ഫൈനൽ ഫൈവിൽ ഇവർ വരണമെന്നാണ് ആഗ്രഹം, തുറന്ന് പറഞ്ഞ് ആര്യ

പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആരംഭിച്ച ബിഗ് ബോസ് ഷോ പിന്നീട് മലയാളത്തിലും തുടങ്ങുകയായിരുന്നു. ബിഗ് ബോസ് ആദ്യ രണ്ട് സീസണുകളെ പോലെ മൂന്നാം ഭാഗത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ബിഗ് ബോസ് സീസൺ 3, 85 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഷോ അതിന്റെ അവസാനത്തിലേയ്ക്ക് എത്തുമ്പോൾ മത്സരവും കടുക്കുകയാണ്.

arya

ഫെബ്രുവരി 14 ന് പതിനാല് പേരുമായിട്ടാണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. പിന്നീട് വൈൽഡ് കാർഡ് എൻട്രിയിലൂടെ 4 പേർ കൂടി ഹൗസിൽ എത്തിയിരുന്നു. ഷോ അതിന്റെ 85 ദിവസം പിന്നിടുമ്പോൾ ഇപ്പോൾ 9 പേരാണ് ഹൗസിൽ ശേഷിക്കുന്നത്. ഇവർ 9 പേരും മികച്ച പ്രേക്ഷക സ്വീകാര്യതയുളള മത്സരാർഥികളുമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബിഗ് ബോസ് സീസൺ 2 താരവും അവതാരകയുമായ ആര്യയുടെ ക്യു എ സെക്ഷനാണ്. ബിഗ് ബോസ് സീസൺ 3യുടെ ഫൈനൽ ഫൈവിൽ കാണാൻ ആഗ്രഹിക്കുന്ന മത്സരാർഥികളുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

അനൂപ് , സായ്, മണിക്കുട്ടൻ, റംസാൻ ,ഋതു മന്ത്ര എന്നിവരുടെ പേരാണ് ആര്യ പറഞ്ഞിരിക്കുന്നത്. ബിഗ് ബോസ് സീസൺ 3 യിലെ ഫൈനൽ ഫൈവ് മത്സരാർഥികൾ ആരായിരിക്കും എന്നുള്ള ചോദ്യത്തിനായിരുന്നി ആര്യയുടെ മറുപടി. ഇത് തന്റെ ആഗ്രഹമാണെന്ന് പറഞ്ഞുകൊണ്ടാണ് നടി പേര് പങ്കുവെച്ചത്. മലയാളി പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ഉയർന്നു കേൾക്കുന്ന പേരുകളും ഇവരുടേതാണ്. മണിക്കുട്ടൻ ടൈറ്റിൽ വിന്നർ ആകുമെന്നാണ് അധികം പേരും പറയുന്നത്.

Recommended Video

ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

കഴിഞ്ഞ രണ്ട് സീസണുകളെ അപേക്ഷിച്ച് വളരെ രസകരവുമായ ടാസ്ക്കാണ് മത്സരാർഥികൾക്ക് നൽകിയിരിക്കുന്നതെന്നും ആര്യ പറയുണ്ട്. ക്യു എ സെക്ഷനിലെ ഒരു ചോദ്യത്തിന് ഉത്തരമായിട്ടാണ് ആര്യ ഇത് പറഞ്ഞത്. ഈ സീസണിൽ കൂടുതലും എന്റർടെയ്നേഴ്സ് ആണെന്നും ആര്യ പറഞ്ഞു. കൊവിഡ് വൈറസ് വ്യാപനത്തിനെ തുടർന്ന് രണ്ടാം സീസൺ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഷോ അതിന്‌‍റെ അവസാനത്തിലേയ്ക്ക് അടുക്കവെയായിരുന്നു മത്സരം നിർത്തിവെച്ചത്. സീസൺ 2 ലെ ഫൈനൽ ഫൈവിൽ ഇടം പിടിക്കുമെന്ന് വിചാരിച്ച മത്സരാർഥിയായിരുന്നു ആര്യ.

Read more about: bigg boss malayalam 3
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X