ഈ വർഷം പഠിച്ച വലിയ പാഠം ഇതാണ്, തന്നെ സന്തോഷിപ്പിക്കുന്ന ആളെ പരിചയപ്പെടുത്തി ആര്യ...
ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന ടോക്ക് ഷോയിലൂടെ പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ. ഒറ്റ ഷോയിലൂടെ പ്രായവ്യത്യാസമില്ലാതെ പ്രേക്ഷകരെ കയ്യിലെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ഷോ അവസാനിച്ചിട്ടും ആര്യയെ അറിയപ്പെടുന്നത് ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ്. ബഡായി ആര്യ എന്നാണ് ഇപ്പോഴും പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്.
ബഡായി ബംഗ്ലാവിൽ കൂടിയാണ് താരം എത്തിയതെങ്കിലും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ സുപരിചിതയാവുന്നത്. ബഡായിൽ കണ്ട ആര്യയെ ആയിരുന്നില്ല ബിഗ് ബോസ് ഷോയിൽ കണ്ടത്. എല്ലാവരേയും ചിരിപ്പരിക്കുന്ന ആര്യയ്ക്ക് പകരം ബോൾഡായ എല്ലാ കാര്യങ്ങളും ചിന്തിച്ച് പ്രവർത്തിക്കുന്ന പക്വതയുള്ള ആര്യയെ ആയിരുന്നു. തുടക്കത്തിൽ അംഗീകരിക്കാൻ പ്രേക്ഷകർക്ക് അൽപം ബുദ്ധിമുട്ട് ആയിരുന്നു. ഷോയ്ക്ക് വേണ്ടിയാണോ ഇങ്ങനെയന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് അങ്ങനെയല്ലെന്നും ബിഗ് ബോസിൽ കണ്ടതാണ് യാഥാർഥ ആര്യയെന്നും പ്രേക്ഷകർ മനസ്സിലാക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമാണ് ആര്യ. ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷമാണ് താരം സമൂഹമാധ്യമങ്ങളിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് ആര്യയ്ക്കുള്ളത്. തന്റെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. കൂടാതെ ജോലി തിരക്കുകൾക്കിടയിലും പ്രേക്ഷകരുമായി സംസാരിക്കാൻ സമയം കണ്ടെത്താറുമുണ്ട്. ഇൻസ്റ്റഗ്രാമിലാണ് ആര്യ കൂടുതൽ സജീവം. ആര്യയുടെ പോസ്റ്റുകളൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്.

ഇപ്പോഴിത സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത് ആര്യയുടെ ഇൻസ്റ്റഗ്രാം ക്യു എ ആണ്. പ്രേക്ഷകരുടെ ചോദ്യങ്ങൾക്കെല്ലാം വളരെ സത്യസന്ധമായിട്ടാണ് ഉത്തരം നൽകിയിട്ടുള്ളത്. ഇത് തന്നെയാണ് ആര്യയെ പ്രേക്ഷകരിലേയ്ക്ക് കൂടുതൽ അടിപ്പിക്കുന്നതും. ഇപ്പോഴിത 2021 ൽ പഠിച്ച ഏറ്റവും വലിയ പാഠത്തെ കുറിച്ച് പറയുകയാണ് ആര്യ. 2021 ൽ പഠിച്ച പാഠത്തെ കുറിച്ച് മാത്രമല്ല 2022 ലെ പ്രതീക്ഷയെ കുറിച്ചും ചോദിക്കുന്നുണ്ട്.

വളരെ സത്യസന്ധമായിട്ടാണ് താരം മറുപടി പറഞ്ഞിരിക്കുന്നത്. നിങ്ങളുടെ ജീവിതത്തിൽ ഒന്നിനേയും നിർബന്ധിക്കരുത്. അത് വികാരം... സൗഹൃദം.. സ്നേഹം... കെയർ എന്തു ആകാം, അത് ഒരിക്കലും വിലമതിക്കുന്നതല്ല. അതെല്ലാം യഥേഷ്ടം വന്നു ചേരണം.. എന്നാണ് ആര്യ പറയുന്നത്. 2021 ൽ പഠിച്ച പാഠത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്.

കൂടാതെ 2022 വളരെ സമാധാനപരമായ ഒരു വർഷമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആര്യ പറയുന്നത്. അധികം പ്ലാനുകളൊന്നും ഇല്ലെന്നും താരം കൂട്ടിച്ചേർത്തു. കാരണം ആഗ്രഹിക്കുന്നതൊന്നും നടക്കുന്നതായി തോന്നുന്നില്ല. ഒഴുക്കിനോടൊപ്പം പോകുമെന്നാണ് ബിഗ് ബോസ് സീസൺ 2 താരം പറയുന്നത്.

കൂടാതെ പ്രതിസന്ധികളെ തരണം ചെയ്ത് സ്ട്രോങ്ങായി ഇരിക്കുന്നതിന്റ കാരണവും ആര്യ പറയുന്നുണ്ട്. '' ഹാർട്ട് ബ്രേക്ക്, വ്യാജ വാർത്തകൾ ,.. ഇങ്ങനെയുള്ള പ്രതിസന്ധികളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്'' എന്നുള്ള ചോദ്യത്തിനായിരുന്നു ആര്യയുടെ മറുപടി.'' തനിക്ക് ചെയ്യാൻ കഴിയുക തന്റെ ജീവിതത്തെ സ്നേഹിക്കുക എന്നതാണ്. ഞാൻ എന്നെ വളരെയധികം സ്നേഹിക്കുന്നു. കൂടാതെ ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ സന്തോഷത്തോടെയിരിക്കാൻ പോരാടിക്കൊണ്ടിരിക്കുമെന്ന് ആര്യ മറുപടിയായി പറഞ്ഞു.
Recommended Video

സന്തോഷത്തത്തിന്റെ രഹസ്യവും പങ്കുവെയ്ക്കുന്നുണ്ട്.താൻ തന്നെയാണ് തന്റെ സന്തോഷമെന്നും ആര്യ പറയുന്നു. തന്റെ സന്തോഷം മറ്റാരുടേയും കയ്യിൽ അല്ല, തങ്ങളുടെ കയ്യിലാണ്. ഞാനാണ് എന്റെ സന്തോഷത്തെ കുറിച്ച് തീരുമാനിക്കുന്നതെന്നും ആര്യ ചോദ്യത്തിന് ഉത്തരമായി കുറിച്ചു.


Click it and Unblock the Notifications