കാമുകനൊപ്പം ന്യൂയര്‍ ആഘോഷിച്ച് എലീന പടിക്കല്‍; വിവാഹത്തിന് സമ്മതം കിട്ടിയതിന് പിന്നാലെ ആഘോഷമാക്കി താരങ്ങൾ
അവതാരകയും ബിഗ് ബോസ് താരം കൂടിയായ എലീന പടിക്കല്‍ തന്റെ പ്രണയം വീട്ടുകാര്‍ അംഗീകരിച്ചതിന്റെ സന്തോഷത്തിലാണ്. ബിഗ് ബോസ് ഷോ യില്‍ വെച്ചാണ് ആര്യയുമായി സംസാരിക്കവേ തനിക്കൊരു പ്രണയമുണ്ടെന്ന് എലീന വെളിപ്പെടുത്തുന്നത്. പിന്നാലെ അതേ കുറിച്ചുള്ള ചര്‍ച്ച പുറംലോകത്ത് നടന്നിരുന്നു. വീട്ടുകാര്‍ സമ്മതിക്കാത്തത് കൊണ്ടാണ് ബന്ധം മുന്നോട്ട് പോവാത്തതെന്ന് കൂടി താരം സൂചിപ്പിച്ചിരുന്നു.
ബിഗ് ബോസില്‍ നിന്നും വന്ന് മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് വീട്ടുകാരുടെ സമ്മതം കിട്ടിയെന്നുള്ള സന്തോഷ വിവരം എലീന ആരാധകരുമായി പങ്കുവെക്കുന്നത്. കാമുകന്‍ രോഹിതിനെ കുറിച്ചുള്ള വിശേഷങ്ങള്‍ അടുത്തിടെ പല അഭിമുഖങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ഇരുവരും ഒന്നിച്ച് ന്യൂയര്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

'2020 ഒരു നശിച്ച വര്‍ഷമാണെന്ന് ഞാന്‍ വിചാരിച്ചു. എന്നാല്‍ ചില നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്ന് നിങ്ങനെനിക്ക് മനസിലാക്കി തന്നു. 2014 മുതല്‍ 2021 വരെ' എന്നാണ് രോഹിതിനൊപ്പമുള്ള ചിത്രത്തിന് എലീന നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. എലീനയുടെ കൈയില്‍ പിടിച്ചിരിക്കുന്ന രോഹിതാണ് ചിത്രത്തിലുള്ളത്. രസകരമായ കാര്യം പ്രതിശ്രുത വരന്റെ മുഖം എലീന കാണിക്കുന്നില്ലെന്നതാണ്.
ഞാന്‍ അവനോട് സമ്മതം അറിയിച്ചു. നമ്മുക്കിനി ഒന്നിച്ച് നീങ്ങാം. ദുരൂഹമായി ഒന്നുമില്ല. പക്ഷേ സംഭവിച്ച കാര്യങ്ങളില്‍ ലജ്ജിക്കാതിരിക്കാന്‍ കഴിയുന്നില്ലെന്നുമാണ് രോഹിത്തിനെ മെന്‍ഷന്‍ ചെയ്ത് കൊണ്ട് എലീന പറയുന്നത്. ഹാപ്പി ന്യൂയര്‍ ബേബി എന്ന കമന്റുമായി രോഹിത്തും എലീനയുടെ പോസ്റ്റിന് മറുപടി കൊടുത്ത് എത്തിയിരുന്നു.

അതേ സമയം ഇന്‍സ്റ്റാഗ്രാം പേജിലൂടെ എലീന പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളിലൊന്നും രോഹിത്തിന്റെ മുഖമില്ല. ഇതില്‍ പ്രതികരണവുമായി ആരാധകരും രംഗത്ത് വന്നിരുന്നു. വീട്ടുകാരും നാട്ടുകാരുമെല്ലാം സമ്മതിച്ച് കഴിഞ്ഞില്ലേ. ഇനി എങ്കിലും അദ്ദേഹത്തിന്റെ മുഖം വ്യക്തമാക്കാമെന്നാണ് കൂടുതല്‍ പേര്‍ക്കും പറയാനുള്ളത്.
കോഴിക്കോട് സ്വദേശിയായ രോഹിത്തും എലീനയും ബാംഗ്ലൂരില്‍ വച്ച് 2014 ലാണ് ആദ്യമായി കണ്ടുമുട്ടുന്നത്. കുറേ കാലം തന്റെ പുറകേ രോഹിത്ത് ഇഷ്ടം പറഞ്ഞ് നടന്നതിന് ശേഷമാണ് താന്‍ സമ്മതമറിയിച്ചത്. വീട്ടില്‍ ആദ്യമേ പറഞ്ഞെങ്കിലും അവര്‍ സമ്മതിച്ചില്ല. ബിഗ് ബോസില്‍ പോയതിന് ശേഷമാണ് എന്റെ പ്രണയം ശക്തമാണെന്ന് അവര്‍ അറിഞ്ഞതെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ എലീന സൂചിപ്പിച്ചിരുന്നു.


Click it and Unblock the Notifications











