സോഷ്യല്‍ മീഡിയയിലൂടെ പച്ചത്തെറിയാണ് വരുന്നത്! ബിഗ് ബോസിലെത്തിയ ജസ്ലയ്ക്ക് പിന്തുണയുമായി ദിയ സന

ബിഗ് ബോസില്‍ നിന്നും കഴിഞ്ഞ ആഴ്ചത്തെ എലിമിനേഷനില്‍ രണ്ട് മത്സരാര്‍ഥികളാണ് പുറത്ത് പോയത്. പിന്നാലെ രണ്ട് പേരെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ അകത്ത് എത്തിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയരായ ജസ്ല മാടശ്ശേരിയും ദയ അച്ചുവും ആയിരുന്നു ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. വന്ന ദിവസം തന്നെ ഇരുവരും സ്‌ക്രീന്‍ പ്രസന്‍സ് സ്വന്തമാക്കുന്നുണ്ട്.

വന്ന ആദ്യ ദിവസം തന്നെ രജിത്തിനെ പൊളിച്ചടുക്കി കൊണ്ടുള്ള പ്രകടനമായിരുന്നു ജസ്ല കാഴ്ച വെച്ചത്. ഇതോടെ രജിത്തിന്റെ ആര്‍മി എന്ന പേരിലുള്ള സമൂഹ മാധ്യമങ്ങളില്‍ നിന്നും ജസ്ലയ്‌ക്കെതിരെ വ്യാപക ആക്രമണമുണ്ടായി. ഇപ്പോഴിതാ ജസ്ലയെ പിന്തുണച്ച് കൊണ്ട് മുന്‍ ബിഗ് ബോസ് താരം ദിയ സന എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് ലൈവിലൂടെയാണ് ദിയ ബിഗ് ബോസ് 2 വിന്റെ റിവ്യൂ പറഞ്ഞിരിക്കുന്നത്.

 ദിയ സന പറയുന്നതിങ്ങനെ

ജസ്ല മാടശ്ശേരി ബിഗ് ബോസിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ പോയത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. അതിന് പറ്റിയ മത്സരാര്‍ഥിയാണ് ജസ്ല. ബിഗ് ബോസില്‍ രണ്ട് പേര്‍ പുറത്തായി. അതില്‍ സുരേഷ് ഏട്ടനെ കുറിച്ച് നല്ലൊരു പ്രതീക്ഷയുണ്ടായിരുന്നു. സുരേഷട്ടേന്‍ വളരെ ജെനുവിന്‍ ആയിരുന്നു. ഫേക്ക് ആയിട്ടൊന്നും കളിച്ചിട്ടില്ല. പരീക്കുട്ടിയും എനിക്ക് അടുത്ത സുഹൃത്താണ്. ഇവര് പോയതില്‍ എനിക്ക് സങ്കടമുണ്ട്. അതിനെക്കാള്‍ എനിക്ക് വളരെ സന്തോഷമുള്ളത് ജസ്ല എത്തിയതാണ്.

 ദിയ സന പറയുന്നതിങ്ങനെ

ദയ അശ്വതി എന്ന ആളെ കുറിച്ചും ദിയ സന പറഞ്ഞിരുന്നു. സാധാരണ സ്ത്രീകളെ പറ്റി സംസാരിക്കുന്നവര്‍ അതിനെ കുറിച്ച് പറഞ്ഞ് കഴിഞ്ഞാല്‍ അത് എത്രത്തോളം ആളുകള്‍ ഉള്‍ക്കൊള്ളുന്നു എന്ന പ്രശ്‌നം എനിക്കുണ്ട്. പക്ഷേ എനിക്ക് പറയാതെ ഇരിക്കാന്‍ പറ്റില്ല. കാരണം സ്വന്തം ശരീരം ഒരു ടൂള്‍ ആയി ഉപയോഗിക്കുന്ന സ്ത്രീയാണ്. അവരെ അപകീര്‍ത്തിപ്പെടുത്താനോ അപമാനിക്കാനോ ഞാന്‍ ശ്രമിക്കുന്നില്ല. വ്യക്തമായ തെളിവുകളും കൃത്യമായ കാരണങ്ങളുമുള്ളത് കൊണ്ടാണ് സംസാരിക്കുന്നത്.

 ദിയ സന പറയുന്നതിങ്ങനെ

ഞാനടക്കം പൊതുസമൂഹത്തിന്റെ മുഖ്യധാരയില്‍ നില്‍ക്കുന്ന സ്ത്രീകളെ വളരെ മോശപ്പെട്ട രീതിയില്‍ അപമാനിച്ചിട്ടാണ് അവരുടെ ഫെയിം തന്നെ ഉണ്ടാക്കി എടുത്തിരിക്കുന്നത്. എങ്ങനെ ആളുകളുടെ അടുത്ത് സംസാരിക്കണമെന്ന് പോലും അറിയില്ല. അവരുടെ കഥകളെല്ലാം വളരെ ഫേക്ക് ആണ്. അതിനെ കുറിച്ചെല്ലാം ഞങ്ങള്‍ അന്വേഷിച്ച് അറിഞ്ഞിട്ടുള്ളവരാണ്. ബിഗ് ബോസിലെത്തിയതോടെ മത്സരാര്‍ഥികള്‍ മനസിലാക്കുന്നുണ്ട്. ജസ്ലയെ കുറേ കാലമായി അറിയുന്ന ഒരാളാണ് ഞാന്‍. ഈ അവസരത്തില്‍ ഞാന്‍ അവരെ സപ്പോര്‍ട്ട് ചെയ്യുകയാണ്.

 ദിയ സന പറയുന്നതിങ്ങനെ

അവിടുത്തെ ഗെയിം സ്റ്റാര്‍ജി അറിഞ്ഞ് കൊണ്ട് തന്നെയാണ് ജസ്ല വന്നത്. എന്നാല്‍ ഒരിക്കലും അവര്‍ ചെയ്യുന്നത് ഗെയിമല്ല. അവര്‍ എന്ന വ്യക്തിത്വത്തെ വിടാതെ തന്നെയാണ് മുന്നോട്ട് പോവുന്നത്. ഒരുപാട് ഫേക്ക് ആര്‍മികളുടെ പ്രതികരണം മോശപ്പെട്ട രീതിയിലാണ്. രജിത്തിന്റെ ആര്‍മി എന്ന് പറയുന്നവരാണ് വൃത്തിക്കെട്ട രീതിയില്‍ ജസ്ലയെ കുറിച്ച് സംസാരിക്കുന്നത്. തെറി വിളിച്ച് അപമാനിക്കുകയാണ്. ഇതൊരു ഗെയിം പ്ലാറ്റ്‌ഫോമാണ്. അവിടെ കളികളാണുള്ളത്. ഓരോരുത്തര്‍ക്കും അവരുടേതായ വ്യക്തിത്വമുണ്ട്.

Recommended Video

Big Boss Malayalam | മനപ്പൂർവം രജിത്തിനെ ചൊറിയുന്ന ജസ്‌ല | Filmibeat Malayalam
ദിയ സന പറയുന്നതിങ്ങനെ

നിങ്ങള്‍ സപ്പോര്‍ട്ട് ചെയ്‌തോളു, ആശയപരമായി എന്തും സംസാരിച്ചോളു... അതല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആളുകളെ സപ്പോര്‍ട്ട് ചെയ്‌തോളു. പക്ഷേ ഇങ്ങനെ ഒരു തെറി വിളി വേറെ ഒരു ആര്‍മിയുടെ ഭാഗത്ത് നിന്നും കാണുന്നില്ല. അത് അടിസ്ഥാനപരമായി എന്തിനാണെന്നാണ് മനസിലാവാത്തത്. അതിന്റെ ഉള്ളില്‍ ജീവിച്ച സാഹചര്യം അറിയുന്ന ആളായത് കൊണ്ടാണ് ഞാന്‍ ഈ സംസാരിക്കുന്നത്. ഒന്നര മണിക്കൂറില്‍ കാണിക്കുന്നത് മാത്രമല്ല 24 മണിക്കൂറും അവിടെ എന്തായിരിക്കുമെന്ന് എനിക്ക് അറിയാം. സോഷ്യല്‍ മീഡിയയിലൂടെ ആക്രമണം വേണ്ടെന്നെ പറയാനുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X