For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആളുകള്‍ എന്നെ മറന്ന് തുടങ്ങിയെന്ന് തോന്നുന്നു; എയര്‍ഹോസ്റ്റസ് ആയതിനെ കുറിച്ച് അലക്‌സാന്‍ഡ്ര

  |

  വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണ്‍ ആരംഭിക്കുന്നത്. പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്ന ചിലരും അത്ര പരിചയമില്ലാത്ത താരങ്ങളും ഇത്തവണ ഷോ യില്‍ എത്തിയിരുന്നു. ബിഗ് ബോസിലെത്തിയതിന് ശേഷമാണ് എയര്‍ഹോസ്റ്റസ് ആയിരുന്ന അലക്‌സാന്‍ഡ്ര ജോണ്‍സനെ മലയാളികള്‍ തിരിച്ചറിയുന്നത്. കോഴിക്കോട് സ്വദേശിനിയായ അലക്‌സാന്‍ഡ്രയെ സാന്‍ഡ്ര എന്നാണ് ആരാധകര്‍ വിളിക്കുന്നത്.

  ബിഗ് ബോസിനുള്ളില്‍ സുജോ മാത്യൂവുമായിട്ടുള്ള സാന്‍ഡ്രയുടെ സൗഹൃദം ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട യാത്രകളെ കുറിച്ച് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ അലക്‌സാന്‍ഡ്ര പങ്കുവെച്ചിരിക്കുകയാണ്. ഇപ്പോള്‍ ആളുകള്‍ എന്നെ മറന്ന് പോയെന്ന് തോന്നുന്നതായും താരം പറയുന്നു.

  ജോലിയുടെ ഭാഗമായി തന്നെ ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒരുപാട് സ്ഥലങ്ങളില്‍ യാത്ര ചെയ്യാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. യാത്ര ഇഷ്ടമായത് കൊണ്ടല്ല, പകരം ഒരു ഗ്ലാമറസ് ജോബ് എന്ന നിലയ്ക്കാണ് ഞാന്‍ ആ ജോലി തിരഞ്ഞെടുത്തത്. പക്ഷേ അതോടെ യാത്ര ചെയ്യാനുള്ള ഒരുപാട് അവസരങ്ങള്‍ ലഭിച്ചു. വിമാനയാത്രകളുടെ ഇടവേളകളില്‍ ഉണ്ടായിരുന്ന ലേ ഓവര്‍ സമയത്ത് വേറെ ഏതെങ്കിലും സംസ്ഥാനത്ത് ആയിരിക്കും താമസിക്കുക. അങ്ങനെ എനിക്ക് കിട്ടിയ പരമാവധി അവസരങ്ങള്‍ ഞാന്‍ യാത്ര ചെയ്യാനായി ഉപയോഗിച്ചിട്ടുട്ടുണ്ട്. മിഡില്‍ ഈസ്റ്റിലായിരുന്നു മറ്റൊരു സ്ഥലം. ദുബായില്‍ ഉള്ള സ്വാതന്ത്ര്യം നമുക്ക് ഒരിക്കലും സൗദിയിലും കുവൈറ്റിലും കിട്ടില്ല.

  ഓരോ നാടിനും അതിന്റേതായ നിയമങ്ങള്‍ ഉണ്ട്. ഓരോ സ്ഥലത്ത് ചെല്ലുമ്പോള്‍ അവിടുത്തെ രീതികളും കാഴ്ചപാടുകളും വ്യത്യസ്തമാണ്. ഇതുവരെയുള്ള യാത്രകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം കേരളമാണ്. കേരളം പോലെ മനോഹരമായൊരു സ്ഥലം വേറെയില്ല. എല്ലാ ഇടങ്ങള്‍ക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. മുംബൈയുടെ നൈറ്റ് ലൈഫും കാഴ്ചകളും ജീവിതരീതിയുമൊക്കെ ഇഷ്ടമാണ്. കൂടുതല്‍ സന്തോഷമുള്ള നഗരമാണ് മുംബൈ. മൂന്ന് മാസം ട്രെയിനിംഗ് ചെയ്തത് ഡല്‍ഹിയില്‍ ആണെങ്കിലും അവിടെ എനിക്ക് കൂടുതല്‍ യാത്ര ചെയ്യാനുള്ള അവസരം ലഭിച്ചിട്ടില്ല. കൈയിലുള്ള പേഴ്‌സ് തട്ടിപ്പറിച്ച് കൊണ്ട് പോയത് പോലെയുള്ള ദുരനുഭവങ്ങള്‍ അവിടെ ഉണ്ടായിട്ടുണ്ട്.

  എനിക്ക് ബീച്ചുകളും കുന്നും മലകളും നിറഞ്ഞ സ്ഥലങ്ങളൊക്കെ ഒരുപാട് ഇഷ്ടമാണ്. വര്‍ക്കലയൊക്കെ ഒരു പ്രത്യേക വൈബ് ആണ്. മാരാരി ബീച്ച് റിസോര്‍ട്ട് മറ്റൊരു മനോഹര അനുഭവമായിരുന്നു. പ്രൈവറ്റ് ബീച്ച് ആയത് കൊണ്ട് അധികം ആളുകള്‍ ഒന്നും കാണില്ല. അവിടെ പ്രകൃതിയ്ക്ക് ഒരു പ്രത്യേക ഭംഗിയാണ്. അതുപോലെ പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തില്‍ വയനാട് കിടുവാണ്. ചെന്നൈയില്‍ ഏഴ് വര്‍ഷം ജീവിച്ചിരുന്നപ്പോള്‍ പോലും ഇടയ്ക്കിടെ കേരളത്തിലേക്ക് വരുന്നത് എന്റെ പതിവായിരുന്നു. യാത്ര ചെയ്യുമ്പോള്‍ ഏറെ സമാധാനം ആഗ്രഹിക്കുന്ന ആളാണ് ഞാന്‍.

  Bigg Boss Malayalam : ശരിക്കും സുജോ അലക്‌സാണ്ട്രയെ തേച്ചതോ? | FilmiBeat Malayalam

  ഭയങ്കര പതിയെയാണ് ജീവിതം ഇപ്പോള്‍ പോയി കൊണ്ടിരിക്കുന്നത്. ആളുകള്‍ ഒക്കെ എന്നെ മറന്ന് തുടങ്ങി എന്ന് തോന്നുന്നു. മാസ്‌ക് ഒക്കെ ധരിച്ച് പുറത്തിറങ്ങുമ്പോള്‍ അധികം പേരൊന്നും എന്നെ തിരിച്ചറിയുനനില്ല. ആളുകള്‍ ഞാന്‍ ആരാണെന്ന് തിരിച്ചറിയുന്നത് എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. ഒരു വെബ് സീരിസ് ഷൂട്ട് കഴിഞ്ഞു. മറ്റൊന്ന് ഡബ്ബ് കഴിഞ്ഞു. ഒരു സിനിമയുടെ ഡിസ്‌കക്ഷന്‍ നടന്ന് കൊണ്ടിരിക്കുകയാണ്. പിന്നെ സ്വന്തം യൂട്യൂബ് ചാനലും ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. അതിലൂടെ എന്റെ ജീവിതത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും പ്രേക്ഷകരെ കാണിക്കണം എന്നാണ് ആഗ്രഹമെന്നും അലക്‌സാന്‍ഡ്ര പറയുന്നു.

  English summary
  Bigg Boss Malayalam Season 2 Fame Alasandra About Her Travel Memmmories
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X