ആര്യയെയും വീണയെയും ഒതുക്കി! ബിഗ് ബോസില്‍ രണ്ടായി പിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി രഘു

കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇത്തവണയും അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് ബിഗ് ബോസിലെ കളി മാറുന്നതാണ് കണ്ടത്. ഇടയ്ക്ക് എല്ലാവര്‍ക്കും കണ്ണിന് അസുഖം വന്നത് വലിയൊരു പ്രതിസന്ധിയായിരുന്നു. ചികിത്സയ്ക്ക് വേണ്ടി രണ്ടാഴ്ചയ്ക്ക് മുകളില്‍ മത്സരാര്‍ഥികളെ പുറത്ത് ആക്കിയിരുന്നു. ഈ സമയത്ത് പുറത്ത് നിന്നും പലരും ഗെയിം കണ്ടിട്ടാണ് വന്നതെന്ന് പരോക്ഷമായി ആരോപണങ്ങളുണ്ട്.

പുറത്ത് പോയി തിരിച്ച് വന്നതിന് ശേഷം സുജോ മാത്യു, അലക്‌സാന്‍ഡ്ര, രഘു എന്നിവരുടെയെല്ലാം പെരുമാറ്റത്തില്‍ വന്ന മാറ്റങ്ങളായിരുന്നു അതിന് കാരണം. വലിയൊരു ഗ്രൂപ്പ് കളിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം വീട്ടിലെത്തിയ എലീനയ്ക്ക് ഇതെന്താണ് ഇങ്ങനെ ഒരു മാറ്റം വന്നതെന്ന സംശയം ഉയര്‍ന്നിരിക്കുകയാണ്. ഇക്കാര്യം രഘുവിനോട് തന്നെ ചോദിക്കുകയും ചെയ്തു.

Recommended Video

Bigg Boss Malayalam Season2 Day 57 Review | FIlmiBeat Malayalam
 എലീനയുടെ സംശയങ്ങള്‍

നിങ്ങള്‍ പുറത്ത് പോയി വന്നതിന് ശേഷം എന്ത് സീന്‍ ആണ് ഉണ്ടായത്. എല്ലാവരും രണ്ട് ഗ്രൂപ്പ് ആയിട്ടാണ് കളിക്കുന്നത്. അതെന്താ കാരണമെന്നായിരുന്നു എലീന ചോദിച്ചത്. അതൊക്കെ വലിയ കഥകളാണെന്നായിരുന്നു രഘുവിന്റെ ഉത്തരം. ആര്യയെയും വീണയെയും ഒതുക്കിയോ എന്ന് എലീന ചോദിക്കുന്നു. അങ്ങനെ ഒന്നുമില്ല. അവര്‍ ചുമ്മ അങ്ങനെ നില്‍ക്കുന്നതാണ്. അവര്‍ അങ്ങനെ മാറിയപ്പോള്‍ ഞങ്ങള്‍ ഇങ്ങനെ മാറി. പുറത്ത് നിന്ന് വന്ന നീ ഇനി എവിടെയാണ് കയറുന്നതെന്ന് രജിത് കുമാര്‍ ചോദിച്ചതും എലീന സംശയമായി ഉന്നയിച്ചു.

 എലീനയുടെ സംശയങ്ങള്‍

ഡോക്ടര്‍ അത് മുന്‍വിധിയോടെ പറയുന്നതാണ്. നമ്മളിപ്പോള്‍ മൈനിങ് ഗെയിമാണ്. അത് വന്നപ്പോള്‍ സുജയോക്ക് സാധാനങ്ങള്‍ സംരക്ഷിക്കാന്‍ ഡോക്ടറുണ്ട്. എനിക്ക് പിന്നെ ഭയങ്കര ആരോഗ്യമായത് കൊണ്ട് ഞാനും അവരുടെ കൂടെ കൂടി. രണ്ടാമത്തേ കാര്യം പണ്ടും നീയും ഞാനുമൊക്കെ ഇവിടെ ഉണ്ടായിരുന്ന സമയത്തും ഇവിടെ ടീം ഉണ്ടായിരുന്നു. അത് ഇപ്പോഴും ഉണ്ട്. പക്ഷെ ഇപ്പോള്‍ പുതിയ ആള്‍ക്കാര്‍ വന്നപ്പോള്‍ പ്രശ്‌നമുണ്ടാക്കേണ്ട ആവശ്യമില്ല. ഇവിടെ അങ്ങനെ അല്ലേ ഗെിയം കളിക്കേണ്ടത്. അത്രയേ ഉള്ളു.

എലീനയുടെ സംശയങ്ങള്‍

പിന്നെ കോമഡി പറയാനുള്ളത് നമ്മള് പോവുന്ന സമയത്തെക്കാള്‍ ഇവിടെ വ്യത്യാസമുണ്ട്. ആക്രമണത്തിന്റെ മോഡ് മാറി. നേരത്തെ നമ്മള്‍ ആരോടെലും എന്തേലും സംസാരിച്ച് ഉടക്കിയാല്‍ സോറി പറഞ്ഞങ്ങ് പോകുമായിരുന്നു. ഇപ്പോള്‍ സോറിയല്ല, നേരിട്ട് സംസാരിക്കുകയാണെന്നും രഘു പറയുന്നു. അത് കാണുമ്പോള്‍ ഗെയിം തുടങ്ങിയതായി അവര്‍ക്ക് തോന്നുമല്ലേ എന്ന് എലീന തിരിച്ച് ചോദിക്കുന്നു. തുടങ്ങാന്‍ എന്നേ തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ നമ്മള്‍ മാറി എന്നേ ഉള്ളു.

 എലീനയുടെ സംശയങ്ങള്‍

കണ്ണിന് ചികിത്സയ്ക്ക് പോയി തിരിച്ച് വന്ന സുജോയും രഘുവും രജിത്തിനൊപ്പം ചേര്‍ന്നാണ് പുതിയ ഗ്രൂപ്പ് തുടങ്ങിയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീട്ടിലേക്ക് എത്തിയ അമൃത-അഭിരാമി സഹോദരിമാരും ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെ വലിയൊരു ഗ്യാങ്ങായി മാറി. പിന്നെ വീണയും ആര്യയും ഒറ്റയ്ക്ക് ആയ അവസ്ഥയായിരുന്നു. കഴിഞ്ഞ ആഴ്ച നടത്തിയ ലക്ഷ്വറി ടാസ്‌കില്‍ ഇരുവര്‍ക്കും പങ്കെടുക്കാന്‍ പോലും സാധിച്ചിരുന്നില്ല. പിന്നാലെ ഇരുവരും ജയിലില്‍ ആവുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X