എലീനയ്‌ക്കും ഫുക്രുവിനും പിന്നാലെ ആര്യയുടെ ഫോട്ടോഷൂട്ട്! ബിഗ് ബോസ് താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

By Prashant V R

ബിഗ് ബോസ് രണ്ടാം സീസണിലുടെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ആര്യ. ഷോയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷമാണ്‌ താരം തിരിച്ചെത്തിയത്. ബിഗ് ബോസില്‍ ഇത്തവണ ഫൈനലിസ്റ്റുകളില്‍ ഒരാളായി ആര്യയുടെ പേരും പലരും പറഞ്ഞിരുന്നു. ബിഗ് ബോസിലെ മികച്ച ഗെയിമിര്‍മാരില്‍ ഒരാളായി പ്രേക്ഷകര്‍ വിലയിരുത്തിയ മല്‍സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. ബിഗ് ബോസ് അവസാനിച്ച ശേഷം സോഷ്യല്‍ മീഡിയില്‍ വീണ്ടും സജീവമായിരുന്നു താരം.

ആര്യയുടെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ എല്ലാവര്‍ക്കും പ്രിയങ്കരിയായി മാറിയത്. രമേഷ് പിഷാരടിക്കൊപ്പമുളള നടിയുടെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബഡായി ബംഗ്ലാവിന് പിന്നാലെ അവതാരകയായി വീണ്ടും ആര്യം എത്തിയിരുന്നു.

തുടര്‍ന്നാണ് ബിഗ് ബോസ്

തുടര്‍ന്നാണ് ബിഗ് ബോസ് രണ്ടാം സീസണിലേക്ക് മല്‍സരാര്‍ത്ഥിയായി ആര്യ എത്തിയിരുന്നത്. ലോക് ഡൗണിന് പിന്നാലെ അടുത്തിടെ ബിഗ് ബോസിലെ സഹതാരങ്ങള്‍ക്കൊപ്പം ആര്യയും ഒത്തുകൂടിയിരുന്നു. ഇതിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയതിരുന്നു. ഫുക്രു, എലീന പടിക്കല്‍ തുടങ്ങിയവര്‍ക്കൊപ്പമുളള ചിത്രങ്ങളായിരുന്നു ആര്യയുടെതായി കൂടുതല്‍ പുറത്തിറങ്ങിയത്.

Recommended Video

രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam
ലോക് ഡൗണില്‍ മകള്‍ക്കൊപ്പമുളള

ലോക് ഡൗണില്‍ മകള്‍ക്കൊപ്പമുളള ചിത്രങ്ങളും പങ്കുവെച്ച് ആര്യ എത്തിയിരുന്നു. ബിഗ് ബോസിന് പിന്നാലെയാണ് താരം ടിക്ക് ടോക്കിലും ആക്ടീവായി തുടങ്ങിയത്. മകള്‍ റോയക്കൊപ്പമുളള ആര്യയുടെ മിക്ക വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇന്‍സ്റ്റഗ്രാമിലാണ് താരം കൂടുതല്‍ ആക്ടീവാകാറുളളത്.

ആര്യയുടെതായി ഇന്‍സ്റ്റഗ്രാമില്‍

ആര്യയുടെതായി ഇന്‍സ്റ്റഗ്രാമില്‍ വന്ന പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു,. ലോക് ഡൗണിന് പിന്നാലെ എടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.ഇത്തരത്തില്‍ മൂന്ന് ചിത്രങ്ങളാണ് ബിഗ് ബോസ് താരത്തിന്റെതായി പുറത്തിറങ്ങിയിരിക്കുന്നത്. ആര്യയുടെ ചിത്രങ്ങള്‍ക്ക് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു.

അതേസമയം

അതേസമയം ബഡായി ബംഗ്ലാവിന് ശേഷമാണ് ആര്യ സിനിമകളിലും സജീവമായിരുന്നത്. സഹനടിയായുളള വേഷങ്ങളിലൂടെയാണ് നടി സിനിമകളില്‍ തിളങ്ങിയത്. ബിഗ് ബോസിന്റെ അവസാനം വരെ നിന്ന ശേഷമാണ് നടി തിരിച്ചെത്തിയത്. ഷോയില്‍ രജിത്ത് കുമാറിനൊപ്പം കുറച്ചുപേര്‍ നിന്നപ്പോള്‍ ആര്യയ്ക്കൊപ്പമാണ് മറ്റുചിലര്‍ നിന്നത്. ഒപ്പം അടുത്തിടെ ബിഗ് ബോസില്‍ തനിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെക്കുറിച്ചും മനസുതുറന്നിരുന്നു താരം. കൂടാതെ ബിഗ് ബോസില്‍ തനിക്കൊപ്പം ഉണ്ടായിരുന്നവര്‍ക്കെല്ലാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നും ആര്യ എത്തിയിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X