പാന്റ് ഇട്ടില്ലേന്ന് ചോദിച്ചവരോട് നിക്കര്‍ ഇട്ടിട്ടുണ്ടെന്ന് ആര്യ; ഗ്ലാമറസ് ഫോട്ടോയ്ക്ക് താഴെ മറുപടിയുമായി നടി

ബഡായ് ബംഗ്ലാവിലൂടെ ജനപ്രീതി നേടിയെടുത്ത നടിയും അവതാരകയുമായ ആര്യ ബിഗ് ബോസ് രണ്ടാം സീസണിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു. ബിഗ് ബോസിലെ പ്രകടനത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും ആര്യയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. തന്നെ കുറിച്ച് പറയുന്നതിനൊപ്പം മകളെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കിയും നടി വാര്‍ത്തകളില്‍ നിറഞ്ഞു.

ബാത്ടബ്ബിലും മറ്റുമായി ജിനൽ ജോഷിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്, ഇത്രയും ഹോട്ടായി കണ്ടിട്ടില്ലെന്ന് ആരാധകരും

ഇടക്കാലത്ത് കിടിലന്‍ ഫോട്ടോഷൂട്ട് നടത്താറുള്ള ആര്യ ഇത്തവണ ലേശം ഗ്ലാമറസ് വേഷത്തില്‍ തന്നെയാണ് എത്തിയിരിക്കുന്നത്. ആര്യ തന്നെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച പുത്തന്‍ ഫോട്ടോസ് വളരെ വേഗം വൈറലായി. പാന്റിടാതെ ഷര്‍ട്ട് മാത്രം ധരിച്ചുള്ള ചിത്രങ്ങളായത് കൊണ്ട് സാധാരണയുള്ളത് പോലെ നെഗറ്റീവ് കമന്റുമായി ഒത്തിരി പേരെത്തി. അത്തരക്കാരെയെല്ലാം കണ്ടം വഴി ഓടിക്കുന്ന ആര്യയുടെ മറുപടികളാണ് ശ്രദ്ധേയം.

മാസ് മറുപടിയുമായി ആര്യ

മാസങ്ങള്‍ക്ക് മുന്‍പ് നടി സംയുക്ത മേനോന്‍ സമാനമായ ചില ഫോട്ടോസുമായി എത്തിയിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ എടുത്ത ചിത്രത്തില്‍ നീളമുള്ള ഷര്‍ട്ട് മാത്രമായിരുന്നു സംയുക്തയുടെ വേഷം. കാലുകള്‍ പുറത്ത് കാണിച്ചുള്ള ചിത്രത്തിന് നേരെ രൂക്ഷ വിമര്‍ശനങ്ങളും വന്നു. അവരുടെ രാവുകള്‍ എന്ന സിനിമയിലെ സീമയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള വേഷത്തിലാണ് ഇപ്പോള്‍ ആര്യയും എത്തിയത്. ആകാശനീല നിറമുള്ള ജീന്‍സ് മോഡേല്‍ ഷര്‍ട്ട് മാത്രം ധരിച്ചുള്ള ഫോട്ടോസ് കുറഞ്ഞ സമയത്തിനുള്ളില്‍ ശ്രദ്ധേയമായി.

  മാസ് മറുപടിയുമായി ആര്യ

'നമ്മുടെ പരിതികള്‍ നമ്മള്‍ തന്നെയാണ്', ചിറകുകളോടെ ഒരു പെണ്‍കുട്ടി വളരുന്നു, തുടങ്ങി ശ്രദ്ധേയമായ ക്യാപ്ഷനുകളാണ് ചിത്രങ്ങള്‍ക്ക് താഴെ ആര്യ കുറിച്ചിരിക്കുന്നത്. വീണ നായര്‍, ജൂവല്‍ മേരി, ആര്‍ ജെ രഘു, രചന നാരായണന്‍ക്കുട്ടി, തുടങ്ങി ആര്യയുടെ അടുത്ത കൂട്ടുകാരും പ്രിയപ്പെട്ടവരെല്ലാം മനോഹരമായിട്ടുണ്ടെന്ന കമന്റുകളുമായി എത്തി. എന്നാല്‍ ചില ആരാധകര്‍ കളിയാക്കിയും പരിഹസിച്ചുമാണ് എത്തിയത്. അതില്‍ ഭൂരിഭാഗം പേര്‍ക്കും ആര്യ തന്നെ മറുപടി നല്‍കി കഴിഞ്ഞു.

മാസ് മറുപടിയുമായി ആര്യ

'മത്തായിച്ചാ മുണ്ട് മുണ്ട്' എന്നാണ് ഒരാളുടെ കമന്റ്. 'മത്തായിച്ചാ മുണ്ടല്ല നിക്കര്‍, നിക്കര്‍' എന്നായിരുന്നു ആര്യ ഇതിന് നല്‍കിയ മറുപടി. പാന്‍സ് മുഖ്യം ബിഗിലേ എന്നൊരാള്‍ പറഞ്ഞപ്പോള്‍ നിക്കര്‍ ഉണ്ട് ബിഗിലേ എന്നായിരുന്നു റിപ്ലേ. ഇത് മാത്രമല്ല കളിയാക്കാന്‍ വരുന്നവര്‍ക്കെല്ലാം മറുപടി നല്‍കിയും പിന്തുണച്ചവര്‍ക്ക് സ്‌നേഹം അറിയിച്ചും എത്തിയിരിക്കുകയാണ് ആര്യ.

Recommended Video

പുതിയ വെബ് സീരിസ് ഉടന്‍ പ്രേക്ഷകരിലേക്ക് | Oneindia Malayalam
 മാസ് മറുപടിയുമായി ആര്യ

ഈ ചിത്രങ്ങള്‍ക്ക് പിന്നില്‍ മറ്റൊരു കഥ കൂടി കണ്ടെത്തിയവരുണ്ട്. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ആര്യ തനിക്കൊരു പ്രണയമുണ്ടെന്ന് പറഞ്ഞിരുന്നു. ബിഗ് ബോസില്‍ പങ്കെടുക്കുമ്പോഴാണ് ജാന്‍ എന്ന് വിളിപ്പേര് നല്‍കി കാമുകനെ കുറിച്ച് നടി വെളിപ്പെടുത്തിയത്. എന്നാല്‍ ആ പ്രണയം തകര്‍ന്നതിന്റെ വേദനയിലാണെന്ന് അടുത്തിടെ നടി വ്യക്തമാക്കിയിരുന്നു. അദ്ദേഹം തന്നെ തേച്ചിട്ട് പോയെന്നായിരുന്നു ആരാധകരുടെ ചോദ്യത്തിന് മറുപടിയായി ആര്യ പറഞ്ഞത്. അതില്‍ നിന്നെല്ലാമുള്ള ഉയിര്‍ത്തെഴുന്നേല്‍പാണ് പുതിയ ഫോട്ടോഷൂട്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

Read more about: arya ആര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X