ഡാൻസ് കളിക്കാൻ വിളിച്ചത് മാഷ്, പറഞ്ഞതിൽ മുക്കാലും നുണ, രജിത്തിനെതിരെ വെളിപ്പെടുത്തലുമായി ദയ

ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളായിരുന്നു ഡോക്ടർ രജിത്തും ദയ അശ്വതിയും. വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ദയ ബിഗ് ബോസ് ഹൗസിൽ എത്തിയത്. ഷോയിൽ എത്തിയ ആദ്യ ആഴ്ചകളിൽ ടാസക്കിലും മറ്റും ദയയ്ക്ക് എല്ലാ സാഹായവുമായി രജിത് കുമാർ എത്തിയിരുന്നു. ഇതുപോലെ ഡോക്ടറിനും മികച്ച പിന്തുണയായിരുന്നു ദയയും നൽകിയിരുന്നത്. ബിഗ് ബോസ് ഹൗസിൽ എത്തിയ ആദ്യ ദിനം തന്നെ ദയ ഇത് തുറന്നു പറയുകയും ചെയ്തിരുന്നു.

കണ്ണിന് അസുഖം ബാധിച്ച് ദയ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തു പോയിരുന്നു. ആഴ്ചകൾക്ക് ശേഷമാണ് ഇവർ മടങ്ങി എത്തിയത്. ദയ തിരിച്ച് എത്തിയപ്പോൾ ഹൗസിലെ അവസ്ഥ ആകെ മാറിയിരുന്നു. രജിത് കുമാറിൽ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണങ്ങളാണ് തനിയ്ക്ക് ലഭിച്ചതെന്ന് തിരികെ വരവിൽ ദയ തുറന്നടിച്ചിരുന്നു. ഇതോടു കൂടി സുഹൃത്തുക്കളായിരുന്ന രജിത്തും ദയയും ഇരു ചേരികളില‌േയ്ക്ക് തിരിയുകയായിരുന്നു. ഇപ്പോഴിത ഡോക്ടറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ദയ ഉന്നയിക്കുന്നത്.

 ‌‌‌ തന്നെ  മോശക്കാരിയാക്കി

അമ്പതാം ദിവസമായിരുന്നു കണ്ണിന് അസുഖം സുഖപ്പെട്ട് ദയ ബിഗ് ബോസ് ഹൗസിൽ മടങ്ങി എത്തിയത്. മോഹൻലാലിന്റെ അടുത്തെത്തിയ ദയ രജിത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയയിരുന്നു . അദ്ദേഹം തന്നെ ഇൻസൾട്ട് ചെയ്തുവെന്നും. പ്രായമായതു കൊണ്ട് ഗെയിം കളിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് അപമാനിച്ചു. കൂടാതെ ആശുപത്രിൽവെച്ച് തന്നെ കണ്ട ഭാവം കണിച്ചില്ലെന്നു ദയ പരാതിയായി പറഞ്ഞു.

പവന്റെ  വരവ്

പവന്റെ വരവോടെയായിരുന്നു ഇരുവർക്കിടയിൽ പ്രശ്നം ആരംഭിച്ചത്. ടാസ്ക്കിൽ പവനോടൊപ്പം ചേർന്ന് തനിയ്ക്കെതിരെ മോശമായ ഗെയിം കളിച്ചുവെന്നും പരാതിയായി ദയ പറഞ്ഞു. എന്നാൽ ഇതിനെ എതിർത്ത് രജിത് കുമാർ അന്ന് തന്നെ രംഗത്തെത്തിയിരുന്നു. പിന്നീട് പല അവസരങ്ങളിലും ഹൗസിൽ പവന്റെ പേര് ഉയർന്ന് വന്നിരുന്നു. പവൻ നല്ല പയ്യനാണെന്നും സഹോദരനെ പോലെയാണെന്നും രജിത് വീണ്ടും ആവർത്തിച്ചു.

ബിഗ് ബോസ് ടാസ്ക്ക്


ഹൗസിനുള്ളിൽ തങ്ങളുടെ മനസ്സിനെ വേദനിപ്പിച്ച സംഭവം ഹാസ്യരൂപത്തിൽ അവതരിപ്പിക്കാൻ മത്സരാർഥികളോട് ആവശ്യപ്പെട്ടിരുന്നു. രജിത് കുമാറിന്റെ പെരുമാറ്റമാണ് ദയ തമാശ രൂപേണെ അവതരിപ്പിച്ചത്. രജിത്തും ദയയെ തന്നെയായിരുന്നു പരിഹസിച്ചത്. ദയയുമായി ആടുകയും പാടുകയും ഗുസ്തി പിടിക്കുകവരെ ചെയ്തുവെന്നും ഇദ്ദേഹം ടാസ്ക്കിനിടെ പറഞ്ഞിരുന്നു. ദയ തന്നെ തേയ്ച്ച് ഒട്ടിച്ചു എന്ന രീതിയിലായിരുന്നു അദ്ദേഹം സംസാരിച്ചത്.

Recommended Video

Bigg Boss Malayalam : രജിത് കുമാർ സന്തോഷ് പണ്ഡിറ്റിനെപോലെ | FilmiBeat Malayalam
  രജിത്  പറയുന്നത് കള്ളം

രജിത് പറയുന്ന കര്യങ്ങൾ പച്ച കള്ളമാണെന്നും അദ്ദഹേമാണ് തന്നെ ഓരോ കാര്യങ്ങൾക്കായി വിളിച്ചതെന്നും ദയ മറ്റ് അംഗങ്ങളോട് പറഞ്ഞ്. വീട്ടിനുള്ളിൽ ഇരുന്ന തന്നെ അദ്ദേഹമാണ് ഡാൻസ് കളിക്കാൻ വിളിച്ചു കൊണ്ട് പോയതെന്നും ഗുസ്തി മത്സരത്തിലും ഇതു തന്നെയാണ് ഉണ്ടായത്. ഇപ്പോൾ എല്ലാ തെറ്റും എന്റെ തലയിലേയ്ക്കാണ് വന്നിരിക്കുന്നതെന്നും ദയ പറഞ്ഞു. ഞാൻ വിളിച്ചാൽ വരുന്ന ആളാണോ രജിത് കുമാറെന്നും ദയ ചോദിക്കുന്നുണ്ട്. വീണയോടും ആര്യയോടും പാഷണം ഷാജിയോടും ഇതിനെ കുറിച്ച് ദയ സംസാരിച്ചിരുന്നു. ഗെയിമാണെന്നുള്ള ഉപദേശമാണ് എല്ലാവരും നൽകിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X