നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു! എലീനയോട് രേഷ്മ, അച്ചായത്തി ലുക്കിന് കമന്റുമായി ആര്യയും, ചിത്രം വൈറൽ

ടൊവിനോ തോമസിനെയും നിവിന്‍ പോളിയുമൊക്കെ അച്ചായാന്‍, ഇച്ചായാന്‍ എന്നൊക്കെ വിളിക്കുന്നത് പോലെ നടിമാരില്‍ ചിലര്‍ക്കും ഈ പേര് കിട്ടാറുണ്ട്. റിമി ടോമി അടക്കമുള്ളവരെ പാലക്കാരി അച്ചായത്തിമാരെന്നാണ് വിളിക്കുന്നത്. കൂട്ടത്തില്‍ നടിയും അവതാരകയുമായ എലീന പടിക്കലിനെയും അങ്ങനെ വിളിക്കാം. എലീന പോസ്റ്റ് ചെയ്തിരിക്കുന്ന പുതിയ ചിത്രങ്ങളാണ് അതിന് കാരണം.

തനി അച്ചായത്തി ലുക്കിലാണ് എലീന ഇപ്പോള്‍ എത്തിയിരിക്കുന്നത്. ക്രിസ്ത്യന്‍ അമ്മച്ചിമാര്‍ പണ്ട് മുതലെ ഉപയോഗിച്ച് വരുന്ന പരമ്പരാഗത വസ്ത്രമായ ചട്ടയും മുണ്ടും ഉടുത്ത് കാലന്‍ കുടയും കൂളിങ് ഗ്ലാസുമൊക്കെ ധരിച്ചാണ് എലീന എത്തിയിരിക്കുന്നത്. അരുണ്‍ ആണ് ചിത്രം എടുത്തിരിക്കുന്നത്. വളരെ കുറഞ്ഞ സമയം കൊണ്ടാണ് എലീനയുടെ ചിത്രം വൈറലായി മാറിയിരിക്കുന്നത്. പിന്നാലെ കമന്റുകളുമായി എലീനയുടെ സുഹൃത്തുക്കളും ആരാധകരും താരങ്ങളുമൊക്കെ വന്നിരിക്കുകയാണ്.

alina-padikkal

ബിഗ് ബോസില്‍ മത്സരാര്‍ഥിയായി പോയതോടെയാണ് എലീനയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. എല്ലാവരും വലിയ ബോള്‍ഡ് ആയിട്ടുള്ള തന്റേടിയാണെന്ന് കരുതിയിരുന്ന എലീനയെ കുറിച്ചുള്ള മുന്‍വിധികളെല്ലാം ബിഗ് ബോസ് മാറ്റി എടുത്തിരുന്നു. ഹൗസിനുള്ളില്‍ ഫേക്ക് ഗെയിം കളിക്കുകയാണെന്ന് എല്ലാവരും കുറ്റപ്പെടുത്തിയെങ്കിലും എലീന അങ്ങനെയായിരുന്നില്ലെന്ന് അവസാനത്തോടെ എല്ലാവരും മനസിലാക്കി.

Recommended Video

രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam

ഇപ്പോള്‍ ബിഗ് ബോസിലുണ്ടായിരുന്ന സഹമത്സരാര്‍ഥികളുമായി അടുത്ത സൗഹൃദമാണ് എലീനയ്ക്ക്. പുറത്ത് വന്നതിന് ശേഷം എല്ലാവരും ഒത്തുകൂടിയില്ലെങ്കിലും എലീന, ആര്യ, ഫുക്രു, പ്രദീപ് ചന്ദ്രന്‍, സുരേഷ് കൃഷ്ണ എന്നിങ്ങനെയുള്ള എല്ലാവരും ഇടയ്ക്കിടെ ഒത്ത് കൂടാറുണ്ടായിരുന്നു. കഴിഞ്ഞ മാസം ഫുക്രുവിന്റെ ബൈക്കില്‍ കയറി ആര്യയ്‌ക്കൊപ്പം ഇരിക്കുന്ന ചിത്രങ്ങളായിരുന്നു പുറത്ത് വന്നിരുന്നത്.

alina-padikkal

ബിഗ് ബോസ് കഴിഞ്ഞത് മുതല്‍ ആര്യയും എലീനയും അടുത്ത സുഹൃത്തുകളാണ്. എലീനയുടെ പുതിയ ഫോട്ടോയ്ക്ക് താഴെ കമന്റുമായി ആര്യയും എത്തിയിരിക്കുകയാണ്. അമ്പോയെന്നാണ് ആര്യയുടെ കമന്റ്. അച്ചായത്തി ലുക്കിലുള്ളത് മാത്രമല്ല വേറെയും പുതിയ ചിത്രങ്ങള്‍ എലീന പങ്കുവെച്ചിരുന്നു. ആ ഫോട്ടോയ്ക്ക് താഴെ മറ്റൊരു ബിഗ് ബോസ് മത്സരാര്‍ഥിയായ രേഷ്മയും കമന്റിട്ടിരുന്നു.

നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു എലീക്കുട്ടി എന്നായിരുന്നു രേഷ്മ പറഞ്ഞത്. അതേ സമയം എലീനയുടെ വിവാഹത്തെ കുറിച്ച് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. തനിക്കൊരു പ്രണയമുണ്ടെന്നും വീട്ടുകാര്‍ എതിര്‍പ്പിലാണെന്നും നേരത്തെ താരം പറഞ്ഞിരുന്നു. അവരുടെ സമ്മതം കിട്ടിയാല്‍ ഉടന്‍ വിവാഹിതയാവുമെന്ന് കൂടി എലീന സൂചിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X