ബിഗ് ബോസ് ഓർമ പങ്കുവെച്ച് അമൃത, എല്ലാവരുടെയും അവസ്ഥ ഇത് തന്നെ, തെറ്റായ തീരുമാനമെന്ന് ആരാധകന്‍
ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് അമൃത സുരേഷ്. അമൃതയെ പോലെ തന്നെ റിയാലിറ്റി ഷോയിലൂടെ സഹോദരി അഭിമരാമിയും മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു.സോഷ്യൽ മീഡിയയിലും അഭിരാമിയും അമൃതയും സജീവമാണ്. ഇവരുടെ രസകരമായ കുടുംബ വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെച്ച് സഹോദരിമാർ രംഗത്ത് എത്താറുണ്ട്. താരങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറാലാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അമൃതയുടെ ഫേസ്ബുക്ക് പോസ്റ്റാണ്. ബിഗ് ബോസ് സീസൺ2ലെ മത്സരാർഥിരകളായിരുന്നു അഭിരാമിയും അമൃതയും. ഷോ ഓർമകളാണ് നടി ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഒരു ബിഗ് ബോസ് ഓർമ എന്ന് കുറിച്ച് കൊണ്ടാണ് അമൃത രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

2020 ജനുവരി 5 ന് ആരംഭിച്ച ഷോയിൽ വൈൽഡ് കാർഡ് എൻട്രിയായിട്ടായിരുന്നു അമൃത സുരേഷും സഹോദരി അഭിമരാമി സുരേഷും എത്തിയത്. ഷോയുടെ 50ാം ദിവസമാണ് സഹോദരിമാർ ഹൗസിൽ എത്തുന്നത്. തങ്ങളുടെ ബിബി ഹൗസിലേയ്ക്കുള്ള എൻട്രി മുതൽ 75ാം ദിവസം വരെയുള്ള സംഭവങ്ങൾ വീഡിയോയിൽ കാണിക്കുന്നുണ്ട്.

ഒരു മത്സരാർഥിയായിട്ടാണ് അമൃതയും അഭിരാമിയും ഷോയിൽ എത്തുന്നത്. താൻ ചേച്ചി ഇത് അനിയത്തി എന്ന് മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്ന അമൃതയെ ആണ് ആദ്യം വീഡിയോയിൽ കാണുന്നത്. ഇത് കൂടാതെ ഡോക്ടർ രജിത്ത് കുമാറുമായിട്ടുള്ള സൗഹൃദ സംഭാഷണവും ഹൗസിലെ മറ്റ് മത്സരാർഥികളുമായുള്ള ചെറിയ വഴക്കും പിണക്കങ്ങളുമെല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അമൃതയുടേയു അഭിരാമിയുടേയും പാട്ടും വീഡിയോയിൽ കാണിക്കുന്നുണ്ട്.

ബിഗ് ബോസ് സീസൺ 2 ൽ ഏറ്റവും കൂടുതൽ ജനപിന്തുണയുണ്ടായിരുന്ന മത്സരാർഥികളുമായിരുന്നു ഇവർ. ആദ്യം മുതൽ തന്നെ മത്സരത്തിൽ സജീവമായിരുന്നു അഭിരാമിയും അമൃതയും. വന്ന ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഇവർ ടോപ്പ് ഫൈവിൽ ഇടം പിടിക്കുമെന്ന് പ്രേക്ഷകർ പ്രവചിച്ചിരുന്നു. മികച്ച പിന്തുണയായിരുന്നു ഇവർ ലഭിച്ചത്. തങ്ങളുടെ ബിഗ് ബോസ് ഓർമ പങ്കുവെയ്ക്കുന്നതിനോടൊപ്പം തന്നെ ഈ വർഷത്തെ പ്രേക്ഷകരുടെ ഇഷ്ടതാരം ആരാണെന്നും അമൃത ചോദിക്കുന്നുണ്ട്. സായ്, മണിക്കുട്ടൻ എന്നിവരുടെ പേരാണ് അധികം പേരും കമന്റ് ചെയ്യുന്നത്. കൂടാതെ രജിത്ത് കുമാറിന്റെ പേരും പ്രേക്ഷകർ പറയുന്നുണ്ട്..

അതേസമയം ബിഗ് ബോസിൽ പോയ തീരുമാനം തെറ്റായിപ്പോയെന്ന് ഒരു ആരാധകൻ അമൃതയുടെ പോസ്റ്റിൽ കമന്റ് ചെയ്യുന്നുണ്ട്. ബിഗ്‌ബോസിൽ നിങ്ങൾ പോയത് തെറ്റായ ഒരു തീരുമാനമായിട്ടാണ് എനിക്ക് തോന്നിയത് .. എന്റെ മാത്രം അഭിപ്രായമാണ് .. പല സെലിബ്രിറ്റി കളെ കുറിച്ചും കാഴ്ചക്കാർക്ക് അവരുടെ നല്ല ഒരു ക്യാരക്ടർ മാത്രമേ എല്ലാ പ്രോഗ്രാമിലൂടെയും കാണാൻ സാധിക്കു .. എന്നാൽ ബിഗ്‌ബോസിൽ അവരുടെ നല്ലതും യാഥാർത്ഥവും അതിലുപരി നെഗറ്റിവും ആയതും ആയ അവരുടെ വ്യക്തിതത്തെ അവർ ഹൈലൈറ്റു ചെയ്തു കാണിക്കുന്നതിലൂടെ അവരോടുള്ള ഇഷ്ടം കുറയാൻ കാരണമാകുന്നു ... അതിനു ശേഷം അവർ എന്ത് പ്രോഗ്രാം ചെയ്താലും ഈ സ്വഭാവമെല്ലാം മനസ്സിലേക്ക് ഓടി വരും .. നിങ്ങളുടെ മാത്രമല്ല ബിഗ്‌ബോസിൽ പോയ എല്ലാവരുടെയും അവസ്ഥ ഇത് തന്നെ .. യോജിക്കാം വിയോജിക്കാം .. take positive... എന്നാണ് ആരാധകൻ കമന്റ് ചെയ്തത്.
Recommended Video
അമൃത സുരേഷ് ഫേസ്ബുക്ക് പോസ്റ്റ്


Click it and Unblock the Notifications