രജിത് കുമാർ കുരുങ്ങുമോ? ബിഗ് ബോസിന്റെ നിയമങ്ങൾ ഡോക്ടറിന് പാരയാകും? നിയമാവലികള്‍ ഇങ്ങനെ!
ബിഗ് ബോസ് സീസൺ 2ൽ ഏറ്റവും ജനപിന്തുണയുള്ള മത്സരാർഥിയാണ് ഡോക്ടർ രജിത് കുമാർ. പലപ്പോഴും രജിത്തിന്റെ പെരുമാറ്റത്തിൽ മറ്റുള്ള മത്സരാർഥികൾ പരാതിയുമായി എത്താറുണ്ട്. നേരിട്ടും അല്ലാതേയും രജിത്തിനെ കുറിച്ചുള്ള പരാതികൾ ബിഗ് ബോസ് ഹൗസിൽ നിരന്തരം ഉയരാറുണ്ടായിരുന്നു. ആദ്യകാലത്ത് ഹൗസിൽ ജനപിന്തുണ ഡോക്ടറിന് വളരെ കുറവായിരുന്നു. എന്നാൽ പിന്നീട് ഇത് വർധിക്കുകയായിരുന്നു. രജിത്ത് കുമാറും അംഗങ്ങളും തമ്മിൽ അടുക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിൽ നടന്ന സംഭവം വീട്ടിന്റെ സമാധാന അന്തരീക്ഷത്തെ തകിടം മറിച്ചു. സ്കൂൾ ടാസ്ക്കിന്റെ ഭാഗമായി രജിത് കുമാർ സഹതാരമായ രേഷ്മയുടെ കണ്ണിൽ മുളക് തേക്കുകയായിരുന്നു. ഇത് ഹൗസിൽ മാത്രമല്ല പുറത്തും വലിയ ചർച്ച വിഷയമായിട്ടുണ്ട്. ഈ സംഭവത്തിന് പിന്നാലെയായി രജിത്തിനെ അറസ്റ്റ് ചെയ്തേക്കും എന്നുള്ള തരത്തിലുള്ള വാർത്തകൾ പ്രചരിക്കുകയാണ്.

രജിത്തിനെ ഹൗസിൽ നിന്ന് താൽക്കാലികമായി പുറത്താക്കിയിരിക്കുകയാണ്. ബിഗ് ബോസ് നിയമം തെറ്റിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടറെ വീട്ടിൽ നിന്ന് പുറത്താക്കിയത്. ഇതിന് മുൻപും രജിത് കുമാറിന് ബിഗ് ബോസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു ടാസ്ക്കിന് ശേഷം ഫുക്രുവും രജിത് കുമാറും തർക്കത്തിൽ ഏർപ്പെട്ടിരുന്നു. അന്ന് ഇരുവരേയും വിളിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് ശേഷം സുജോയും ഫുക്രുവും തമ്മിൽ കയ്യാംങ്കളി നടന്നിരുന്നു . അന്നും ഇവരോട് ബിഗ് ബോസ് നടപടി സ്വീകരിക്കുമെന്ന് അവസാന മുന്നറിപ്പ് നൽകിയിരുന്നു. മോഹൻലാലും ഇതേകാര്യം വാരാന്ത്യ എപ്പിസോഡില്‍ ആവർത്തിച്ചിരുന്നു.

യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു രജിത് സാർ തന്നോട് ഈ ക്രൂരത കാണിച്ചതെന്ന് രേഷ്മ ബിഗ് ബോസിനോട് പറഞ്ഞിരുന്നു. രജിത്തിനെ പുറത്താക്കിയതിനെ കുറിച്ച് താൻ എന്ത് പറയാനാണെന്നാണ് രേഷ്മ ബിഗ് ബോസിനോട് പറഞ്ഞത്. എന്നാൽ ഡോക്ടറോട് ക്ഷമിച്ചെന്നോ തിരികെ വിളിക്കാനോ രേഷ്മ പറഞ്ഞിരുന്നില്ല. ബിഗ് ബോസ് ഹൗസിൽ നിന്ന് കണ്ണിന് അസുഖം ബാധിച്ച് പുറത്തു പോയ മത്സരാർഥിയായിരുന്നു രേഷ്മ. ചികിത്സയ്ക്ക് ശേഷം തിരികെ എത്തുകയായിരുന്നു.

ഷോയിൽ പ്രവേശിക്കുന്നതന് മുൻപ് തന്നെ ഷോയെ കുറിച്ചും വീട്ടിൽ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും മത്സരാഥികൾക്ക് കൃത്യമായ നിർദ്ദേശം നൽകിയിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു മത്സരാർഥികൾ തമ്മിലുള്ള കൈയ്യാങ്കളി. മത്സരാർത്ഥികൾ വീട്ടിലെ യാതൊരു വസ്തുവും നശിപ്പിക്കുവാൻ പാടില്ല, അനുവാദമില്ലാതെ വീടും പരിസരവും വിട്ട് പോകരുത്, പുറത്താക്കുന്നതു സംബന്ധിച്ചുള്ള ചർച്ചകൾ പാടില്ല, . പകൽ സമയം ഉറങ്ങാന്‍ പാടില്ല, വീട്ടിൽ നിൽക്കുമ്പോൾ മൈക്രോഫോൺ ഉപയോഗിക്കുകയും അതിലൂടെ മാത്രമേ ആശയവിനിമയം നടത്താനും പാടുള്ളൂ, ആശയവിനിമയത്തിനായി മലയാളം ഒഴികെ മറ്റൊരു ഭാഷയും ഉപയോഗിക്കുവാൻ പാടില്ല. എന്നുള്ളതാണ്.

ഷോയിൽ പ്രവേശിക്കുന്നതന് മുൻപ് തന്നെ ഷോയെ കുറിച്ചും വീട്ടിൽ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും മത്സരാഥികൾക്ക് കൃത്യമായ നിർദ്ദേശം നൽകിയിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു മത്സരാർഥികൾ തമ്മിലുള്ള കയ്യാംങ്കളി. മത്സരാർത്ഥികൾ വീട്ടിലെ യാതൊരു വസ്തുവും നശിപ്പിക്കുവാൻ പാടില്ല, അനുവാദമില്ലാതെ വീടും പരിസരവും വിട്ട് പോകരുത്, പുറത്താക്കുന്നതു സംബന്ധിച്ചുള്ള ചർച്ചകൾ പാടില്ല, . പകൽ സമയം ഉറക്കം, വീട്ടിൽ നിൽക്കുമ്പോൾ മൈക്രോഫോൺ ഉപയോഗിക്കുകയും അതിലൂടെ മാത്രമേ ആശയവിനിമയം നടത്താനും പാടുള്ളൂ, ആശയവിനിമയത്തിനായി മലയാളം ഒഴികെ മറ്റൊരു ഭാഷയും ഉപയോഗിക്കുവാൻ പാടില്ല. എന്നുള്ളതാണ്. അതേസമയം ടാസ്ക്കുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തർക്കങ്ങളിൽ മത്സരാർഥികൾക്ക് നിയമപരമായി നീങ്ങാനുളള സാധ്യത കുറവാണ്. അതേസമയം ബിഗ് ബോസ് മത്സാരാർഥികൾക്കെതിരെ പ്രേക്ഷകർക്ക് പരാതി നൽകാൻ സാധിക്കും.
Recommended Video

അതേസമയം ടാസ്ക്കുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തർക്കങ്ങളിൽ മത്സരാർഥികൾക്ക് നിയമപരമായി നീങ്ങാനുളള സാധ്യത കുറവാണ്. അതേസമയം ബിഗ് ബോസ് മത്സാരാർഥികൾക്കെതിരെ പ്രേക്ഷകർക്ക് പരാതി നൽകാൻ സാധിക്കും.


Click it and Unblock the Notifications











