എവിടെ എത്തണം എന്നാണോ ആഗ്രഹിച്ചത് അവിടെ എത്തി, പുതിയ സന്തോഷം പങ്കുവെച്ച് ആര്യ
ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആര്യ. മിനിസ്ക്രീനിലൂടെയാണ താരം ആദ്യം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യനെറ്റ് സംപ്രേക്ഷണ ചെയ്ത കോമഡി ടോക്ക് ഷോയായ ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ബഡായി ബംഗ്ലാവ് എന്ന ഒറ്റ ഷോ കൊണ്ട് തന്നെ ആര്യയ്ക്ക് ആരാധകരുടെ എണ്ണം വർധിക്കുകയായിരുന്നു. മിനിസ്ക്രീനിൽ അവതാരകയായി തിളങ്ങി നിൽക്കുമ്പോഴാണ് ബിഗ് ബോസ് റിയാലിറ്റ ഷോയിലേയ്ക്ക് താരം പോകുന്നത്. സീസൺ2 ലെ മത്സരാർഥിയായിരുന്നു ആര്യ. എന്നാൽ ഷോയിൽ പോയതോടെ നടിയ്ക്ക് ഹേറ്റേഴ്സിന്റെ എണ്ണവും വർധിക്കുകയായിരുന്നു. എന്നാൽ ആര്യയെ സ്നേഹിക്കുന്ന നിരവധി പേരും പുറത്ത് ഉണ്ടായിരുന്നു.

ബിഗ് ബോസ് സീസൺ 3 ൽ മികച്ച പ്രേക്ഷ സ്വീകാര്യ നേടിയ ഒരു മത്സരാർഥിയായിരുന്നു ആര്യ. ബിഗ് ബോസ് ഷോയ്ക്ക് ശേഷമാണ് ആര്യയെ പ്രേക്ഷകർക്ക പൂർണ്ണമായി മനസ്സിലായത്. ബഡായിയിൽ കാണുന്നത് പോലെയല്ല ആര്യ, ജീവിതത്തെ വളരെ സീരിയസായി നോക്കി കാണുന്ന വ്യക്തിയാണ്. ഇപ്പോഴിത ആര്യയുടെ പുതിയ ചിത്രമായ 90 മിനുട്സ് റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിത സിനിമയെ കുറിച്ചും ജീവിതത്തെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് നടി. എവിടെ എത്തണം എന്നാണോ ആഗ്രഹിച്ചത്, അവിടെ എത്തി എന്നാണ് ആര്യ പറയുന്നത്. നായിക റോൾ ചെയ്യണമെന്ന് അധികം ആഗ്രഹമില്ല. എന്നാൽ നല്ല ക്യാരക്ടർ റോളുകൾ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ ആര്യ പറയുന്നു. ഒ.ടി.ടി റിലീസായിട്ടാണ് ചിത്രം എത്തുന്നത്. എന്നാൽ തിയേറ്ററിൽ കാണേണ്ട ചിത്രമാണ് 90 മിനുട്സ് എന്നും ആര്യ പറയുന്നുണ്ട്.
ബഡായി ബംഗ്ലാവ് ഷോയെ കുറിച്ചും പിഷാരടിയുമായുള്ള കെമിന്ട്രിയെ കുറിച്ചും ആര്യ അഭിമുഖത്തിൽ പറയുന്നുണ്ട് . സെറ്റിൽ കീരിയും പാമ്പും പോലെയാണ് താനും പിഷാരടിയുമെന്നാണ് ആര്യ പറയുന്നത്. എന്നാൽ ഓൺ സ്ക്രീനിൽ വന്ന് കഴിഞ്ഞാൽ ഭയങ്കര കെമിസ്ട്രിയാണ്. അതിന്റെ പ്രധാന കാരണം ഷോയുടെ തിരക്കഥയാണ്. ആ സ്ക്രിപ്റ്റിൽ അങ്ങനെയൊരു കെമിസ്ട്രി വർക്കൗട്ട് ചെയ്തത് കൊണ്ടാണ് അത് ആളുകളിലേയ്ക്ക് എത്തിയതെന്നും ആര്യ പറയുന്നു.
ബഡായി ബംഗ്ലാവ് തനിക്ക് ഒരു ഇൻസ്റ്റ്യൂഷൻ പോലെ ആയിരുന്നു എന്നാണ് ആര്യ പറയുന്നത്. ''ഷോയിൽ എത്തിയപ്പോൾ ഞാൻ മാത്രമായിരുന്നു ഒരു പുതിയ മുഖം. എല്ലാവരും ചേർന്ന് മോൾഡ് ചെയ്ത് എടുക്കുകയായിരുന്നു തന്നെ. ഓരേ കാര്യങ്ങൾ പറഞ്ഞു തരുകയായിരുന്നെന്നും ആര്യ പറയുന്നു. തുടക്കത്തിൽ താൻ സംസാരിക്കുമ്പോൾ കൈ എടുത്തായിരുന്നു സംസാരിച്ചിരുന്നത്. അത് പിഷുവാണ് അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ് തന്നത്. പിന്നീട് പ്രാക്ടീസിലൂടെ കുറച്ചുവെന്നു ആര്യ പറയുന്നു. സൗഹൃദത്തെ കുറിച്ചും ബിഗ് ബോസ് താരം പറയുന്നുണ്ട്.
ആര്യയ്ക്ക് ആശംസയുമായി ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. ജനം പറയാൻ ആഗ്രഹിച്ച വിഷയം 90 മിനുട്സ് എന്ന സിനിമ വിജയം ആകട്ടെ, എല്ലാവിധം ആശംസകൾ, സമകാലിക വിഷയങ്ങൾ കുറിച് ചർച്ച ചെയ്യുന്ന ഈ സിനിമ വിജയം ആകട്ടെ, ആര്യക്ക് ആശംസകൾ, പലപ്പോഴും ആര്യടെ കോമഡി character മാത്രം സ്‌ക്രീനിൽ കാണാൻ പറ്റിട്ടുള്ളു, എന്തായാലും ഈ സിനിമയ്ക്ക് ആയി വെയ്റ്റിംഗ് എന്നിങ്ങനെയാണ് പ്രേക്ഷകർ പറയുന്നത് ആര്യയുടെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. നിലവിൽ സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന അരം പ്ലസ് അരം കിന്നരം... എന്ന ഷോയുടെ അവതാരകയാണ് ആര്യ. മിനിസ്ക്രീൻ താരങ്ങളാണ് ഷോയിൽ എത്തുന്നത്.


Click it and Unblock the Notifications