പരസ്യമായി അങ്ങനെ ചെയ്യുമ്പോള്‍ സങ്കടമുണ്ട്! രണ്ടാമത്തെ എലിമിനേഷനുള്ള നോമിനേഷനുമായി ബിഗ് ബോസ്!

ബിഗ് ബോസിലെ ആദ്യ എലിമിനേഷനായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ആദ്യമായി ബിഗ് ഹൗസിലേക്കെത്തിയ മത്സരാര്‍ത്ഥിയായ രാജിനി ചാണ്ടിയായിരുന്നു പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയത്. ടാസ്‌ക്കുകലിലെ പ്രകടനവും പ്രേക്ഷകരുടെ വോട്ടിംഗുമൊക്കെ പരിഗണിച്ചായിരുന്നു പുറത്തേക്ക് പോവാനുള്ളയാളെ തീരുമാനിച്ചത്. ബിഗ് ബോസില്‍ നിന്നും പുറത്ത് വരുന്നതില്‍ സന്തുഷ്ടയാണ് താനെന്നും എല്ലാവരുമായുള്ള അടുപ്പം നിലനിര്‍ത്താന്‍ ഈ സമയത്ത് തന്നെ പുറത്തേക്ക് വരുന്നതാണ് നല്ലതെന്നും താരം പറഞ്ഞിരുന്നു. പ്രിയപ്പെട്ട അമ്മച്ചി ബിഗ് ഹൗസില്‍ നിന്നും പടിയിറങ്ങിയതിന്റെ സങ്കടത്തിലായിരുന്നു പലരും.

ആദ്യ എലിമിനേഷന്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് മോഹന്‍ലാല്‍ അടുത്തയാഴ്ചത്തെക്കുറിച്ച് കാര്യങ്ങളെക്കുറിച്ച് പ്രഖ്യാപിച്ചത്. 16 പേരാണ് ഇപ്പോള്‍ ബിഗ് ബോസിലുള്ളത്. ഓരോരുത്തരോടും നോമിനേഷനും അതിനുള്ള കാരണവും വ്യക്തമാക്കാനായി ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. രണ്ടുപേരെ നോമിനേറ്റ് ചെയ്യാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടിട്ടുള്ളത്. വ്യക്തിപരമായ സംഭാവനകളൊന്നും കാണുന്നില്ലെന്ന വാദമാണ് രജിത് കുമാര്‍ ഉയര്‍ത്തിയിട്ടുള്ളത്. പബ്ലിക്കായി ഇങ്ങനെ ചെയ്യുമ്പോള്‍ അത് തനിക്ക് വേദനിക്കുന്നുണ്ടെന്ന് പറഞ്ഞായിരുന്നു അലകസാന്‍ഡ്ര എത്തിയത്.

Recommended Video

Bigg Boss Malayalam : എലീനയെ കരുതിക്കൂട്ടി അറ്റാക്ക് ചെയ്യുന്നതോ ? | FilmiBeat Malayalam

Big Boss

എന്തുണ്ടെങ്കിലും അതിന് മുന്നിലൊരു കോമാളിത്തരവുമായി മുന്നിലുണ്ടാവുമെന്നായിരുന്നു രേഷ്മ പറഞ്ഞത്. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലെന്നായിരുന്നു പരീക്കുട്ടി പറഞ്ഞത്. ഇതിനിടയിലാണ് വ്യക്തമാ കാരണം പറയാനായി ബിഗ് ബോസ് പറഞ്ഞത്. അടുത്ത സുഹൃത്തിനെത്തന്നെ നോമിനേറ്റ് ചെയ്യേണ്ടി വരുന്നതിന്റെ സങ്കടത്തെക്കുറിച്ചായിരുന്നു ആര്‍ ജെ രഘു പറഞ്ഞത്. ആരൊക്കെയാണ് ഇത്തവണ നോമിനേഷന്‍ ലിസ്റ്റിലുള്ളതെന്ന കാര്യത്തെക്കുറിച്ച് മോഹന്‍ലാല്‍ വ്യക്തമാക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രിയിലെ എപ്പിസോഡിന്റെ പ്രമോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X