രജിത് കുമാറിന് കപ്പ് കൊടുത്ത് പരിപാടി നിര്‍ത്താനാവുമോ? വിമര്‍ശനവുമായി ദിയ സന! വീഡിയോ വൈറല്‍!
അപ്രതീക്ഷിതമായ സംഭവവികാസങ്ങളുമായി മുന്നേറുകയാണ് ബിഗ് ബോസ് സീസണ്‍ 2. കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് മത്സരാര്‍ത്ഥികളില്‍ കുറച്ച് പേര്‍ പുറത്തേക്ക് പോയിരുന്നു. ഇവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രേക്ഷകര്‍ മാത്രമല്ല താരങ്ങളും ബിഗ് ബോസ് സീസണെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ച് എത്തിയിരുന്നു.കഴിഞ്ഞ സീസണിലെ താരങ്ങളും തങ്ങളുടെ അനുഭവത്തെക്കുറിച്ചും ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് എത്തിയിരുന്നു.
ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ദിയ സന തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഇതിനകം തന്നെ വീഡിയോ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസിലെ ഗെയിമുകളെക്കുറിച്ചും മത്സരാര്‍ത്ഥികളുടെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പരിപാടിയുമായി ബന്ധപ്പെട്ട് ഫാന്‍സ് നടത്തുന്ന പ്രചാരണങ്ങളെക്കുറിച്ചും ദിയ തുറന്നടിക്കുന്നുണ്ട്.ഇതിനകം തന്നെ ദിയയുടെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
രജിത് കുമാറിന്റെ ഫാന്‍സ് നടത്തുന്ന കുപ്രചാരണങ്ങളും സൈബര്‍ ആക്രമണവുമൊന്നും അംഗീകരിക്കാവുന്നതല്ല. പുള്ളിക്ക് എത്രയും പെട്ടെന്ന് കപ്പ് കൊടുത്തുവിടുന്നതാണ് നല്ലത്. മറ്റുള്ളവര്‍ക്ക് അത്രയും ബുദ്ധിമുട്ടാണ്. മഞ്ജു ചേച്ചിയുടേയും അമ്മയുടേയും ഫുക്രുവിന്റെ വീട്ടുകാരുടേയുമൊക്കെ അവസ്ഥ ദയനീയമാണ്. അവരെയൊക്കെ എന്തിനാണ് അപമാനിക്കുന്നതെന്നും ദയ ചോദിക്കുന്നുണ്ട്.
Recommended Video

കപ്പ് കൊടുത്തുവിടുന്നതാണ് നല്ലത്
രജിത് കുമാറിന്റെ ഫാന്‍സ് നടത്തുന്ന കുപ്രചാരണങ്ങളും സൈബര്‍ ആക്രമണവുമൊന്നും അംഗീകരിക്കാവുന്നതല്ല. പുള്ളിക്ക് എത്രയും പെട്ടെന്ന് കപ്പ് കൊടുത്തുവിടുന്നതാണ് നല്ലത്. മറ്റുള്ളവര്‍ക്ക് അത്രയും ബുദ്ധിമുട്ടാണ്. മഞ്ജു ചേച്ചിയുടേയും അമ്മയുടേയും ഫുക്രുവിന്റെ വീട്ടുകാരുടേയുമൊക്കെ അവസ്ഥ ദയനീയമാണ്. അവരെയൊക്കെ എന്തിനാണ് അപമാനിക്കുന്നതെന്നും ദയ ചോദിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള സംഭവങ്ങളില്ലായിരുന്നു
കഴിഞ്ഞ പ്രാവശ്യം ബിഗ് ബോസില്‍ ഇത്തരത്തിലുള്ള സംഭവങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ദിയ സന പറയുന്നു. ഒരാള്‍ക്കും സ്വന്തം അഭിപ്രായം പറയാനാവുന്നില്ല. മോഹന്‍ലാലിന്‍രെ പേജില്‍ വരെ മോശം കമന്റുകളാണ്. ആദ്യമായാണ് ലാലേട്ടന്‍ വളരെ നിഷ്പക്ഷമായി സംസാരിച്ചത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെക്കുറിച്ചായിരുന്നു ദിയ പറഞ്ഞത്. ഇടപെടാന്‍ കഴിയാവുന്നതിന്റെ പരമാവധി കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്.

മോഹന്‍ലാലില്‍ നിന്നും പ്രതീക്ഷിക്കുന്നത്.
രജിത് കുമാറിന്‍രെ ഫാന്‍സാണ് അദ്ദേഹത്തിന്‍രെ പേജില്‍ മോശം കമന്റുകളുമായി എത്തുന്നത്. നിങ്ങളൊക്കെ എന്താണ് അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ലാലേട്ടനെ വരെ വെല്ലുന്ന തരത്തില്‍ പിആര്‍ വര്‍ക്ക് നടക്കുകയാണെന്നും ദിയ സന പറയുന്നു. ബിഗ് ബോസ് സീസണ്‍ രണ്ടുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചും ഒരുവിഭാഗം എത്തിയിരുന്നു.

രജിതിന് ലഭിക്കുന്ന പിന്തുണ
വിമര്‍ശനപ്പെരുമഴയ്ക്കിടയിലും ശക്തമായ പിന്തുണയാണ് രജിത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വോട്ടിംഗില്‍ ഏറെമുന്നിലായിരുന്നു അദ്ദേഹം. താനെന്താണ് എല്ലാവര്‍ക്കും അറിയാമെന്നും എല്ലാം പുറംലോകം കാണുന്നതല്ലേയെന്നും അദ്ദേഹം പറഞ്ഞിരുന്നു. പരിപാടിയുടെ വിജയി ആവുന്നത് അദ്ദേഹമായിരിക്കുമെന്നുള്ള വിലയിരുത്തലുകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്.


Click it and Unblock the Notifications