വീട്ടുകാർ അറിയാതെ രോഹിത്തിനോടൊപ്പം പോണ്ടിച്ചേരിക്കു പോയി, കഷ്ടകാലത്തിന് അത് സംഭവിച്ചു...

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് എലീന. അവതാരക, അഭിനേത്രി എന്നിങ്ങനെ മിനിസ്ക്രീനിൽ തിളങ്ങി നിൽക്കാൻ എലീനയ്ക്ക് കഴിഞ്ഞിരുന്നു. ബിഗ് ബോസ് സീസൺ 2 ലെ മത്സരാർഥിയായിരുന്നു എലീന. ഷോയിൽ എത്തിയതോടെ എലീന പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ബിഗ് ബോസിന്റെ അവസാന ദിനം വരെ എലീന ഹൗസിലുണ്ടായിരുന്നു ഇപ്പോൾ വിവാഹത്തിനായി തയ്യാറെടുക്കുകയാണ് നടി. പ്രണയ വിവാഹമാണ്.

അമലാ പോളിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് എലീന. ഇപ്പോഴിത റോഹിത്തിനോടൊപ്പമുള്ള വീട്ടുകാർ അറിയാതെയുളള ആദ്യ യാത്രയെ കുറിച്ച് വെളിപ്പെടുത്തുകയാണ് എലീന. മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

യാത്രകൾ ഏറ ഇഷ്ടം

മിക്ക കാര്യങ്ങളിലും ഞങ്ങൾ രണ്ടാൾക്കും എതിർ അഭിപ്രായങ്ങൾ ഒന്നുമില്ല. യാത്രയുടെ കാര്യം എടുത്താൽ എനിക്ക് ബീച്ച് ട്രിപാണ് ഏറെ ഇഷ്ടം. അടിച്ചുപൊളിക്കാം എന്ന പ്ലാനാണ് എനിക്ക്. രോഹിത്തിന് ഹിൽസ്റ്റേഷനാണ് കുറച്ചുകൂടി ഇഷ്ടം. യാത്രകൾ രണ്ടുപേർക്കും അസ്ഥിക്കു പിടിച്ചതുകൊണ്ട് എവിടേക്കു പ്ലാൻ ചെയ്താലും ഞാൻ ഓക്കെയാണ്.ഒരുപാടു യാത്രാവിശേഷങ്ങൾ രോഹിത് പങ്കുവയ്ക്കാറുണ്ട്. അതൊക്കെ കേൾക്കുമ്പോൾ വല്ലാത്തൊരു ത്രില്ലാണ് എനിക്ക്. വിവാഹശേഷം അവിടേക്കെല്ലാം എന്നെയും കൂട്ടി യാത്ര പോകണം എന്നാണ് ഞാൻ പറഞ്ഞിരിക്കുന്നത്. വിദേശരാജ്യങ്ങളിൽ ചുറ്റയടിക്കണമെന്ന് എനിക്കില്ല. അവസരം കിട്ടിയാൽ പോകും. നമ്മുടെ നാട്ടിൽത്തന്നെ ഒരുപാട് സുന്ദര ഇടങ്ങളുണ്ട്. അവിടെയൊക്കെ കറങ്ങണം. ബൈക്ക് ട്രിപ്പുകളും എനിക്കും രോഹിത്തിനും പ്രിയമാണ്. വിവാഹശേഷം ബൈക്കിൽ ലേ ലഡാക്ക് പോകണം എന്നത് എന്റെ ആഗ്രഹമാണ്.

രോഹിത്തുമായുള്ള യാത്ര

രോഹിത്തുമായുള്ള ആദ്യത്തെ യാത്രയെ കുറിച്ചും എലീന പറഞ്ഞിരുന്നു. 2014 ൽ കോളജിൽ പഠിക്കുന്ന സമയത്തായിരുന്നു ആദ്യമായി യാത്ര പോയത്. . ഞങ്ങളുടെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. അമ്മയും അപ്പയും നാട്ടിൽ പോയ സമയത്തായിരുന്നു ഈ യാത്ര . വീട്ടിൽ അറിഞ്ഞാൽ വിടില്ലെന്ന് ഉറപ്പായിരുന്നു. ഒരു സെമിനാറിന്റെ ഭാഗമായി ഹൈദരാബാദിൽ പോകണം എന്നുപറഞ്ഞ് ഞങ്ങൾ പോണ്ടിച്ചേരിലേക്കു പോയത്. കഷ്ടക്കാലം എന്റെ ഫോൺ ഓഫ് ആയി.

അമ്മ കണ്ടുപിടിച്ചു

ഫോൺ ചാർജായപ്പോൾ അമ്മയെ വിളിച്ചു. ആദ്യം അമ്മ ചോദിച്ചത് സത്യം പറ നീ എവിടെയാണ് എന്നാണ്. നീ തമിഴ്നാട്ടിലാണല്ലോ എന്നായിരുന്നു അമ്മ പറഞ്ഞത്. പിന്നെ സത്യം പറയേണ്ടിവന്നു. വേഗം തിരിച്ചു നാട്ടിൽ വരണമെന്നും പറഞ്ഞു. ട്രിപ് പൊളിഞ്ഞു പിന്നെ ഒന്നു നോക്കിയില്ല നേരേ വീട്ടിലേക്കു പോയി. ഫോൺ ഒാഫ് ആയപ്പോൾ തമിഴിൽ പറയുന്നത് കേട്ടാണ് അമ്മ മനസ്സിലാക്കിയത്. ആദ്യ യാത്ര അങ്ങനെയായി. അന്ന് മനസ്സിൽ കുറിച്ചതാണ് വിവാഹശേഷം രോഹിത്തിനൊപ്പം പോണ്ടിച്ചേരിയിൽ പോയിട്ട് അമ്മയ്ക്ക് സെൽഫി അയച്ചു കൊടുക്കണം എന്നിട്ട് പകരം വീട്ടണം എന്ന്.

Recommended Video

Alina Padikkal Engagement Exclusive Visuals | Rohit | Alasandra | Diya Sana | Oneindia Malayalam
 ഇഷ്ടപ്പെട്ട  യാത്ര

ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ബെംഗ്ലൂരാണ്. ഇത്രയധികം ആസ്വദിച്ച മറ്റെരു സ്ഥലമില്ലെന്ന് തന്നെ പറയാം. അവിടെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഞാൻ പോയിട്ടുണ്ട്. അവിടുത്തെ മിക്ക സ്ഥലങ്ങളും എനിക്കേറെ പരിചിതമാണ്. അവിടുത്തെ ഭക്ഷണവും ഫാഷനുമൊക്കെ എനിക്ക് വളരെയധികം ഇഷ്ടമാണ്. വവാഹ ശേഷം യാത്രകളുടെ വലിയ ലിസ്റ്റ് തന്നെ ഞങ്ങളുടെ മനസ്സിലുണ്ട്.. ഗോകർണ, ഗോവ, മാലിദ്വീപ്, ലേ ലഡാക്ക്, പിന്നെ മറ്റു ചെറിയ ട്രിപ്പുകളും. ഇനിയുള്ള എന്റെ യാത്രകൾ രോഹിത്തിനൊടൊപ്പം തുടങ്ങുകയാണ്........ ആ കാത്തിരിപ്പിലാണ് താനെന്നും എലീന പറഞ്ഞു

Read more about: alina padikkal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X