For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ വാര്‍ത്ത തൻ്റെ സ്വകാര്യ ജീവിതത്തെ പറ്റിയാണ്; ഇപ്പോൾ പ്രചരിക്കുന്ന വാര്‍ത്ത അവസാനിപ്പിക്കണെന്ന് ആര്യ

  |

  ബഡായ് ആര്യ എന്നറിയപ്പെടുന്ന നടി ആര്യ ബാബുവിന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. ബിഗ് ബോസ് ഷോ യില്‍ പങ്കെടുക്കവേയാണ് തനിക്കൊരു പ്രണയമുണ്ടെന്ന് ആര്യ വെളിപ്പെടുത്തുന്നത്. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി നിന്ന ആര്യയുടെ പ്രണയം ആരോടാണെന്ന കാര്യം മാത്രം വ്യക്തമായിരുന്നില്ല. ജാന്‍ എന്ന് വിളിക്കുന്ന ആളുമായിട്ടാണ് പ്രണയമെന്ന് നടി സൂചിപ്പിച്ചെങ്കിലും അദ്ദേഹം തന്നെ തേച്ചിട്ട് പോയതായിട്ടാണ് നടി പറഞ്ഞത്. പല അഭിമുഖങ്ങളിലൂടെയായി പ്രണയപരാജയം നേരിട്ടതിനെ കുറിച്ച് ആര്യ വെളിപ്പെടുത്തിയിരുന്നു.

  തന്റെ ചെറുപ്പക്കാലം തൊട്ടുള്ള ഒരു സുഹൃത്തുമായി അദ്ദേഹം പ്രണയത്തിലാണെന്നും താന്‍ വഞ്ചിക്കപ്പെടുകയാണെന്ന് ആര്യ പറഞ്ഞതോടെ ഇത് ആരാണെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു പാപ്പരാസികള്‍. ഒടുവില്‍ ഒരു നടിയുടെ പേരില്‍ ആരോപണം ഉയര്‍ന്ന് വന്നു. എന്നാല്‍ വ്യക്തി ജീവിതത്തെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ആര്യയിപ്പോള്‍. നടിയുടെ കുറിപ്പ് വായിക്കാം...

  ''ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഇപ്പോഴത്തെ ജോലി എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളാണ് വാര്‍ത്തയായി പ്രചരിക്കുന്നത്. അതൊക്കെ എന്നെയും എന്റെ അടുത്ത ബന്ധുക്കളെയും വളരെ മോശമായി തന്നെ ബാധിക്കുന്നുണ്ട്. ഇത്തരം വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അയച്ച് ചോദ്യം ചെയ്തും പരിഹസിച്ച് കൊണ്ടും ആളുകള്‍ എത്തുന്നത് വളരെയധികം ശ്വാസം മുട്ടിക്കുകയാണ്. എല്ലാവരെയും സംബന്ധിച്ച് ഇത് വളരെയധികം സെന്‍സിറ്റീവായ കാര്യമാണെന്ന് മനസിലാക്കണം. കാരണം ഇത് തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്.

  എന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഞാന്‍ എല്ലായിപ്പോഴും വളരെ ഓപ്പണ്‍ ആയിട്ടുള്ള ആളാണ്. എവിടെയാണ് അതിന്റെ പരിമിതി വെക്കേണ്ടത് എന്നെനിക്ക് നന്നായി അറിയാം. എന്തെങ്കിലും കാര്യം പറയാന്‍ ഉണ്ടെങ്കില്‍ അത് നേരിട്ട് തന്നെ വന്ന് പറയുകയാണ് ഞാന്‍ ചെയ്യാറുള്ളത്. അതിന് വേണ്ടി മറ്റ് മാധ്യമങ്ങളൊന്നും എനിക്ക് ആവശ്യമായി വരാറില്ല. ഇത്തരം അസംബന്ധം പറഞ്ഞ് സന്തോഷം കണ്ടെത്തുന്ന ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളോടും മറ്റ് ആളുകളോടും ദയവ് ചെയ്ത് നിര്‍ത്തണെന്ന് പറയുകയാണ്.

  ഭര്‍ത്താവിൻ്റെ പേര് കളഞ്ഞതിന് കാരണമുണ്ട്; പ്രിയങ്ക ചോപ്ര വേർപിരിയുന്നെന്ന വാർത്തയ്ക്ക് പിന്നിലെ സത്യമിങ്ങനെ

  ഇതില്‍ ഒത്തിരിയധികം ആളുകളുടെ പേരുകള്‍ കൂടി ഉള്‍പ്പെട്ടിരിക്കുകയാണിപ്പോള്‍. ഞങ്ങള്‍ക്കും ഒരു വ്യക്തി ജീവിതം ഉണ്ടെന്ന കാര്യം എല്ലാവരും ഒന്ന് മനസിലാക്കണം. ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ദയവ് ചെയ്ത് അവസാനിപ്പിക്കൂ. ഇനി എനിക്ക് എന്തെങ്കിലും നേരിട്ട് പറയാന്‍ ഉണ്ടെങ്കില്‍ അത് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഞാന്‍ തന്നെ നേരിട്ട് വന്ന് നിങ്ങളോട് പ റയുന്നതായിരിക്കും. അതുകൊണ്ട് ഇപ്പോള്‍ ഞങ്ങളെ ഒന്ന് വെറുതേ വിട്ടേക്ക്... എന്നുമാണ് ആര്യ പങ്കുവെച്ച് എഴുത്തില്‍ പറയുന്നത്.

  ശ്രുതി ഹാസനും നാഗ ചൈതന്യയും വേര്‍പിരിയാന്‍ സഹോദരിയെ ഒപ്പം കൂട്ടാത്തത്; നാഗയുടെ പ്രണയകഥകള്‍ വീണ്ടും വൈറല്‍

  ഞാന്‍ ഒന്ന് മിണ്ടാതെ ഇരുന്നാല്‍ മറ്റുള്ളതൊക്കെ പോലെ ഇതും കടന്ന് പോവുമെന്ന് കരുതിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോവുകയും അത് മറ്റുള്ള ആളുകളെ ബാധിക്കുകയും ചെയ്യുകയാണിപ്പോള്‍. നമുക്കെല്ലാവര്‍ക്കും കുടുംബവും വ്യക്തി ജീവിതവുമുണ്ട്. അതുകൊണ്ട് പ്രിയപ്പെട്ടവരേ... ദയവായി എനിക്ക് പറയാനുള്ളത് ശ്രദ്ധിക്കുക, ഞങ്ങളെ വെറുതെ വിടൂ... എന്നാണ് പോസ്റ്റിന് ക്യാപ്ഷനായി ആര്യ നല്‍കിയിരിക്കുന്നത്.

  ഭർത്താവ് എന്നെക്കാള്‍ 10 വയസിന് ഇളയതാണ്; ഭര്‍ത്താവിനെ പൊതുവേദിയില്‍ വെച്ച് പൊരിച്ച് പ്രിയങ്ക ചോപ്ര

  Bigg boss Arya got cheated on her birthday | FilmiBeat Malayalam

  ആര്യയുടെ കുറിപ്പ് വായിക്കാം

  Read more about: arya ആര്യ
  English summary
  Bigg Boss Malayalam Season 2 Fame Arya Opens Up About The Reality Behind The Ongoing Issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X