പുത്തന്‍ ലുക്കില്‍ ബിഗ് ബോസ് താരം ആര്യയുടെ ഫോട്ടോഷൂട്ട്! വൈറല്‍ ചിത്രങ്ങള്‍ കാണാം

By Prashant V R

ബിഗ് ബോസ് രണ്ടാം സീസണിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരം ബിഗ് ബോസിലും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ബിഗ് ബോസിന്റെ അവസാനം വരെ നിന്ന ശേഷമായിരുന്നു ആര്യ തിരിച്ചെത്തിയത്. ബിഗ് ബോസിലെ ഇത്തവണത്തെ മികച്ച ഗെയിമര്‍മാരില്‍ ഒരാളായും ആര്യയെ എല്ലാവരും വിലയിരുത്തിയിരുന്നു.

arya

ബിഗ് ബോസ് മലയാളം ഫൈലിസ്റ്റുകളില്‍ ഒരാളായി പ്രേക്ഷകരില്‍ അധികപേരും പറഞ്ഞ മല്‍സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരം. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവെച്ചുകൊണ്ട് ആര്യ എത്താറുണ്ട്.

അതേസമയം ആര്യയുടെതായി വന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലോക് ഡൗണിന് പിന്നാലെ എടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങളായിരുന്നു ആര്യ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്. ചിത്രത്തിന് താഴെ കമന്റുകളുമായി ബിഗ് ബോസിലെ സഹമല്‍സരാര്‍ത്ഥികളും എത്തിയിരുന്നു.

ബിഗ് ബോസ് സുഹൃത്തുക്കളായ അഭിരാമി സുരേഷ്, രേഷ്മ തുടങ്ങിയവരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അതേസമയം അടുത്തിടെ നടന്ന ബിഗ് ബോസ് താരങ്ങളുടെ ഒത്തുച്ചേരലില്‍ ആര്യയും പങ്കെടുത്തിരുന്നു. ബിഗ് ബോസ് താരങ്ങളുടെ ഒത്തുച്ചേരല്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ബിഗ് ബോസിന് പിന്നാലെ മകള്‍ക്കൊപ്പമുളള ആര്യയുടെ വീഡിയോകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

മകള്‍ റോയയ്‌ക്കൊപ്പം ടിക്ക് ടോക്ക് വീഡിയോകള്‍ ചെയ്തെല്ലാം നടി എത്തിയിരുന്നു. ബഡായി ബംഗ്ലാവിന് പിന്നാലെയാണ് ആര്യ സിനിമകളിലും സജീവമായത്. ജോഷി സംവിധാനം ചെയ്ത ലൈല ഒ ലൈലയിലൂടെ എത്തിയ താരം തുടര്‍ന്ന് നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു.സഹനടിയായുളള വേഷങ്ങളിലാണ് നടി കൂടുതല്‍ അഭിനയിച്ചിരുന്നത്. അഭിനയത്തിന് പുറമെ അവതാരകയായും ആര്യ തിളങ്ങിയിരുന്നു.

Recommended Video

രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam

ചിത്രങ്ങള്‍ കാണാം

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X