മിസ്റ്റർ മോനുകുട്ടാപ്പി! പുതിയ രഘുവിനെ പരിചയപ്പെടുത്തി അമൃത, ഇതാണ് ഇവരുടെ സൗഹൃദം
ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തുന്നതിന് മുൻപ് തന്നെ അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സംഗീത റിയാലിറ്റി ഷോയിലൂടെ എത്തിയ അമൃതയുടെ വളർച്ച പ്രേക്ഷകരുടെ കൺമുന്നിലൂടെയായിരുന്നു. ഇപ്പോൾ സംഗീത ലോകത്ത് ഉയരങ്ങൾ കീഴടക്കുകയാണ് പ്രിയഗായിക. അമൃതയുടെ ഗാനങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത്. ഈ അടുത്ത് പുറത്തിറങ്ങിയ സൂഫിയും സുജാതയിലേയും ഗാനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
ബിഗ് ബോസ് സീസൺ 2 ലെ അമൃത അഭിരാമി സഹോദരിമാരുടെ കരിയറിൽ ചില മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. അതിൽ എടുത്ത് പറയേണ്ടത് സൗഹൃദം തന്നെയാണ്. ഷോയിലൂടെ മികച്ച കുറച്ച് സുഹൃത്തുക്കളെയാണ് സഹോരിമാർക്ക് ലഭിച്ചിരിക്കുന്നത്. അമൃതയുടേയും അഭിരാമിയുടേയും അടുത്ത സുഹത്താണ് ആർജെ രഘു. ഷോയിൽ എത്തിയതിന് ശേഷമാണ് ഇവർ സുഹൃത്തുക്കളായത്. ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറലാകുന്നത് രഘുവിനോടൊപ്പമുളള അമൃതയുടെ ഒരു ചിത്രമാണ്. ഇവരുടെ സൗഹൃദത്തിന്റെ ആഴം എത്രത്തോളമാണെന്ന് ഈ ചിത്രത്തിൽ നിന്ന് വ്യക്തമാണ്.

ഡോക്ടർ രജിത്ത് കുമാറുമായും അമൃതയ്ക്കും അഭിരാമിയ്ക്കും അടുത്ത സൗഹൃദമാണുള്ളത്. സഹോദരിമാർ ഹൗസിൽ എത്തിയ ദിനം മുതൽ അദ്ദേഹവുമായി സൗഹൃദത്തിലാവുകയായിരുന്നു . ദിവസങ്ങൾക്ക് മുൻപ് അദ്ദേഹത്തേയും സുജേയേയും മിസ് ചെയ്യുന്നു എന്ന് അമൃത കുറിച്ചിരുന്നു. രഘു, സാൻഡ്ര, സിസ്റ്റേഴ്സ് ഇവരുടെ ചിത്രത്തിനൊപ്പമാണ് അമൃത ഡോക്ടറേയും സുജോയേയും മിസ് ചെയ്യുന്നുണ്ടെന്ന് കുറിച്ചത്. ബിഗ് ബോസ് ഷോയിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച മത്സരാർഥികളായിരുന്നു അമൃതയും അഭിരാമിയും. ഷോയുടെ 100 ദിനം വരെ പോകുമെന്ന് ഉറപ്പിച്ചതായിരുന്നു ഇവർ.
Recommended Video

ബിഗ് ബോസ് ഷോ ആരംഭിച്ച് 50ാം ദിവസമാണ് അമൃതയും അഭിരാമിയും ബിഗ് ബോസ്ഹൗസിൽ എത്തുന്നത്. മത്സരം വീറും വാശിയോടെ നടക്കുന്ന ഒരു സമയമായിരുന്നു അത്. ആ സമയത്ത് തന്നെയാണണ് കണ്ണിന് അസുഖം ബാധിച്ച് ഷോയിൽ നിന്ന് താൽക്കാലികമായി പുറത്തു പോയ സുജോ, സാൻഡ്ര, രഘു, എന്നിവർ ഷോയിൽ മടങ്ങി എത്തുന്നത്. സാൻഡ്രയുമായുള്ള അഭിരാമിയുടെ പരിചയം ഒഴികെ ബാക്കിയെല്ലാവരും ഷോയിൽ എത്തിയതിന് ശേഷം സുഹൃത്തുക്കളാവുകയായിരുന്നു. ദിവസങ്ങൾ കഴിയുന്തോറും ഇവരുടെ സൗഹൃദത്തിന്റെ ആഴവും കൂടുകയായിരുന്നു. പിന്നീട് ഇവർ ഗ്രൂപ്പായി നിന്നായിരുന്നു ഗെയിം കളിച്ചത്.

ഹൗസിൽ നിന്ന് പുറത്തിറങ്ങിയിട്ടും ഇവരുടെ സൗഹൃദത്തിന് ഒരു മാറ്റവും വന്നിട്ടില്ല. രഘു, സാൻഡ്ര, അമൃത, അഭിരാമി ഇവർ സമയം കിട്ടുമ്പോഴെല്ലാം ഒന്നിച്ച് കൂടാറുണ്ട്. ഇതിന്റെ ചിത്രങ്ങളും വിശേഷങ്ങളും താരങ്ങൾ ഇൻസ്റ്റഗ്രാമിലും മറ്റുമായി പങ്കുവെയ്ക്കാറുമുണ്ട്. ദിവസങ്ങൾക്ക് മുൻപ് സാൻഡ്രയുടെ ഫ്ലാറ്റിൽ ഒന്നിച്ച് കൂടിയ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഈ ബിഗ് ബോസ് ഗ്യാങ്ങിൽ സുജോ മാത്രമാണ് മിസ്സിങ്. റിയാലിറ്റി ഷോ കഴിഞ്ഞതിന് ശേഷം ഇവരോടൊപ്പം സുജോയെ കണ്ടിട്ടേയില്ല.

ഒരു ഗംഭീര ലുക്കിലുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു രഘുവുമയിട്ടുള്ള സൗഹൃദത്തെ കുറിച്ച് അമൃത പറഞ്ഞത്. ഒരേപോലെ മാനസികവിഭ്രാന്തിയുള്ള സഹൃത്തുക്കളെ കണ്ടെത്തുന്നത് സന്തോഷം തരുന്ന കാര്യമാണ്. മിസ്റ്റർ മോനുകുട്ടാപ്പി എന്ന് കുറിച്ചു കൊണ്ടാണ് അമൃത ചിത്രം പങ്കുവെച്ചത്. പ്രിൻഡ് സാരിയും അതുപോലുള്ള പ്രിൻഡ് മുണ്ടും ഷർട്ടുമായിരുന്നു ഇരുവരുടേയും വേഷം. സമാനമായ ചില ചിന്തഗതി തന്നെയാണ് അമൃത രഘു സൗഹൃത്തിന്റെ അടിസ്ഥാനം , ഇത് ഷോയിൽ ആയിരിക്കവെ താരങ്ങൾ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്.


Click it and Unblock the Notifications