ബിഗ് ബോസ് ഹൗസിൽ നിറ കണ്ണുകളുമായി രജിത് കുമാർ! സർപ്രൈസ് ഡോക്ടറേയും കരയിപ്പിച്ചു
നിരവധി സർപ്രൈസുമായിട്ടാണ് വാരാന്ത്യത്തിൽ മോഹൻലാൽ ബിഗ് ബോസ് ഹൗസിൽ എത്താറുള്ളത്. ഇത്തവണ ഹൃദയ സ്പർശിയായ നിരവധി സംഭവ വികാസങ്ങൾക്കായിരുന്നു ബിഗ് ബോസ് ഹൗസ് വേദിയായത്. മത്സരാർഥികൾക്കൊപ്പം പ്രേക്ഷകരേടയും കണ്ണ് നനയിപ്പിക്കുന്ന സംഭവങ്ങളായിരുന്നു വാരാന്ത്യത്തിൽ നടന്നത് . ബിഗ് ബോസ് ഹൗസിൽ മത്സരാർഥികൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ സങ്കടകരമായ അവസ്ഥയിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുകയും പരസ്പരം ആശ്വസിപ്പിക്കുകയും ചെയ്യാറുണ്ട്.
ബിഗ് ബോസ് ഷോ ആരംഭിച്ചിട്ട് 35 ദിവസം പിന്നിടുകയാണ്. ഹൗസിലുളളവരിൽ ഭൂരിഭാഗം പേരും വീടുമായി അടുത്ത അത്മബന്ധം പുലർത്തുന്നവരാണ്. പല അവസരങ്ങളിലും വീട്ടുകാരുടെ ശബ്ദം കേൾക്കണമെന്നുളള ആഗ്രഹം മത്സരാർഥികൾ പങ്കുവെയ്ക്കുകയും ചെയ്യാറുണ്ട്. ഈ ആഗ്രഹം ബിഗ് ബോസ് സാധിച്ചു കൊടുത്തിരിക്കുകയാണ്. വീട്ടിൽ പിന്നീട് വികാരഭരിതമായ സംഭവങ്ങളായിരുന്നു നടന്നിരുന്നത്. ബിഗ് ബോസ് ഹൗസിൽ ശക്തനായ മത്സരാർഥിയാണ് ഡോക്ടർ രജിത് കുമാർ. ഡോക്ടർ പോലും ഏറ വികാരഭരിതനാവുകയായിരുന്നു.

ഏറെ വികാരഭരിതമായ നിമിഷങ്ങൾക്ക് ബിഗ് ബോസ് വേദിയാകാറുണ്ട്. നിറ കണ്ണുകളുമായി നിൽക്കുന്ന മത്സരാർഥികളെ ഇതിനോടകം തന്നെ പല അവസരങ്ങളിലും കാണാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വാരാന്ത്യം എപ്പിസോഡ് മത്സരാർഥികളെ പോലെ പ്രേക്ഷകരുടേയും കണ്ണുകൾ നനച്ചിരുന്നു. കുടുംബവുമായി ഏറ്റവും അടുത്ത് നിൽക്കുന്നതാണ് ബിഗ് ബോസിലെ അധികം പേരും. ഒരു മാസത്തിന് ശേഷം പ്രിയപ്പെട്ടവരുടെ ശബ്ദം ഇവരെ തേടി എത്തുകയായിരുന്നു.
Recommended Video

ബിഗ് ബോസ് ഹൗസിലെ ശക്തനും ഒറ്റയാൾ പോരാളിയുമാണ് ഡോക്ടർ രജിത് കുമാർ. എല്ലാവരോടും ചിരിച്ച് കൊണ്ട് ഫൈറ്റ് ചെയ്യുന്ന രജിത കുമാറിനെ മാത്രമേ പ്രേക്ഷകർ കണ്ടിട്ടുള്ളു. എന്നാൽ കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് സർപ്രൈസിൽ ഇദ്ദേഹത്തിന്റെ കണ്ണുകളിൽ വരെ ഈറൻ അണിഞ്ഞിരുന്നു. അമ്മയെ കുറിച്ച് പറഞ്ഞ ഒരു ദിവസം മാത്രമാണ് ഡോക്ടർ വികാരഭരിനാകുന്നത്. എലീന മാത്രമായിരുന്നു അപ്പോൾ അവിടെയുണ്ടായിരുന്നത്. എന്നാൽ ഉടൻ തന്നെ ഡോക്ടർ കണ്ണീർ തുടച്ച് അവിടെ നിന്ന് പേകുകയായിരുന്നു.

മത്സരാർഥികൾക്ക് ഒരു സൂചന പോലും നൽകാതെയായിരുന്നു ബിഗ് ബോസ് വൻ സർപ്രൈസ് നൽകിയത്. എലീനയുടെ അമ്മയുടെ ശബ്ദമാണ് ആദ്യം എത്തിയത്. എലീന ബിഗ് ബോസിനോട് വീട്ടിലുള്ളവരുമായി സംസാരിക്കണം എന്നുളള ആഗ്രഹം അറിയിച്ചിരുന്നു . മറ്റുളളവരും ഒളിഞ്ഞും തെളിഞ്ഞും ഇതേ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് ബിഗ് ബോസ് അംഗങ്ങളുടെ ആഗ്രഹം സാധിച്ചത് നൽകിയത്

പാഷാണം ഷാജി, വീണ, മഞ്ജു, പ്രദീപ് , എലീന,ഫുക്രു എന്നിവരുടെ വീട്ടിലുള്ളവരുടെ ഓഡിയോ സന്ദേശമായിരുന്നു ബിഗ് ബേഗ് ഹൗസിൽ എത്തിയത്. ഹൗസ് അംഗങ്ങൾ വികാരഭരിതരായതു കൊണ്ട് ബാക്കിയുള്ള മത്സരാർഥികളുടെ വീട്ടിലുള്ളവരുടെ ഓഡിയോ ബിഗ് ബേസ് പുറത്തുവിട്ടിരുന്നില്ല. പിന്നൊരു ദിവസം ബാക്കിയെന്ന് പറഞ്ഞ് അത് അവസാനിപ്പിക്കുകയായിരുന്നു.


Click it and Unblock the Notifications