ആളും ആരവങ്ങളുമില്ലാതെ ബിഗ് ബോസ് വീട്! തിരിച്ചുവരവില്ല? സീസണ്‍ 2ന് ഇവിടെ അവസാനം!
ജനുവരി 5നായിരുന്നു ബിഗ് ബോസ് സീസണ്‍ 2 തുടങ്ങിയത്. 17 പേരുമായി ആരംഭിച്ച പരിപാടിയിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ നിരവധി പേര്‍ എത്തിയിരുന്നു. വാരാന്ത്യത്തിലെ എലിമിനേനിലൂടെ കുറച്ചുപേര്‍ പുറത്തേക്ക് പോയിരുന്നു. 75ാം ദിനത്തിലെത്തി നില്‍ക്കുന്നതിനിടയിലാണ് പരിപാടി അവസാനിപ്പിക്കേണ്ടി വന്നത്.
കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ബിഗ് ബോസ് സീസണ്‍ 2 അവസാനിപ്പിക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഷോയ്ക്ക് പിന്നിലായി അണിനിരക്കുന്നവരുടേയും മത്സരാര്‍ത്ഥികളുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
വെള്ളിയാഴ്ചയാണ് പരിപാടിയുടെ അവസാന എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്. കേരളീയ വേഷത്തില്‍ മോഹന്‍ലാല്‍ ബിഗ് ബോസിനകത്തേക്ക് എത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ജയിലില്‍ കഴിഞ്ഞിരുന്ന താനുമായി ലാലേട്ടന്‍ സംസാരിക്കുന്നതിന്റെ ചിത്രം പങ്കുവെച്ച് രഘുവും എത്തിയിരുന്നു. അവസാന എപ്പിസോഡിന്റെ പ്രമോ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ബിഗ് ബോസ് വീട്ടിലെ സാധനങ്ങള്‍ അഴിച്ചുമാറ്റുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എസി മാറ്റുന്നതും റൂമിലെ കട്ടില്‍ അഴിച്ചുമാറ്റുന്നതിന്റെയുമൊക്കെ ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്. ആളും ആരവങ്ങളുമില്ലാതെയുള്ള ബിഗ് ബോസ് ഹൗസിന്റെ ചിത്രം ഇതിനകം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
എല്ലാം പൊറുക്കിക്കൂട്ടുകയാണല്ലോ എസിയടക്കം അഴിച്ചെടുത്തു. അപ്പോൾ താൽക്കാലികമല്ല. ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല. സന്തോഷം തന്നെ ഈ ഷോ നിന്ന് പോയതിൽ എന്നന്നേക്കും. കാരണം അത്രേം അനീതി അവിടെ രജിത് കുമാറിനെതിരെ നടന്നിരുന്നു. പക്ഷേ, കട്ടിൽ ഒക്കെ അഴിച്ചു കൊണ്ട് പോവുമ്പോള്‍ വിഷമം തോന്നുന്നുവെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്.
എല്ലാവരുടേയും ബെഡ്, ചിന്നു, രജിത് കുമാറിന്‍റെ വാക്കുകൾ, ഡാൻസ് ഓരോ പെർഫോമൻസ് എലാം ഈ വീടിൽ ഓർമ്മകൾ ആയി നില്‍ക്കും മറക്കില്ല. പരിപാടിയോട് വല്ലാത്തൊരു അഡിക്ഷനായിരുന്നു. അങ്ങനെ ഏറ്റവും വലിയ വിവാദം ആയ മലയാളം ബിഗ് ബോസ് സീസണ്‍ 2 തീര്‍ന്നുവെന്നുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
Recommended Video
രഘു, സുജോ, അലക്‌സാന്‍ഡ്ര, ആര്യ, ഫുക്രു, എലീന, ഷാജി, ദയ, അഭിരാമി, അമൃത ഇവരാണ് ബിഗ് ബോസില്‍ അവശേഷിച്ചിരുന്നത്. ആരായിരിക്കും വിജയിയാവുകയെന്നറിയാനായി അക്ഷമയോടെ കാത്തിരിക്കുന്നതിനിടയിലാണ് പരിപാടി നിര്‍ത്തിയത്. ഇതിനകം തന്നെ താരങ്ങള്‍ തിരിച്ച് വീട്ടിലേക്ക് എത്തിയിട്ടുണ്ട്. തിരിച്ചുവരവിനിടയിലെ ചിത്രങ്ങളും വൈറലായിരുന്നു.


Click it and Unblock the Notifications