ബിഗ് ബോസ് സീസണ്‍ നാലിലെ മികച്ച മത്സരാര്‍ത്ഥി സൂരജാണ്, കാരണം പറഞ്ഞ് എലീന പടിയ്ക്കല്‍...
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ വന്‍ വിജയമായ ഷോ 2018ല്‍ ആണ് മലയാളത്തില്‍ തുടങ്ങുന്നത്. തുടക്കത്തില്‍ തന്നെ പ്രേക്ഷകരുെ ഇടയില്‍ ശ്രദ്ധിക്കപ്പെടാന്‍ ബിഗ് ബോസ് ഷോയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ കൂടുതല്‍ ചര്‍ച്ചയാവുന്നത് സീസണ്‍ 3 മുതലാണ്. നേരത്തെ യൂത്തിനിടയില്‍ മാത്രമായിരുന്നു ബിഗ്‌ബോസിന് ആരാധകരുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ കുടംബ പ്രേക്ഷകരും ഷോ ഏറ്റെടുത്തിട്ടുണ്ട്. സംഭവബഹുലമായി ബിഗ് ബോസ് ഷോ മുന്നോട്ട് പോവുയാണ്.
മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് ഇനി അവസാനിക്കാന്‍ കേവലം ഒരാഴ്ച കൂടി മാത്രമേയുള്ളൂ. സെമി ഫിനാലെ മത്സരങ്ങളാണ് ഇപ്പോള്‍ നടക്കുന്നത് മത്സരം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമേയുള്ളൂവെങ്കിലും മത്സരാര്‍ത്ഥികള്‍ തമ്മിലുളള അഭിപ്രായ വ്യത്യാസം ദിനംപ്രതി കൂടുകയാണ്. നിലവില്‍ 7 പേരാണ് ഇപ്പോള്‍ ഹൗസിലുളളത്. ഇതില്‍ ദില്‍ഷയും സൂരജും ഇതിനോടകം തന്നെ ഫിനാലെയി എത്തിയിട്ടുണ്ട്. ബാക്കിയുളള 5 പേരില്‍ നിന്ന് മൂന്ന് പേരാകും മത്സരത്തിലുണ്ടാവും ഫിനാലെയില്‍ ഇടംപിടിക്കുക. ഫിനാലെയിലേയ്ക്ക് എത്താനുള്ള കടുത്ത പോരാട്ടം ഹൗസില്‍ നടക്കുകയാണ്.

ഇപ്പോഴിത ഫൈനല്‍ ഫൈവിലെത്തിയ സൂരജിന് ആശംസയുമായി മുന്‍ ബിഗ് ബോസ് താരവും അവതാരകയുമായ എലീന പടിക്കല്‍ രംഗത്ത്. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് സൂരജിനെ പിന്തുണ അറിയിച്ചിരിക്കുന്നത്. ബിഗ് ബോസ് സീസണ്‍ 4ലെ മികച്ച മത്സരാര്‍ത്ഥിയാണ് സൂരജ് എന്നാണ് എലീന പറയുന്നത്. കൂടാതെ സിംപതിയിലൂടെ വോട്ട് നേടാതെ ആരേയും ചതിക്കാതെ തികഞ്ഞ സത്യസന്ധതയോടെ കളിക്കുന്ന ആളാണ് സൂരജെന്നും എലീന പോസ്റ്റില്‍ പറയുന്നു.

എലീനയുടെ വാക്കുകള്‍ ഇങ്ങനെ...'ഉയരം ഇല്ലായ്മയാണ് എന്റെ ഉയരം എന്ന് തെളിയിച്ച സ്ട്രോങ്ങ് പ്ലെയര്‍. ഒരു രീതിയിലും സിംപതി പിടിച്ചുപറ്റാന്‍ നോക്കാതെ, ഒരു രീതിയിലും ഉയരക്കുറവ് എടുത്തു കാട്ടാതെ, ഒരു രീതിയിലും ആരെയും ഉപദ്രവിക്കുകയോ ചതിക്കുകയോ ചെയ്യാതെ.. ബിഗ്ഗ് ബോസ് ഹൗസില്‍ അതിജീവിച്ച് അവസാന ആഴ്ചയിലേക്ക് കടക്കുന്ന സൂരജ്'; സൂരജിന്റെ ചിത്രത്തോടൊപ്പമാണ് എലീന തന്റെ വാക്കുകള്‍ പങ്കുവെച്ചത്.

നോമിനേഷനില്‍ ഒരൊറ്റ വോട്ട് മാത്രമാണ് സൂരജിന് ലഭിച്ചത്. റിയാസാണ് സൂരജിനെ നോമനേറ്റ് ചെയ്തത്. പക്ഷേ ഒടുവില്‍ ബിഗ് ബോസ് സൂരജിനെ നേരിട്ട് ഫൈനലിലേയ്ക്ക് എത്തിക്കുകയായിരുന്നു. സേയ്ഫ് ഗെയിം കളിക്കുന്നുവെന്ന് പറഞ്ഞ് കൊണ്ടാണ് സൂരജിനെ റിയാസ നോമിനേറ്റ് ചെയ്തത്. കൂടാതെ സൂരജിനെ ല്ലാവര്‍ക്കും ഇഷ്ടാമാണെന്നും അതുകൊണ്ട് ആരും നോമിനേറ്റ് ചെയ്യത്തതെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. സൂരജ് ഇവിടെ നില്‍ക്കാന്‍ അര്‍ഹനാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും റിയാസ് നോമിനേഷനില്‍ പറഞ്ഞു. സൂരജും റിയാസിനെ തന്നെയാണ് നോമിനേറ്റ് ചെയ്തത്. പകരത്തിന് പകരം എന്ന് പറഞ്ഞു കൊണ്ടായിരുന്നു നോമിനേഷന്‍.

സീസണ്‍ 4 ലെ ലാസ്റ്റ് എവിക്ഷനാണ് ഹൗസില്‍ നടക്കുന്നത്. ലക്ഷ്മിപ്രിയ, ധന്യ, റോണ്‍സണ്‍, റിയാസ്,ബ്ലെസ്ലി എന്നിങ്ങനെ അഞ്ച് പേരാണ് എവിക്ഷനില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇതില്‍ ധന്യ മാത്രമാണ് ഏറ്റവും കുറച്ച് പ്രാവശ്യം എവിക്ഷനില്‍ എത്തിയിരിക്കുന്നത്. ബാക്കി നാല് പേരും നോമിനേഷനിലെ സജീവ സാന്നിധ്യമാണ്. ഇതില്‍ നിന്ന് രണ്ട് പേര്‍ ആഴ്ചയില്‍ പുറത്ത് പോകും. ഞായറഴ്ച ഡബിള്‍ എവിക്ഷന്‍ നടക്കുമോ അല്ലെങ്കില്‍ വരും ദിവസങ്ങളില്‍ നാടകീയ സംഭവങ്ങള്‍ നടക്കുമോ എന്ന് കണ്ടു തന്നെ അറിയണം. സീസണ്‍ ഒന്നില്‍ ഇതുപോലെ മിഡ്‌നൈറ്റ് എവിക്ഷന്‍ നടന്നിരുന്നു.


Click it and Unblock the Notifications