For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എലീനയുടെ അച്ഛനും അമ്മയ്ക്കും പറയാനുള്ള സന്ദേശം എന്താണ്, വിവാഹ സാരിയിലെ സർപ്രൈസ് തിരഞ്ഞ് ആരാധകർ

  |

  അഭിനേത്രി അവതാരക എന്നിങ്ങനെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് എലീന പടിക്കൽ. ആറ് വർഷത്തെ പ്രണയത്തിന് ശേഷം എലീനയും രോഹിത്തും ഒന്നായിരിക്കുന്നത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ഭാര്യ എന്ന സീരിയലിലൂടെയാണ് അലീന മിനിസ്ക്രീനീൻ പ്രേക്ഷകർക്കിടയിൽ സുപരിചിതയാവുന്നത്. പിന്നീട് ബിഗ് ബോസ് ഷോയിലെത്തിയതോടെ കൂടുതൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. സീസൺ 2 ലെ മത്സരാർഥിയായിരുന്നു എലീന. ഷോ നിർത്തി വയ്ക്കുന്നത് വരെ നടി ഹൗസിലുണ്ടായിരുന്നു.

  കീര്‍ത്തി സുരേഷിന്‌ കൂട്ട് ഇവനാണ്, നൈക്കിനൊപ്പമുളള പുത്തന്‍ ചിത്രങ്ങളുമായി നടി

  ആ ഒരു വിചാരം മണി ചേട്ടന് ഇല്ല, വേറെ ആരും സപ്പോർട്ട് ചെയ്തിട്ടില്ല, കലാഭവൻ മണിയെ കുറിച്ച് മനീഷ

  ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷമാണ് എലീനയുടെ പ്രണയകഥ പ്രചരിക്കാൻ തുടങ്ങിയത്. ഷോയ്ക്കെ ശേഷമാണ് ഇരു വീട്ടുകാരും ഇവരുടെ കല്യാണത്തിന് പച്ചക്കൊടി കാണിച്ചതും. രോഹിത്തുമായുള്ള പ്രണയത്തെ കുറിച്ചുമൊക്കെ പല എലീന സേഷ്യൽ മീഡിയയിലൂടേയും അഭിമുഖങ്ങളിലുമൊക്കെ വെളിപ്പെടുത്തിയിരുന്നു. ഹിന്ദു- ക്രിസ്തീയ ആചാരവിധി പ്രകാരമാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് മുന്നോടിയായിട്ടുളള ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും താരം സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നു. ഇത് വൈറലുമായിരുന്നു.

  കുഴിച്ചിടാനൊരുങ്ങിയ കുഞ്ഞിനെ പണം കൊടുത്തു വാങ്ങി ഇന്ദിര, ഈ മകൾക്കും അമ്മയ്ക്കും കൈത്താങ്ങായത് ദിലീപ്

  ആഗസ്റ്റ് 30 ന് രോഹിത്തിന്റെ നാടായ കോഴിക്കോട് വെച്ചായിരുന്നു വിവാഹം നടന്നത്. ഹിന്ദു ആചാരവിധി പ്രകാരമായിരുന്നു കല്യാണം . അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്. ബിഗ് ബോസ് താരങ്ങളായ അലസാൻഡ്രയും രേഷ്മയും കല്യാണത്തിന് പങ്കെടുത്തിരുന്നു. ആര്യ, ഫുക്രു, വീണ എന്നിവർ വിവാഹത്തിന് എത്തിയിരുന്നില്ല എലീന വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് ആര്യ ഇൻസ്റ്റഗ്രാം ക്യു. എ സെക്ഷനിൽ പറഞ്ഞിരുന്നു.

  ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ വൈറലാവുന്നത് എലീനയുടെ വിവാഹ സാരിയെ കുറിച്ചാണ്. കല്യാണത്തിന് മുൻപ് തന്നെ സാരിയെ കുറിച്ചു അതിലുള്ള സർപ്രൈസിനെ കുറിച്ചും പറഞ്ഞിരുന്നു. എലീന പറഞ്ഞത് പോലെ സിമ്പിൾ വർക്കുള്ള സാരിയായിരുന്നു. സാരിയ്ക്ക് അനിയോജ്യമായ രീതിയിലുള്ള ആഭരണവും മേക്കപ്പുമാണ് ചെയ്തിരിക്കുന്നത്. ആഭരണങ്ങളോട് താൽപര്യം ഇല്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഹിന്ദു സ്റ്റൈൽ വെഡ്ഡിങ് രീതിയായത് കൊണ്ട് അൽപം സ്വർണ്ണം ധരിക്കുമെന്നും എലീന പറഞ്ഞിരുന്നു. സാരിയ്ക്ക് ചേരുന്ന വളരെ കുറച്ച് ആഭരണമായിരുന്നു ബിഗ് ബോസ് സീസൺ 2 താരം ധരിച്ചത്.

  കല്യാണ സാരിയിലെ സർപ്രൈസിനെ കുറിച്ചും എലീന നേരത്തെ പറഞ്ഞിരുന്നു. രേഹിത്തിന്റേയും എലീനയുടേയും പേരിന്റെ ആദ്യത്തെ അക്ഷരം ഉപയോഗിച്ചാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. കൂടാതെ അച്ഛനും അമ്മയും ഒരു സന്ദേശം സാരിയിലൂടെ നൽകുമെന്നും താരം പറഞ്ഞിരുന്നു. ആ സന്ദേശത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് ഇപ്പോൾ പ്രേക്ഷകർ. മെറൂൺ നിറത്തിലുള്ള കാഞ്ചീവരം പട്ടുസാരിയാണ് എലീന ധരിച്ചിരിക്കുന്നത്. കസവ് മുണ്ടും ജുബ്ബയുമാണ് രോഹിത്തിന്റെ വേഷം. സുഹൃത്തായിരുന്ന താരത്തിന് വേണ്ടി സാരി ഒരുക്കിയത്. സിമ്പിൾ സാരിയ്ക്ക് ഹെവി വർക്കുള്ള ബ്ലൗസായിരുന്നു ഡിസൈൻ ചെയ്തിരിക്കുന്നത്. എലീനയുടെ ലുക്ക് വൈറലായിരുന്നു.

  എലീനയുടെ കല്യാണ സാരിയുടെ രഹസ്യം താരം പറയുന്നു

  എലീനയുടെ മെഹന്ദി ലുക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം തന്നെയായിരുന്നു ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. മെഹന്ദി 2k 21 എന്ന് കുറിച്ച് കൊണ്ടായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ വൈറലുമായിരുന്നു. പർപ്പിള്‍ നിറത്തിലുള്ള ലെഹങ്കയാണ് എലീന ധരിച്ചിരുന്നത്. ''താൻസ് കൗച്ചറാണ്'' ലെഹങ്ക ഡിസൈൻ ചെയ്തിരിക്കുന്നത്. വസ്ത്രത്തിന് അനിയോജ്യമായ ആഭരണമായ സ്റ്റൈലിഷ് ചോക്കർ സെറ്റും കമ്മലും നെറ്റിച്ചുട്ടിയുമായിരുന്നു അണിഞ്ഞിരുന്നത്. താരത്തിന്റെ മേക്കപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു .ചുണ്ടുകൾക്കും കണ്ണിനും ഹൈലൈറ്റ് ചെയ്തുള്ള മേക്കപ്പായിരുന്നു . സിമ്പിൾ മേക്കപ്പായിരുന്നു. സാരിയാണ് വിവാഹത്തിന് ഉടുത്തതെങ്കിൽ ക്രിസ്ത്യൻ വെഡ്ഡിങ് ലുക്കിലാണ് റിസപ്ഷന് എത്തുക. ഷാംപെയ്ൻ നിറത്തിലുള്ള ഗൗൺ ആണ് വേഷം. എലീനയ്ക്കും രോഹിത്തിനും വിവാഹവാർഷികാശംസകൾ നേർന്നു കൊണ്ട് ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്. ജനുവരിയിലായിരുന്നു താരങ്ങളുടെ വിവാഹനിശ്ചയം നടന്നത്.

  Read more about: alina padikkal
  English summary
  Bigg Boss Malayalam Season 2 Fame Alina Padikkal Wedding Saree's Surprice Looking For Fans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X