സ്ത്രീധനത്തിന്‌റെ പേരിലുളള സംഭവങ്ങളില്‍ പ്രതികരിക്കാത്തത് എന്ത്? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ആര്യ

By Midhun Raj

കൊല്ലത്ത് ജീവിതം അവസാനിപ്പിച്ച വിസ്മയയുടെ സംഭവത്തിന് പിന്നാലെ സ്ത്രീധനത്തിനെതിരെ രംഗത്തെത്തുകയാണ് ആളുകള്‍. താരങ്ങള്‍ മുതല്‍ സാധാരണക്കാര്‍ വരെ സ്ത്രീധനം എന്ന സമ്പ്രദായം ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് എത്തുന്നു. ഭര്‍തൃവീട്ടില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പെണ്‍കുട്ടികള്‍ അത് തുറന്നുപറയാന്‍ തയ്യാറാവണമെന്നാണ് പലരും പറയുന്നത്. എറ്റവുമൊടുവിലായി നടിയും അവതാരകയുമായ ആര്യയും വിഷയത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ ആണ് നടിയുടെ പ്രതികരണം.

സ്‌റ്റൈലിഷ് ലുക്കില്‍ നടി ലാവണ്യ, പുത്തന്‍ ചിത്രങ്ങള്‍ കാണാം

'സ്ത്രീധനത്തിന്‌റെ പേരിലുളള മരണങ്ങളെകുറിച്ച് ചേച്ചി എന്താണ് ഒന്നും പറയാത്തതെന്ന് ചോദിച്ച് കുറെ യുവാക്കള്‍ തനിക്ക് മെസേജ് അയച്ചതായി' ആര്യ പറയുന്നു. 'എന്താ ഒന്നും പ്രതികരിക്കാത്തത്, എന്താണ് ഒന്നും പോസ്റ്റ് ചെയ്യാത്തത് എന്നൊക്കെ ചോദിച്ച് കുറെ പേര്‍ എത്തുന്നു. ഈ റിയാലിറ്റി എന്താണെന്ന് അറിയാത്ത മനുഷ്യരൊന്നുമല്ല ഈ നാട്ടില് ജീവിക്കുന്നത്. അറിഞ്ഞോണ്ട് ഇത് ചെയ്യുന്ന ആള്‍ക്കാരാണ്'.

അങ്ങനത്തെ ആള്‍ക്കാരോട് നമ്മള്‍ ഒരു പോസ്റ്റ്

'നമ്മള്‍ ഒരു പോസ്റ്റ് ഇട്ടതുകൊണ്ട് അങ്ങനത്തെ ആളുകള്‍ക്ക്‌ എന്തെങ്കിലും മാറ്റം സംഭവിക്കുമോ എന്നുളളത് എനിക്കറിയില്ല. ഇതില്‍ ഇപ്പോ എനിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യം ഒന്ന് മാത്രമേയുളളൂ. ഞാന്‍ മനസിലാക്കിയ ഇടത്തോളം പല പെണ്‍കുട്ടികളും കാര്യങ്ങള്‍ തുറന്നുപറയാന്‍ മടിക്കുന്നുണ്ട്. അത് ചെയ്യരുത്. നിങ്ങള്‍ ഇതൊന്നും സഹിച്ച് ജീവിക്കേണ്ട ആവശ്യമില്ല. അത് നിങ്ങള്‍ മനസിലാക്കണം', ആര്യ പറയുന്നു.

നമ്മുക്ക് ഒരു വ്യക്തിത്വമുണ്ട്

'നമുക്ക് ഒരു വ്യക്തിത്വമുണ്ട്. ഇത്രയും വര്‍ഷങ്ങളായിട്ട് നമ്മള് കഷ്ടപ്പെട്ട് ഈ ഒരു ലെവലില് എത്തിയിട്ടുണ്ട്. ചിലപ്പോ ജോലി ചെയ്യുന്ന കുട്ടികളായിരിക്കാം. ജോലി ചെയ്യാത്തവരായിരിക്കാം. നല്ലോണം പഠിച്ച കുട്ടികളായിരിക്കാം. എന്തിന് നിങ്ങളിതൊക്കെ സഹിക്കണം, ആരെയാ നിങ്ങള് പേടിക്കുന്നത്?. നിങ്ങളുടെ തന്നെ വീട്ടുകാരെയോ?, അതിന്‌റെ ആവശ്യമില്ല. ദയവായി ശബ്ദമുയര്‍ത്തുക'..

ഇങ്ങനെയുളള എന്തെങ്കിലും കാര്യങ്ങളെ

'ഇങ്ങനെയുളള എന്തെങ്കിലും കാര്യങ്ങളെ ഒകെ നിങ്ങള് നേരിടുന്നെങ്കില്‍ തുറന്ന് സംസാരിക്കൂ. സ്വന്തം ആള്‍ക്കാരോട് സംസാരിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ മറ്റാരോടെങ്കിലും സംസാരിക്കാന്‍ ശ്രമിക്കൂ. ഞാന്‍ ഉണ്ട് ഇവിടെ.
എനിക്ക് അതേ ചെയ്യാന്‍ പറ്റൂളളൂ. ആര്‍ക്കെങ്കിലും ഇതുപോലെയുളള എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ട് എങ്കില്‍ എന്‌റെ ഇന്‍ബോക്‌സില്‍ ഒരു മെസേജ് അയക്കൂ. ഞാന്‍ സംസാരിക്കാം. എന്നെ കൊണ്ട് പറ്റുന്നത് പോലെ സഹായിക്കാം', ആര്യ പറഞ്ഞു.

Recommended Video

കാലുകണ്ട് കുരുപൊട്ടി സദാചാരക്കാര്‍ ചുട്ടമറുപടിയുമായി ആര്യ
സത്യത്തില്‍ ഇതേ എനിക്ക് ചെയ്യാന്‍ കഴിയൂ

'സത്യത്തില്‍ ഇതേ എനിക്ക് ചെയ്യാന്‍ കഴിയൂ. ഞാന്‍ സൂപ്പര്‍ വുമണ്‍ ഒന്നും അല്ല. പറഞ്ഞ് മനസിലാക്കാന്‍ പറ്റുന്ന ആള്‍ക്കാരാണെങ്കില്‍ പറഞ്ഞ് മനസിലാക്കിപ്പിച്ച് കൊടുക്കാം. അതേ നമുക്ക് ചെയ്യാന്‍ കഴിയൂ. എന്നെ പോലെ ഒത്തിരി ആളുകള്‍ ഉണ്ടാവും നിങ്ങളെ കേള്‍ക്കാനും സഹായിക്കാനും. അപ്പോ അത് ആദ്യം മനസിലാക്കി ചെയ്യൂ. നമുക്ക് ഇതിനെ എങ്ങനെ അതിജീവിക്കാം പറ്റും എന്നുളളത് നമുക്ക് ഒന്നിച്ച് തന്നെ ശ്രമിക്കാം. ഒന്നിച്ച് തന്നെ മുന്നോട്ട് പോവാം. അപ്പോ മിണ്ടാതെ ഇരിക്കരുത്. സഹിക്കരുത്. സംസാരിക്കുക എന്ത് കാര്യമായാലും. ഒരു പ്രശ്‌നവുമില്ല, സംസാരിക്കുക', ആര്യ തന്റെ പുതിയ വീഡിയോയില്‍ അറിയിച്ചു.

Read more about: arya ആര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X