രോഹിത്തിനൊപ്പം എലീന, അത് സംഭവിക്കുകയാണ്, എന്‍ഗേജ്മെന്‍റിന് മുന്‍പ് പങ്കുവെച്ച ചിത്രം വൈറല്‍

എലീന പടിക്കല്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. 6 വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് എലീനയും രോഹിത്തും ഒന്നാവുന്നത്. എന്‍ഗേജ്‌മെന്റിന്റെ തിരക്കുകളിലാണ് ഇരുവരും. പ്രണയവിശേഷങ്ങളും വിവാഹത്തെക്കുറിച്ചുമൊക്കെ പറഞ്ഞ് എലീന എത്തിയിരുന്നു. ബിഗ് ബോസില്‍ വെച്ചായിരുന്നു എലീന പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. കോഴിക്കോട്ടെ അറിയപ്പെടുന്ന കുടുംബത്തിലെ ആളാണ് പയ്യനെന്നും വിവാഹത്തിന് ചില തടസ്സങ്ങളുണ്ടെന്നുമായിരുന്നു അന്ന് താരം പറഞ്ഞത്.

ഇന്ത്യയിലിരുന്ന് അമേരിക്കൻ ലോട്ടറികൾ എങ്ങനെ കളിക്കാം? ജയിക്കാം 1 ബില്യൺ ഡോളർ വരെ

അന്നത്തെ തുറന്നുപറച്ചില്‍ കണ്ടപ്പോഴാണ് മകളുടെ പ്രണയം ഇത്രയും ശക്തമാണെന്ന് മാതാപിതാക്കള്‍ മനസ്സിലാക്കിയത്. നിങ്ങള്‍ക്കൊരു സര്‍പ്രൈസ് വെച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു എലീന ബിഗ് ബോസിലേക്ക് പോയത്. കാത്തിരിപ്പിനൊടുവിലായി വിവാഹത്തിന് ഇരുകുടുംബങ്ങളും സമ്മതിച്ചിരിക്കുകയാണ്. എന്‍ഗേജ്‌മെന്റിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

എലീനയുടെ പോസ്റ്റ്

എലീനയുടെ പോസ്റ്റ്

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളിലൊരാളാണ് എലീന പടിക്കല്‍. ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്. വിവാഹനിശ്ചയത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയായിരുന്നു താരം ഈ വിശേഷം പങ്കുവെച്ചത്.രോഹിത്തിനൊപ്പം ഒരുമിച്ചുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. അത് സംഭവിക്കുകയാണെന്ന ക്യാപ്ഷനോടെയായിരുന്നു ഫോട്ടോ പോസ്റ്റ് ചെയ്തത്. ജനുവരി 20നാണ് എലീനയുടേയും രോഹിത്തിന്റേയും എന്‍ഗേജ്‌മെന്റ്. കൊവിഡ് നിബന്ധനകള്‍ പാലിച്ച് ലളിതമായാണ് ചടങ്ങ് നടത്തുന്നതെന്ന് താരം പറഞ്ഞിരുന്നു.

തയ്യാറെടുപ്പുകള്‍

തയ്യാറെടുപ്പുകള്‍

എന്‍ഗേജ്‌മെന്റിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് നേരത്തെ എലീന പറഞ്ഞിരുന്നു. കസിന്‍സെല്ലാം ഇതിനായി കാത്തിരിക്കുകയാണ്. രോഹിത്തിന്റേയും എലീനയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹനിശ്ചയത്തില്‍ പങ്കെടുക്കുന്നത്. കൊവിഡ് കാലമായതിനാലാണ് ചടങ്ങ് തിരുവനന്തപുരത്ത് നടത്തുന്നത്. അല്ലായിരുന്നുവെങ്കില്‍ കോട്ടയത്ത് വെച്ച് നടത്തിയേനെയെന്നും താരം പറഞ്ഞിരുന്നു. സുഹൃത്തുക്കളാണ് തനിക്കായി വസ്ത്രമൊരുക്കുന്നതെന്നും ഡ്രസ് ബോക്‌സ് കൈയ്യില്‍ കിട്ടിയെന്നറിയിച്ചും താരമെത്തിയിരുന്നു. സ്‌പെഷല്‍ ദിനത്തില്‍ താനണിയുന്ന വസ്ത്രങ്ങളും സ്‌പെഷലായിരിക്കണമെന്നായിരുന്നു അവരും പറഞ്ഞതെന്നും എലീന പറഞ്ഞിരുന്നു.

ബിഗ് ബോസില്‍ നിന്നും

ബിഗ് ബോസില്‍ നിന്നും

ബിഗ് ബോസ് സീസണ്‍ 2ല്‍ എലീന മത്സരിച്ചിരുന്നു. തുടക്കം മുതല്‍ ഷോ നിര്‍ത്തിവെക്കുന്നത് വരെ ഒരേ പോലെയായിരുന്നു എലീനയുടെ പെരുമാറ്റം. ശ്രദ്ധ നേടുന്നതിന് വേണ്ടിയാണ് എലീന അങ്ങനെ പെരുമാറുന്നതെന്ന തരത്തിലുള്ള വിമര്‍ശനങ്ങളായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. ആര്യയുള്‍പ്പടെയുള്ളവരായിരുന്നു താരത്തെ വിമര്‍ശിച്ചത്. വിമര്‍ശിച്ചവര്‍ തന്നെ പിന്നീട് എലീനയെക്കുറിച്ച് വാചാലരായെത്തിയിരുന്നു. ഫുക്രുവായിരുന്നു എലീനയുടെ ബെസ്റ്റ് ഫ്രണ്ട്. രേഷ്മയും അലക്‌സാന്‍ഡ്രയുമുള്‍പ്പടെയുള്ളവര്‍ എലീനയുടെ എന്‍ഗേജ്‌മെന്റിനായി എത്തുന്നുണ്ട്. താരം തന്നെയാണ് ഇവരുടെ വരവിന്റെ വീഡിയോ പങ്കുവെച്ചെത്തിയത്.

Recommended Video

Bigg Boss Malayalam Season 3: Rajith Kumar fans wants him to be a contestant in season 3
പ്രണയവിശേഷങ്ങള്‍

പ്രണയവിശേഷങ്ങള്‍

ബിഗ് ബോസ് അവസാനിച്ച് മാസങ്ങള്‍ കഴിയുന്നതിനിടയിലായിരുന്നു എലീന വിവാഹത്തെക്കുറിച്ച് പറഞ്ഞത്. ഏഷ്യാനെറ്റിലെ തന്നെ മറ്റൊരു പരിപാടിയിലൂടെയായിരുന്നു വിവാഹത്തെക്കുറിച്ച് വ്യക്തമാക്കിയത്. താരത്തിന്റെ പ്രണയവിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. രോഹിത്തിനെക്കുറിച്ച് എലീനയുടെ മാതാപിതാക്കളും വാചാലരായിരുന്നു.

Read more about: alina padikkal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X