സ്ഥിരം ക്ലീഷേ ലവ് ട്രാക്കാണ് ഞങ്ങളുടേയും; ഒളിച്ചോടാനും പട്ടിണി കിടക്കാനും പ്ലാനില്ലായിരുന്നുവെന്ന് എലീന
ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ ശ്രദ്ധേയരായ മത്സരാര്‍ഥികളില്‍ ഒരാളാണ് അവതാരക കൂടിയായ എലീന പടിക്കല്‍. ഷോ യില്‍ ആയിരിക്കുന്ന സമയത്ത് നടി ആര്യയോടാണ് എലീന തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറയുന്നത്. അന്ന് മുതല്‍ എലീനയുടെ പ്രണയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. മത്സരശേഷം പുറത്ത് വന്നപ്പോഴും വീട്ടുകാര്‍ തങ്ങളുടെ പ്രണയം അംഗീകരിച്ചില്ലൊന്നാണ് എലീന പറഞ്ഞത്.
ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം
കഴിഞ്ഞ ദിവസം ഇരുവീട്ടുകാരുടെയും സമ്മതം ലഭിച്ചുവെന്ന കാര്യം എലീന പുറംലോകത്തോട് വിളിച്ച് പറഞ്ഞിരുന്നു. ഒപ്പം തന്റെ കാമുകനായ രോഹിത്തിനെ പരിചയപ്പെടുത്തുകയും ചെയ്തു. ഇപ്പോഴിതാ വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ രോഹത്തിനെ ആദ്യമായി പരിചയപ്പെട്ടത് മുതല്‍ വീട്ടുകാര്‍ സമ്മതിച്ചത് വരെയുള്ള കാര്യങ്ങള്‍ എലീന തുറന്ന് പറഞ്ഞിരിക്കുകയാണ്.

എന്റെ ഫ്രണ്ടിന്റെ ഫ്രണ്ടായ രോഹിത്തിനെ ഞാന്‍ ആദ്യം കാണുന്നത് ബാംഗ്ലൂരില്‍ വച്ചാണ്. അന്ന് ഞാന്‍ ഡിഗ്രിയ്ക്കും രോഹിത് ബിടെക്കിനും പഠിക്കുകയായിരുന്നു. ഫ്രണ്ടിന്റെ വാട്‌സാപ് ഡിപിയില്‍ എന്റെ ഫോട്ടോ കണ്ട് പരിചയമുണ്ടല്ലോ ആരാണെന്ന് ചോദിച്ചു. ഞാനപ്പോള്‍ ആങ്കറിങ് ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ രോഹിത് ഫ്രണ്ടിനെ കാണാന്‍ വന്നപ്പോള്‍ ഹായ് പറഞ്ഞ് തുടങ്ങിയതാണ്. ഞങ്ങളുടേതും സ്ഥിരം ക്ലീഷേ ലവ് ട്രാക്ക് തന്നെയായിരുന്നു.

ആദ്യം ഫേസ്ബുക്കിലൂടെയും പിന്നാലെ എന്റെ നമ്പറെടുത്ത് വാട്‌സാപ്പിലൂടെയും ഹായ് പറയുന്നു. വീണ്ടും വീണ്ടും ഹായ് വരുന്നു. വൈകാതെ പ്രൊപ്പോസ് ചെയ്യുന്നു, ഞാന്‍ നോ പറയുന്നു. കുറേ സര്‍പ്രൈസുകള്‍ തരുന്നു. അങ്ങനെയായിരുന്നു തുടക്കം. ചെന്നൈയിലാണ് രോഹിത് പഠിക്കുന്നത്. അവിടെ നിന്നും വീക്കെന്‍ഡില്‍ എന്നെ കാണാന്‍ സര്‍പ്രൈസായി ബാംഗ്ലൂരില്‍ വരും. ഇംപ്രെസ് ചെയ്യാനായി മാക്‌സിമം ശ്രമിച്ചു. ഒടുവില്‍ 2014 അവസാനമായപ്പോഴെക്കും ഞാനും അടുത്തു. അതുവരെ ചെറിയൊരു ഗ്യാപ്പ് ഇട്ട് നില്‍ക്കുവായിരുന്നു. പക്ഷേ എന്നെ സ്വന്തമാക്കണമെന്ന വാശിയിലായിരുന്നു പുള്ളിക്കാരന്‍.

രോഹിത്തിനോട് പ്രണയത്തിന് സമ്മതം മൂളിയതിനൊപ്പം കുറച്ച് ഡിമാന്റുകളും ഞാന്‍ മുന്നോട്ട് വച്ചിരുന്നു. ചീപ്പ് റൊമാന്‍സിനൊന്നും എനിക്ക് താല്‍പര്യമില്ല. ചുറ്റി കറക്കമൊന്നുമില്ല. വീട്ടില്‍ പറയാം. അവരുടെ താല്‍പര്യം പോലെ ബാക്കി കാര്യങ്ങള്‍ എന്നൊക്കെയായിരുന്നു എന്റെ ഡിമാന്റുകള്‍. രോഹിത്തിനോട് സമ്മതം അറിയിച്ചതിന് പിന്നാലെ അപ്പ ഫിലിപ്പോസ് പടിക്കലിനോടും അമ്മ ബിന്ദുവിനോടും കാര്യങ്ങള്‍ പറഞ്ഞു. പഠനം കഴിയട്ടേ എന്നിട്ട് നോക്കാമെന്ന് അപ്പ പറഞ്ഞു.

പഠനം കഴിഞ്ഞ ഉടന്‍ തന്നെ രോഹിത് ജോലിയ്ക്ക് കയറി. പിന്നീട് സ്വന്തം ബിസിനസ് ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം വീട്ടില്‍ ഒന്നും കൂടി പറയാമെന്ന് തീരുമാനിച്ചു. പക്ഷേ അവര്‍ സമ്മതിച്ചില്ല. ഞാനും വിട്ട് കൊടുത്തില്ല. സമ്മതിക്കുമ്പോള്‍ നടത്തി തന്നാല്‍ മതിയെന്ന് പറഞ്ഞു. അല്ലാതെ ഒളിച്ചോടാനും പട്ടിണി കിടക്കാനൊന്നും പ്ലാനില്ല എന്ന നിലപാടിലാണ്. വീട്ടില്‍ ഞാനും അപ്പയും അമ്മയും വളരെ ഫ്രണ്ട്‌ലിയാണ്. ഇടയ്ക്കിടെ ചോദിക്കും. എന്താണ് അപ്പന്റെ പ്ലാന്‍ നടക്കുമോ ഇല്ലയോ? അതിനപ്പുറം വഴക്കോ ബഹളമോ ഇല്ല.
Recommended Video

ബിഗ് ബോസ് ഷോ യില്‍ നിന്നും ആര്യ ചേച്ചിയോട് ഞാന്‍ രോഹിത്തിനെ കുറിച്ച് പറഞ്ഞപ്പോഴാണ് ഞങ്ങള്‍ സ്‌ട്രോങ്ങ് ആണെന്ന് വീട്ടുകാര്‍ക്ക് മനസിലായത്. അപ്പോഴും രണ്ട് വീട്ടുകാരും കട്ടയ്ക്ക് നോ എന്ന തീരുമാനത്തിലാണ്. ഒടുവില്‍ കഴിഞ്ഞ മാസം രണ്ട് വീട്ടുകാരും തമ്മില്‍ സംസാരിച്ച് ഓക്കെ പറഞ്ഞു. ജനുവരി 28 നാണ് നിശ്ചയം. വിവാഹം പിന്നാലെയുണ്ടാവും. എന്നെ പോലെ അച്ഛന്‍ പ്രദീപിനും അമ്മ ശ്രീയ്ക്കും ഒറ്റ മകനാണ് രോഹിത്. അവരുടെ നാട് കോഴിക്കോടാണെന്നും എലീന പറയുന്നു.


Click it and Unblock the Notifications