രജിത് കുമാറിനോട് ഇപ്പോൾ കാണിക്കുന്ന സ്നേഹം വോട്ടിന്, പിന്തുണക്കുന്നവർ ഡോക്ടറിന്റെ കാലു വാരും

ബിഗ് ബോസ് അതിന്റെ അറുപതാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. ദിവസങ്ങൾ കൂടുന്തോറും ടാസ്ക്കും കഠിനമാകുകയാണ്. ബിഗ് ബോസ് ഹൗസിലെ മികച്ച ഗെയിമറാണ് ഡേക്ടർ രജിത് കുമാർ. ആദ്യ ആഴ്ചയിലെ നോമിനേഷനിൽ ഉൾപ്പെട്ടിരുന്നു. അറുപതിലേയ്ക്ക് അടുക്കുമ്പോൾ രണ്ട് ആഴ്ചകളിൽ മാത്രമാണ് നേമിനേഷനിൽ രജിത് ഉൾപ്പെടാതിരുന്നത്. ആദ്യത്തേത് ക്യാപ്റ്റൻ സി ടസ്ക്കിൽ എത്തിയപ്പോഴും മറ്റൊന്ന് എട്ടാം ആഴ്ചയിലുമാണ്.

പുറത്ത് മികച്ച പ്രേക്ഷക സ്വീകാര്യതായാണ് രജിത് കുമാറിനുള്ളത്. ഡോക്ടറുടെ ജനപിന്തുണയെ കുറച്ച് ആദ്യ എപ്പിസോഡുകളിൽ മോഹൻലാൽ തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. തന്റേതായ വഴികളിലൂടെ ഒറ്റയ്ക്ക് ബിഗ് ബോസ് ഹൗസിൽ ഗെയിം കളിച്ചാണ് ഡോക്ടർ രജിത് കുമാർ വീട്ടിൽ നില ഉറപ്പിച്ചത്. ഷോയുടെ തന്നെ ഗെയിം ഫാക്ടറായി ഡോക്ടർ മാറുകയായിരുന്നു.

   ഡോക്ടറുടെ ജനപിന്തുണ

നിലവിൽ ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിക്കുന്ന ഒരു മത്സരാർഥിയാണ് ഡോക്ടർ രജിത് കുമാർ. തുടക്കം മുതലെ മികച്ച പ്രേക്ഷക സ്വീകാര്യതായണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. ഡോക്ടർ രജിത്ത് കുമാറിന്റെ പേരിൽ നിരവധി ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

  അംഗങ്ങളുടെ  പിന്തുണ

രജിത്ത് കുമാറിന് ലഭിക്കുന്ന ജനപിന്തണയെ കുറിച്ച് വ്യക്തമായ ധാരണ് ഹൗസില ഭൂരിഭാഗം മത്സരാർഥികൾക്കുമുണ്ട്. ഇവരിൽ പലരും അത്തരത്തിൽ ഗെയിം കളിക്കുന്നുമുണ്ട്. കണ്ണിന് അസുഖം ബാധിച്ച് സുജോ, സാൻഡ്ര, രഘു, രേഷ്മ, എലീന, ദയ എന്നിവർ വീട്ടിനുളളിൽ നിന്ന് താൽക്കാലികമായി പുറത്തു പോയിരുന്നു. രഘു, സാൻഡ്ര, സുജോ ഇവരാണ് ആദ്യം വീട്ടിൽ മടങ്ങി എത്തിയത്. പോയതു പോലെ ആയിരുന്നില്ല ഇവരുടെ മടങ്ങി വരവ്. രജിത്ത് കുമാറുമായി യുദ്ധം പ്രഖ്യാപിച്ചിരുന്ന ഇവരിൽ പലരും ഇപ്പോൾ ഹൗസിനുള്ളിലുള്ള രജിത് ആർമിയിലെ അംഗങ്ങളാണ്. പുറത്ത് നിന്ന് ഗെയിം കണ്ടിട്ട് മടങ്ങി വന്ന് കളിക്കുകയാണെന്നുള്ള ആരോപണം ഒളിഞ്ഞും തെളിഞ്ഞും അംഗങ്ങൾ ആരോപിക്കിന്നുണ്ട്.ഇത് വീട്ടിനുള്ളിൽ വലിയ പടലപ്പിണക്കം സൃഷ്ടിച്ചിട്ടുണ്ട്.

വൈൽഡ് കാർഡ് എൻട്രികൾ

വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ സൂരജും ജസ്ലയും ഒഴികെ ബാക്കി എല്ലാവരും രജിത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വീട്ടിൽ കയറി വന്നപ്പോൾ തന്നെ ഇവർ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. രജിത്തിന് ആദ്യം പിന്തുണ ൻൽകിയിരുന്ന ദയ അശ്വതിയ്ക്ക് മികച്ച വോട്ടുകളായിരുന്നു ആദ്യ എലിമിനേഷന് ലഭിച്ചിരുന്നത്. രജിത്തിന് തൊട്ട് പിന്നിലായിരുന്നു വോട്ടിങ്ങിൽ ദയയുടെ സ്ഥാനം. പിന്നീട് എത്തിയ പവനും സോഷ്യൽ മീഡിയയിൽ മികച്ച പിന്തുണയാണ്. പവനെ പിന്തുണക്കുന്ന നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഏറ്റവും ഒടുവിലായി വൈസൽഡ് കാർഡ് എൻട്രി ലഭിച്ചത് ഗായികമാരായ അമൃത, അഭിരാമി സഹോദരിമാർക്കായിരുന്നു. അമ്പതാം ദിനം ഹൗസിനുളളിൽ എത്തിയ ഇവർ രജിത് പാളയത്തിൽ ചേരുകയായിരുന്നു,

പിന്തുണക്കുന്നവർ  കാല് വാരുമോ

ഹൗസിൽ ഡോക്ടറിനെ ''പിന്തുണക്കുന്നവർ കാല് വാരുമോ'' എന്നുള്ള ചർച്ച സോഷ്യൽ മീഡിയയിൽ തുടങ്ങി കഴിഞ്ഞു. രജിത്ത് കുമാറിനെ പോലെ സഹോദരിമാരായ അമൃതയ്ക്കും അഭിരാമിക്കും ആരാധകർക്ക് ക്ഷാമമില്ല. സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങളാണ് ഇവർ. ഇവർക്കൊപ്പം രജിത് കുമാറിന് പിടിച്ചു നിൽക്കാൻ ആകുമോ? രജിത് കുമാർ ഫാൻസിനിടയിൽ തന്നെ നല്ലൊരു ശതമാനം പേർ സഹോദരിമാർക്ക് പിന്തുണ നൽകുന്നുണ്ട്. ഇരുവരും ഒരു തവണ എലിമിനേഷന് വന്നു കഴിഞ്ഞാൽ ഡോക്ടറിന് കാലിടറാൻ സാധ്യതയുണ്ട്. ഇത്തവണത്തെ നോമിനേഷനിൽ സഹോദരിമാർ ഉൾപ്പെട്ടിട്ടുണ്ട്. രജിത് ആർമിയുടെ വോട്ടുകളിൽ ഭൂരിഭാഗം എണ്ണവും ഇവർക്കാണ് പോകുന്നത്.അതുപോലെ സുജോ, സാൻഡ്ര എന്നിവരും രജിത്തിന് മുൻനിർത്തിയാണ് ഇപ്പോൾ കളിക്കുന്നത്.

Recommended Video

രജിത് കുമാറിനെ കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് | FilmiBeat Malayalam
ചതി മനസ്സിലാക്കാതെ  ഡോക്ടർ

എന്നൽ ഇതൊന്നും ചിന്തിക്കാതെ പുതിയതായി വീട്ടിൽ വരുന്നവരെ തന്റ ഭാഗത്ത് നിർത്താണ് ശ്രമിക്കുന്നത് ഡോക്ടർ. കാരണം സിനിമ ഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കുന്ന ആര്യ, വീണ, പാഷണം ഷാജി, ഫുക്രു ഇവരാണ് ഡോക്ടറിന്റെ പ്രധാന ശത്രുക്കൾ. ഇവർക്കെതിര കളിയ്ക്കാനായി ആളെ കൂട്ടുകയാണ്

എന്നാൽ മറഞ്ഞിരിക്കുന്ന ചതിയെ ചതിയെ കുറിച്ച് ബിഗ് ബോസ് ഷോ അരച്ച് കലക്കി കുടിച്ചിരിക്കുന്ന മാഷ് മനസിലാക്കുന്നില്ല. സ്നേഹിക്കുന്നവരെ കണ്ണുമടച്ച് വിശ്വസിക്കുന്ന ഡോക്ടറിന്റെ നല്ല മനസ്സ് തന്നെ ഇവിടെ ഇദ്ദേഹത്തിന് കുഴിതോണ്ടും

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X