വീണയ്ക്കും തനിക്കും രക്ഷകനായ ആ ബിബി പവർ കാർഡ്, ബിഗ് ബോസിലെ മനോഹരമായ ഓർമ പങ്കുവെച്ച് ആര്യ

മലയാളം ബിഗ് ബോസ് സീസൺ 2 ലെ മികച്ച മത്സരാർഥിയായിരുന്നു ആര്യ. ഷോയുടെ ഭാഗമാകുന്നതിന് മുൻപ് തന്നെ ആര്യയ്ക്ക് കൈ നിറയെ ആരാധകരുണ്ടായിരുന്നു. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ ആര്യ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയപ്പോൾ ഫാൻസിന്റെ എണ്ണം വർധിക്കുകയായിരുന്നു. മികച്ച പ്രേക്ഷക പിന്തുണ ഉണ്ടായിരുന്നെങ്കിലും നിരവധി വിവാദങ്ങളും വിമർശനങ്ങളും താരത്തെ തേടി എത്തിയിരുന്നു. കടുത്ത സൈബർ ആക്രമണം വരെ ആര്യയ്ക്ക് നേരിടേണ്ടി വന്നിരുന്നു.

ബിഗ് ബോസ് ഷോയെ ഒരു മത്സരമായി കണ്ടാണ് അവസാന ദിനമായ 75ാം ദിനംവരെ ആര്യ ഹൗസിനുള്ളിൽ നിന്നത്. ടാസ്ക്കിനെ ടാസ്ക്കായും സൗഹൃദങ്ങളെ അതിന്റേതായ രീതിയിൽ കണ്ടുകൊണ്ടായിരുന്നു താരം ഷോയുടെ അവസാനം വരെ അവിടെ നിന്നത്. എല്ലാവരുമായി മികച്ച സൗഹൃദം വെച്ച് പുലർത്താൻ ആര്യയ്ക്ക് കഴിഞ്ഞിരുന്നു. ഷോയ്ക്കിടെ സഹമത്സരാർഥികൾ തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും പുറത്തിറങ്ങിയതോടെ ഇതെല്ലാം മാറുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ സ്നേഹവും സൗഹൃദവും ഇവർ പങ്കുവെയ്ക്കാറുണ്ട്.

ബിഗ്ബോസ് ഹൗസ്‌‌‌

സംഭവ ബഹുലമായിരുന്നു ബിഗ് ബോസ് സീസൺ 2. ഗെയിം സ്പിരിറ്റോട് കൂടിയായിരുന്നു ഒരോ മത്സരാർഥികളും ഹൗസിനുള്ളിൽ ടാസ്ക്കുകളെ നേരിട്ടത്. മത്സര ബുദ്ധിയോടെയായിരുന്നു ബിഗ് ബോസ് ഹൗസിലെ ഓരോ ദിനങ്ങളും ഇവർ ചെവവഴിച്ചത്. പ്രശ്നങ്ങൾ വീട്ടിനുള്ളിൽ നിത്യ സംഭവമായിരുന്നെങ്കിലും നല്ല മുഹൂർത്തങ്ങളും ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നു.

ഓർമ പങ്കുവെച്ച്


കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് 75ാം ദിവസമായിരുന്നു ബിഗ് ബോസ് സീസൺ 2 അവസാനിപ്പിച്ചത്. വീട്ടിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ മനോഹരമായ ബിബി ഓർമ പങ്കുവെച്ച് അംഗങ്ങൾ രംഗത്തെത്തിയിരുന്നു. ബിഗ് ബോസ് ഹൗസിലുണ്ടായ ചെറിയ സൗന്ദര്യ പിണക്കങ്ങളും നല്ല നിമിഷങ്ങളും ഇവർ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചു. ഇപ്പോഴിത ഷോയിലെ മനോഹരമായ ഓർമ പങ്കിടുകയാണ് ആര്യ. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു പവർ കാർഡ് നിമിഷം പങ്കുവെച്ചത്.

 ബിഗ് ബോസ്  പവർ കാർഡ്

നിറയെ ഓർമകൾ എന്ന് കുറിച്ചു കൊണ്ടായിരുന്നു ബിഗ് ബോസിൽ നിന്ന് കിട്ടിയ പവർ കാർഡ് ആര്യ പങ്കുവെച്ചത്. ടാസ്ക്കിൽ വിജയിച്ചതിന്റെ ഭാഗമായി ആര്യയ്ക്കും വീണയ്ക്കും സമ്മാനമായി ലഭിച്ച പവർ കാർഡുകളായിരുന്നു ഇത്. ഒരു എലിമിനേഷനിൽ നിന്ന് രക്ഷപ്പെടാനുള്ള പവർ കാർഡായിരുന്നു ആര്യയ്ക്ക് ലഭിച്ചത്. എന്നാൽ‌ വീണക്ക് ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുളളതായിരുന്നു. ഷോയിലെ മറ്റൊരു മത്സരാർഥി അലകസാൻഡ്രയും ബിഗ് ബോസ് ഹൗസിൽ നിന്ന് ലഭിച്ച വാട്ടർ ബോട്ടിലിന്റെ ചിത്രം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരുന്നു,. മനോഹരമായ ഒരു ചിത്രം ബോട്ടിലിന്റെ മുകളിൽ താരം പെയ്ന്റ് ചെയ്തിരുന്നു.

കൈയിലെ മുറിവ്

ബിഗ് ബോസ് ഹൗസിൽ നിന്ന് എത്തിയതിന് പിന്നാലെ കൈയിലെ മുറിപാട് ആര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. പില്ലോ ടാസ്‌കിനിടെ പറ്റിയ മുറിവായിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടായിരുന്നു താരം ചിത്രം പങ്കുവെച്ചത്. 22 മാർച്ച് 2020 എന്ന് തീയതിയോടെയായിരുന്നു ആര്യ ഉണങ്ങി വരുന്ന മുറിപാട് പങ്കുവെച്ചത്.
ഈ മുറിവ് എല്ലാ കാലവും ഓര്‍ത്തിരിക്കും. ബിഗ് ബോസിന് നന്ദിയുണ്ട് എന്ന അടിക്കുറിപ്പോടെയായിരുന്നു താരം ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവെച്ചത്. ആദ്യ സീസനെക്കാലും ഏറെ പുതുമയോടെയാണ് ബിഗ് ബോസ് സീസൺ 2 ആരംഭിച്ചത് ഹാസ്യപരിപാടികളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരങ്ങളായിരുന്നു സീസൺ 2 ൽ എത്തിയത്. മത്സരത്തിന്റെ രീതിയിലും ഘടനയിലും ഒരുപാട് വ്യത്യാസത്തോടെയായിരുന്നു ഷോ ആരംഭിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X