ആര്യയും സോഷ്യൽ മീഡിയോട് ബൈ പറഞ്ഞു; കുറച്ച് നാളത്തേക്ക് മാറി നില്‍ക്കുകയാണെന്ന് നടി, എന്ത് പറ്റിയെന്ന് ആരാധകരും
ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാര്‍ഥിയായിരുന്നു ആര്യ. ബഡായ് ബംഗ്ലാവിലൂടെ വലിയ ജനപ്രീതി നേടിയെടുത്ത ആര്യയ്ക്ക് ബിഗ് ബോസിന് ശേഷം വിമര്‍ശനങ്ങളായിരുന്നു ലഭിച്ചത്. കൊവിഡ് കാരണം ഷോ പൂര്‍ത്തിയാക്കിയില്ലെങ്കിലും അവസാനം വരെ ആര്യയും മത്സരത്തിലുണ്ടായിരുന്നു. പുറത്ത് വന്നതിന് ശേഷം ആര്യെക്കെതിരെയും മകള്‍ റോയയ്‌ക്കെതിരെയുമൊക്കെ വിമര്‍ശനം വന്നു.
എല്ലായിടത്തും തന്റെ നിലപാടുകളില്‍ ഉറച്ച് നിന്ന ആര്യ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ചെറിയൊരു ഇടവേള എടുക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ ഇത് സംബന്ധിച്ചുള്ള പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടി. 'സോഷ്യല്‍ മീഡിയയില്‍ നിന്നും ഒരപു ബ്രേക്ക് എടുക്കുന്നു. കുറച്ച് സമയം കഴിയുമ്പോള്‍ തന്നെ തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കാം. എല്ലാവരും സുരക്ഷിതരായിരിക്കൂ എന്ന മുന്നറിയിപ്പ് കൂടി നല്‍കി കൊണ്ടാണ് ആര്യ ഇക്കാര്യം പറഞ്ഞത്.

എന്തിനാണ് ആര്യ പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ നിന്നും മാറി നില്‍ക്കുന്നതെന്ന ചോദ്യവുമായിട്ടാണ് ആരാധകരെത്തിയത്. മകള്‍ റോയയ്ക്ക് ഒപ്പമുള്ളതും ബിസിനസും മറ്റ് കാര്യങ്ങളുമൊക്കെ ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറിയായി ആര്യ പങ്കുവെക്കാറുണ്ട്. അത്രയധികം സജീവമായിരിക്കാറുള്ള മീഡിയത്തില്‍ നിന്നും മാറി നില്‍ക്കുന്നതിന്റെ ശക്തമായ കാരണമാണ് ഏവരും അന്വേഷിക്കുന്നത്.
സാരിയിലും മേഡേൺ വസ്ത്രങ്ങളിലും ഒരുപോലെ തിളങ്ങി നടി റോഷ്നി ഹരിപ്രിയൻ, ഫോട്ടോസ്
Recommended Video
അതേ സമയം തനിക്ക് ഉണ്ടായിരുന്ന പ്രണയം നഷ്ടപ്പെട്ടതിനെ കുറിച്ച് അടുത്തിടെ ആര്യ വെളിപ്പെടുത്തിയിരുന്നു. ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞ് നിന്ന ആര്യ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ബിഗ് ബോസില്‍ വച്ച് അതേ കുറിച്ച് പറയുകയും ചെയ്തു. പുറത്ത് വന്നപ്പോള്‍ അദ്ദേഹം നിലപാട് മാറ്റിയെന്നും നൈസ് ആയി തന്നെ തേച്ചിട്ട് പോയാതും ആര്യ സൂചിപ്പിച്ചു. ഇതോടെ താന്‍ വിഷാദത്തിലായി പോയെന്നും അതില്‍ നിന്നും മറികടന്ന് വരികയാണെന്നുമായിരുന്നു ഒരു അഭിമുഖത്തില്‍ ആര്യ പറഞ്ഞത്.


Click it and Unblock the Notifications