For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വാൽക്കണ്ണാടിയുമായി ആര്യ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നു, പുതിയ സന്തോഷം പങ്കുവെച്ച് താരം...

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ആര്യ. സീരിയലിലൂടെയാണ് താരം മിനിസ്ക്രീനിൽ എത്തിയത്. എന്നാൽ ആര്യ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് ബഡായി ബംഗ്ലാവ് എന്ന ടോക്ക് ഷോയിലൂടെയാണ് പിഷാരഡി ധർമജൻ മുകേഷ് എന്നിവർക്കൊപ്പമാണ് ആര്യ ബഡായി ബംഗ്ലാവിൽ എത്തുന്നത്. ആ ഒറ്റ ഷോ കൊണ്ട് തന്നെ കൈനിറയെ ആരാധകരെ സൃഷ്ടിക്കുകയായിരുന്നു. ബാഡായി ബംഗ്ലാവിന് ശേഷം നിരവധി പരിപടികളിൽ ആര്യ എത്തിയിട്ടുണ്ടെങ്കിലും താരത്തെ അറിയപ്പെടുന്നത് ആര്യ ബഡായി എന്നാണ്. താരത്തിന്റെ സോഷ്യൽ മീഡിയയിലെ പേരും ആര്യ ബഡായി എന്നാണ്.

  arya

  ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ആര്യ വീണ്ടും ഏഷ്യനെറ്റിലേയ്ക്ക് മടങ്ങി എത്തിയിരിക്കുകയാണ്. ചാനലിന്റെ ഏറ്റവും ജനപ്രിയ ഷോയായ വാൽക്കണ്ണാടിയിലൂടെയാണ് താരം മടങ്ങി വരുന്നത്. ഇതിന്റെ പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിലും മറ്റും വൈറലാണ്. വളരെ വ്യത്യസ്തമായിട്ടാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. താരങ്ങൾ അതിഥികളായി ഈ ഷോയിൽ എത്തുന്നുണ്ട്. സിനിമ സംബന്ധിച്ച ചോദ്യോത്തര പരിപാടി, രസകരമായ ഗെയിമുകള്‍, മറ്റ് വിവിധ കലാപരിപാടികള്‍ എന്നിവയൊക്കെ നിറഞ്ഞ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഷോയായിരിക്കും 'വാല്‍ക്കണ്ണാടി'. ശീലങ്ങള്‍ മാറ്റാം എന്ന് പറഞ്ഞുകൊണ്ടാണ് പരിപാടിയുടെ പ്രമോ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഒക്ടോബർ 18 തിങ്കളാഴ്ചയാണ് വാൽക്കണ്ണാടി ആരംഭിക്കുന്നത്. തിങ്കൾ മുതൽ വെള്ളിവരെ ഉച്ചയ്ക്ക് 1 മണിക്കാണ വാൽക്കണ്ണാടി സംപ്രേക്ഷണം ചെയ്യുന്നത്. താനും ഏറെ ആകാംക്ഷയിലാണെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആര്യ പറഞ്ഞിരുന്നു.

  സാമന്ത ആ വലിയ അവസരം നഷ്ടപ്പെടുത്തിയത് നാഗചൈതന്യയ്ക്ക് വേണ്ടിയോ, പിന്നാലെ വിവാഹമോചനം

  വീട്ടമ്മമാരെ ലക്ഷ്യം വച്ചാണ് മാറ്റിനി ഷോ വാൽക്കണ്ണാടി എത്തുന്നത്. 'ഇനി ശീലങ്ങൾ മാറ്റാം... നിങ്ങളുടെ ഉച്ചനേരങ്ങൾ സജീവമാക്കാൻ ഇനി വാൽക്കണ്ണാടി...' എന്ന കുറിപ്പോടെയാണ് പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പ്രേക്ഷകരും വാൽക്കണ്ണാടിയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് . പലപ്പോഴും കുക്കറി ഷോകളും മറ്റുമാണ് ഉച്ചയ്ക്ക് സംപ്രേഷണം ചെയ്യുന്നതെങ്കിൽ വ്യത്യസ്ത പരീക്ഷണവുമായാണ് പുതിയ ഷോ എത്തുന്നത്.

  അ‍ഞ്ജുവിനേട് സത്യം വെളിപ്പെടുത്തി സാവിത്രി, തമ്പിയ്ക്ക് നേരെ ശിവൻ ,സാന്ത്വനം വീട്ടിൽ പ്രശ്നങ്ങൾ

  ഏഷ്യനെറ്റ് ചാനലിൽ സജീവമാണ് ആര്യ. ഹിറ്റ് പരിപടികളിൽ ആര്യ എത്താറുണ്ട്. ബിഗ് ബോസ് സീസൺ 2 ന് ശേഷം ജനപ്രിയ പരിപാടിയായ സ്റ്റാർട്ട് മ്യൂസിക് സീസൺ 2 ൽ താരം എത്തിയിരുന്നു. മിനിസ്ക്രീൻ താരങ്ങൾ മത്സരാർത്ഥിയായി എത്തുന്ന ഷോയാണിത്. ഏഷ്യനെറ്റില സൂപ്പർ ഹിറ്റ് പരിപാടിയായിരുന്നു ഇത്. ഈ പരിപാടിയുടെ മൂന്നാം സീസൺ ആരംഭിച്ചിട്ടുണ്ട്. നടനും ബിഗ് ബോസ് താരവുമായ അനൂപും സുചിത്ര നായറുമാണ് പരിപാടി അവതരിപ്പിക്കുന്നത്. ബിഗ് ബേസ് സീസൺ 3 യ്ക്ക് ശേഷമാണ് ഈ പരിപാടി വീണ്ടും ആരംഭിച്ചിരിക്കുന്നത്. ആര്യയെ അവതാരകയായി കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരിപാടിയുമായി ആര്യ എത്തുന്നത്.

  Bigg boss Arya got cheated on her birthday | FilmiBeat Malayalam

  ബിഗ് ബോസ് ഷോയിലൂടെയാണ് ആര്യ പ്രേക്ഷകർക്ക് കുറച്ച് കൂടി സുപരിചിതയാവുന്നത്. ബഡായി ബംഗ്ലാവിൽ കണ്ട ആര്യയെ ആയിരുന്നില്ല ബിഗ് ബോസിൽ കണ്ടത്. പ്രേക്ഷകരെ സ്ക്രീനിൽ ചിരിപ്പിക്കുമെങ്കിലും ജീവിതത്തിൽ ആര്യ സീരിയസ് ആണ്. സീസൺ 2 ലെ ശക്തയായ മത്സാരാർഥിയായിരുന്നു. ടോപ്പ് ഫൈവിലും ആര്യയെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ കൊവിഡ‍ിനെ തുടർന്ന് വിജയി പ്രഖ്യാപിക്കുന്നതിന് മുൻപ് ഷോ നിർത്തി വയ്ക്കുകയായിരുന്നു. ഷോയിലൂടെ ആരാധകരെ മാത്രമല്ല വിമർശകരേയും താരം നേടിയിരുന്നു രൂക്ഷമായ സൈബർ അറ്റാക്ക് ആര്യയ്ക്കെതിരെ നടന്നിരുന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ തകന്റെ ജോലിയിൽ ആര്യ സജീവമാവുകയായിരുന്നു

  Read more about: arya
  English summary
  Bigg Boss Malayalam Season 2 Fame Arya Host New Show Valkkanadi In Asianet
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X