്ന് പറഞ്ഞ് രേഷ്മയും അലക്‌സാന്‍ഡ്രയുമടക്കം വനിതാ മത്സരാര്‍ഥികള്‍ രംഗത്ത് വന്നിരുന്നു. ആദ്യം വന്നപ്പോള്‍ രജനി എല്ലാവരോടും സ്‌നേഹത്തോടെയായിരുന്നു സംസാരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അങ്ങനെ അല്ലെന്നാണ് ഇരുവരും ആരോപിക്കുന്നത്.

Recommended Video

രജിത് കുമാര്‍ ക്യാമറയ്ക്കു വേണ്ടി കളിക്കുന്ന ചൊറിയന്‍
 ധര്‍മജന്‍ പുറത്ത്

മത്സരാര്‍ഥികളോടെല്ലാം സുഖവിവരങ്ങള്‍ ചോദിച്ച് കൊണ്ടാണ് മോഹന്‍ലാല്‍ ഈ ആഴ്ചയിലെത്തിയത്. മാന്യതവിട്ട് സംസാരിച്ച പരീക്കുട്ടിയോട് മോഹന്‍ലാല്‍ കടുത്ത ഭാഷയില്‍ തന്നെ മറുപടി കൊടുത്തിരുന്നു. പരീക്കുട്ടിയെ മാറ്റി നിര്‍ത്തിയത് ചില കാരണങ്ങള്‍ ഉള്ളത് കൊണ്ടാണ്. ബിഗ് ബോസ് ഹൗസിലെ നിയമങ്ങള്‍ പാലിക്കാതെ നടന്നതായി തോന്നുന്നുണ്ടോ എന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ഉണ്ടെന്നായിരുന്നു മറുപടി. പുകവലി റൂമില്‍ നിന്നും സഭ്യമായ രീതിയില്‍ സംസാരിക്കണമെന്നും മോഹന്‍ലാല്‍ വിമര്‍ശിച്ചിരുന്നു.

 ധര്‍മജന്‍ പുറത്ത്

രജനി ചാണ്ടിയുടെ ക്യാപ്റ്റന്‍സിയെ ചിലര്‍ എതിര്‍ക്കുകയും മറ്റ് ചിലര്‍ അനുകൂലിക്കുകയും ചെയ്തിരുന്നു. സിഗററ്റ് വലിക്കരുതെന്ന് പറഞ്ഞ് രജിത്ത് തീപ്പെട്ടി ഒൡപ്പിച്ച് വെച്ച സംഭവം വലിയ പ്രശ്‌നമായി സുരേഷ് അവതരിപ്പിച്ചിരുന്നു. അതില്‍ തനിക്ക് പറയാനുള്ള കാരണങ്ങള്‍ രജിത്ത് വ്യക്തമാക്കിയിരുന്നു. ഒടുവില്‍ വലിയ പ്രശ്‌നമില്ലാതെ രജനിയുടെ ക്യാപറ്റന്‍സി മുന്നോട്ട് കൊണ്ട് പോയെന്ന നിഗമനത്തില്‍ മോഹന്‍ലാല്‍ എത്തിയിരുന്നു. പുതുതായി എത്തിയ ധര്‍മജനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചിരുന്നു.

ധര്‍മജന്‍ പുറത്ത്

ആഴ്ചയുടെ അവസാനം എലിമിനേഷന്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ഈ ആഴ്ച എലിമിനേഷന്‍ ഇല്ലെന്ന് പറഞ്ഞിരുന്നെങ്കിലും ധര്‍മജനെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. പുറത്ത് നിന്ന് ബിഗ് ബോസ് ടെലിവിഷനില്‍ കണ്ട കാര്യം വീടിനുള്ളില്‍ വന്ന് സംസാരിച്ചതോടെ ബിഗ് ബോസിന്റെ നിയമം ധര്‍മജന്‍ തെറ്റിക്കുകയായിരുന്നു. ഇക്കാരണമാണ് പുറത്താക്കാന്‍ കാരണമെന്നും പറഞ്ഞിരുന്നു. മുന്‍വാതിലിലൂടെ മത്സരാര്‍ഥികള്‍ എല്ലാവരും ഒന്നിച്ചാണ് ധര്‍മജനെ യാത്രയാക്കിയത്. അതേ സമയം ഒരു ദിവസത്തേക്ക് മാത്രമാണ് ധര്‍മജനെ വീടിനുള്ളിലേക്ക് വിട്ടതെന്ന കാര്യം മോഹന്‍ലാല്‍ വ്യക്തമാക്കി.

 ധര്‍മജന്‍ പുറത്ത്

കൂട്ടത്തില്‍ ഒരാള്‍ പുറത്ത് പോവുമ്പോള്‍ മത്സരാര്‍ഥികളുടെ പെരുമാറ്റം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും തിരക്കുകള്‍ക്കിടയിലും ഇവിടെ വന്ന താരത്തിന് മോഹന്‍ലാല്‍ നന്ദി പറഞ്ഞിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ ഒരു ദിവസം കൊണ്ട് തന്നെ താല്‍പര്യം ധര്‍മജന് വന്നിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കളാണ് അവിടെ ഉണ്ടായിരുന്നത്. അതിനാല്‍ അവിടെ നില്‍ക്കാന്‍ തനിക്ക് താല്‍പര്യം തോന്നി പോയെന്നും ധര്‍മജന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X