Don't Miss!
- Automobiles
പോർഷ പ്രചോദിത ഇന്റീരിയറുമായി പരിഷ്കരിച്ച നിസാൻ മാഗ്നൈറ്റ്
- Finance
മുതിര്‍ന്ന പൗരന്മാര്ക്ക് ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാള്‍ ആദായം ലഭിക്കുന്ന മറ്റ് നിക്ഷേപ പദ്ധതികള്‍ അറിയാമോ?
- News
രക്ഷാപ്രവർത്തനത്തിന് ആദരം: സമ്മാനത്തുകയുടെ പകുതി അമ്മയ്ക്കും കുഞ്ഞിനും നൽകുമെന്ന് മയൂർ ഷെൽക
- Travel
അഗ്നിപര്‍വ്വതത്തിനു മുകളിലെ ക്ഷേത്രം മുതല്‍ കുങ്ഫു പാണ്ട വരെ!! ലോകത്തിലെ ഏറ്റവും മനോഹരമായ ബുദ്ധ ക്ഷേത്രങ്ങള്‍
- Lifestyle
കൊവിഡ് രണ്ടാം തരംഗം; ഓക്സിജന്‍ സഹായം നല്‍കേണ്ടത് എപ്പോള്‍
- Sports
IPL 2021: വീരഗാഥ തുടരാന്‍ റോയല്‍ ചലഞ്ചേഴ്സ്; അട്ടിമറിക്കുമോ രാജസ്ഥാന്?
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബിഗ് ബോസ് ഹൗസിൽ ആര്യ വീണ്ടും എത്തുമോ? ഷോയെ കുറിച്ചുളള ആ രഹസ്യം പരസ്യമാക്കി നടി
പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആദ്യമായി ആരംഭിച്ച ഷോ പിന്നീട് തെന്നിന്ത്യയിലെ വിവിധ ഭാഷകളിൽ തുടങ്ങുകയായിരുന്നു. സൂപ്പർ താരങ്ങൾ അവതാരകരായി എത്തുന്ന ഷോയിൽ മത്സരാർഥികളായി എത്തുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. ഹിന്ദിയിൽ വൻ വിജയമായിരുന്നു ഷോ.
അമല പോളിന്റെ മേക്കോവർ ചിത്രം വൈറലാകുന്നു
മലയാളത്തിൽ ബിഗ്ബോസ് ഷോ അവതരിപ്പിക്കുന്നത് മോഹൻലാൽ ആണ്. നിവലിൽ ബിഗ് ബോസ് സീസൺ 3 നടക്കുകയാണ്. ഫെബ്രുവരി 14 ന് ആരംഭിച്ച് ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിത പ്രേക്ഷകർ കാണാത്ത ബിഗ് ബോസ് ഹൗസിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ആര്യ. ബിഗ് ബോസ് സീസൺ 2 മത്സരാർഥിയായിരുന്നു ആര്യ. സിനിമ വില്ല യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബിഗ് ബോസ് ഹൗസിനെ കുറിച്ചും ഷോയെ കുറിച്ചും നടി പങ്കുവെച്ചത്.

പുറത്ത് നിന്ന് ജഡ്ജ് ചെയ്യാൻ കഴിയാത്ത ഷോയാണ് ബിഗ് ബോസ്. ഹൗസിൽ നിന്ന് പുറത്തെത്തി എപ്പിസോഡുകള്‍ കണ്ട് കഴിഞ്ഞപ്പോഴാണ് ഈ ഷോ പുറത്തുനിന്ന് ജഡ്ജ് ചെയ്യാനാവില്ലെന്ന് മനസ്സിലാക്കിയത്. അകത്ത് നടക്കുന്നതിനേക്കാൾ വലിയ കാര്യങ്ങളാണ് പുറത്തു നടക്കുന്നത്. ഞങ്ങൾ ചിന്തിച്ചത് പോലെയല്ലായിരുന്നുവെന്നും ആര്യ പറഞ്ഞു. ഫുക്രു, രഘു, സാജു ചേട്ടന്‍ ഇവരൊക്കെ മികച്ച മത്സരാർഥികളായിരുന്നു.

ആര്യ എങ്ങനെയാണേ അതുപോലെ തന്നെയായിരുന്നു ബിഗ് ബോസ് ഹൗസിലും നിന്നത്. ആളുകൾ നമ്മളെ വിലയിരുത്തുന്നത് അവരുടെ കാഴ്ചപ്പാടിലൂടെയാണ്. ആരോടും നമ്മൾ ഇങ്ങനെയാണെന്ന് തെളിയിക്കേണ്ട കാര്യമില്ല. ബഡായി ബംഗ്ലാവൊക്കെ കണ്ട് ആര്യ പൊട്ടിപ്പെണ്ണാണ് എന്ന് ചിലര്‍ക്ക് തോന്നിയിരിക്കാം. അതാണ് ബിഗ് ബോസിലൂടെ മാറിയത്. സോഷ്യൽ മീഡിയ ബുള്ളിയിങ് അവഗണിക്കാൻ മാത്രമേ നമുക്ക് കഴിയുള്ളൂ. കാരണം ഇങ്ങനെ ചെയ്യരുതെന്ന് നമുക്കാരോടും പറയാനാവില്ല. ഒരു തുറന്ന പ്ലാറ്റ്‌ഫോമാണ് സോഷ്യല്‍ മീഡിയ. അത് എങ്ങനെ ഉപയോഗിക്കുന്നുവെന്നത് ആളുകളെ ആശ്രയിച്ചിരിക്കും.

കൂടാതെ ബിഗ് ബോസ് സീസണ്‍ 3യില്‍ മത്സരാര്‍ത്ഥിയായി പോകില്ലെന്നും ആര്യ പറഞ്ഞു. എന്നാൽ അതിഥിയായി വിളിച്ചാല്‍ പോവും. ചില മത്സരാര്‍ത്ഥികളൊക്കെ നല്ല പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ബിഗ് ബോസില്‍ കണ്ടത് പോലെ തന്നെയാണ് ഞാന്‍. മുന്‍പ് കണ്ട പരിപാടികളും ഷോകളുമെല്ലാം സ്‌ക്രിപ്റ്റഡാണ്. അതിലൊക്കെ എനിക്ക് ക്യാരക്ടറുണ്ട്. ബിഗ് ബോസ് സ്‌ക്രിപ്റ്റഡല്ലാത്ത റിയാലിറ്റി ഷോയാണെന്നും ആര്യ പറഞ്ഞു.

സീസൺ ആരംഭിക്കുമ്പോൾ ആര്യ ഒരിക്കൽ കൂടി ഷോയിൽ എത്തുന്നുവെന്ന് തരത്തിലുള്ള വാർത്ത പ്രചരിച്ചിരുന്നു. ആര്യയെ കൂടാതെ രഘു , സാബു എന്നിവരുടെ പേരും പ്രചരിച്ചിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥികളായിരുന്നു ഇവർ. ഷോ മൂന്ന് ആഴ്ചകൾ പിന്നിടുകയാണ്. 14 മത്സരാർഥികളുമായി ആരംഭിച്ച് ബിഗ് ബോസ് ഹൗസിൽ നിവലിൽ 18 പേരാണ് ഇപ്പോഴുള്ളത്. 4 പേർ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയിൽ എത്തിയിരുന്നു. കൂടാതെ ഗായിക ലക്ഷ്മി ജയനാണ് ഷോയിൽ നിന്ന് ആദ്യം പുറത്തു പോയ മത്സരാർഥി.